Malayalam
ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം സന്തോഷ വാര്‍ത്ത എത്തി; വിശേഷങ്ങള്‍ പങ്കിട്ട് പേളി മാണി
ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം സന്തോഷ വാര്‍ത്ത എത്തി; വിശേഷങ്ങള്‍ പങ്കിട്ട് പേളി മാണി
അവതാരകയായും നടിയായും മലയാളികളുടെ ഇഷ്ടതാരമാണ് പേളി മാണി. ജീവിതത്തിലേക്ക് കുഞ്ഞ് അഥിതിയെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ് താരം. ബിഗ്ബോസ് റിയാലിറ്റി ഷോ മലയാളം ഒന്നാം സീസണിലെ മത്സരാര്‍ത്ഥി ആയിരുന്നു. ഇതേ ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ശ്രീനിഷ് അരവിന്ദുമായി ഷോയ്ക്ക് ഇടയില്‍ പേളി പ്രണയത്തിലാവുകയായിരുന്നു.
ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു. ഇരുവരും സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും രംഗത്തെത്താറുണ്ട്. ഇപ്പോള്‍ യൂട്യൂബില്‍ നിന്നും ഗോള്‍ഡ് ബട്ടണ്‍ കിട്ടിയ സന്തോഷത്തിലാണ് പേളി, അത് അണ്‍ബോക്‌സ് ചെയ്യുന്ന വീഡിയോ പേളി തന്നെയാണ് പുറത്ത് വിട്ടത്.
ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷമാണ് തന്നെ തേടി ഈ സന്തോഷ വാര്‍ത്ത എത്തിയത് എന്ന് പേളി പറയുന്നു. കുഞ്ഞു ജനിക്കുന്നതിനു മുന്‍പ് തന്നെ താന്‍ വണ്‍ മില്ലിയണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കും എന്ന് പേളി പറഞ്ഞിരുന്നു, അത് നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പേളി ഇപ്പോള്‍. ഇപ്പോള്‍ 36-ാമത്തെ ആഴ്ചയിലാണ്.
ഒന്‍പത് മാസം ആയി. മാര്‍ച്ച് 23 നാണ് കുഞ്ഞ് ജനിക്കുമെന്ന് അവര്‍ പറഞ്ഞിരിക്കുന്നത് വലിയ വെല്ലുവിളി നിറഞ്ഞ ടാസ്‌ക് ആണ് കുഞ്ഞിന് എന്ത് പേരിടുമെന്നുള്ളത്. മിക്കവാറും ഓരോ വര്‍ഷവും ഓരോ പേരായിരിക്കും. അതാണ് എന്റെ പ്ലാന്‍. ഒരു വയസ് വരെ ഒരു പേര്. രണ്ടാമത്തെ വയസില്‍ മറ്റൊന്ന്. ഡ്രസ് മാറ്റുന്നത് പോലെ പേരും വേണമെങ്കില്‍ മാറ്റാം. കുറേ പേരുകള്‍ മനസിലുണ്ട്. പക്ഷേ താന്‍ കണ്‍ഫ്യൂഷനിലാണ്. ആദ്യം ഞാന്‍ പ്രസവിച്ചോട്ടേ… അതിന് ശേഷം പറയാം