Connect with us

പർവതിയും ഞാനും ഒന്നിക്കുന്ന ആദ്യ ചിത്രം! ആ കാര്യത്തിൽ പ്രതീക്ഷയുണ്ട് പാര്‍വ്വതിയ്ക്ക് അങ്ങനെത്തന്നെയാകും

Malayalam

പർവതിയും ഞാനും ഒന്നിക്കുന്ന ആദ്യ ചിത്രം! ആ കാര്യത്തിൽ പ്രതീക്ഷയുണ്ട് പാര്‍വ്വതിയ്ക്ക് അങ്ങനെത്തന്നെയാകും

പർവതിയും ഞാനും ഒന്നിക്കുന്ന ആദ്യ ചിത്രം! ആ കാര്യത്തിൽ പ്രതീക്ഷയുണ്ട് പാര്‍വ്വതിയ്ക്ക് അങ്ങനെത്തന്നെയാകും

പാർവതിയും മമ്മൂട്ടിയും ആദ്യമയി ഒരുമിച്ചെത്തുന്ന പുഴു സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. വനിതാ ദിനത്തിലായിരുന്നു മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന സിനിമയുടെ പ്രഖ്യാപനം വന്നത്. നവാഗത സംവിധായികയായ രതീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ഇപ്പോൾ ഇതാ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് നല്ല പ്രതീക്ഷയുണ്ടെന്നും പാര്‍വ്വതിയ്ക്കും അങ്ങനെ തന്നെയാകുമെന്നും മമ്മൂട്ടി പറയുന്നു. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രത്തിൽ ഏറെ സസ്പൻസുകൾ ഉള്ളതുകൊണ്ട് കഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ല എന്നും താരം കൂട്ടിച്ചേർത്തു. നേരത്തെ പാര്‍വ്വതിയും ഇതിനു സമാനായ പ്രതികരണം രേഖപ്പെടുത്തിയിരുന്നു.

‘എനിക്ക് ആവേശം തോന്നുന്ന രാഷ്ട്രീയമുള്ള സിനിമയാണ് പുഴു. മമ്മൂട്ടി സിനിമയില്‍ ഉണ്ടെന്നതിനേക്കാള്‍ കഥ തന്നെയാണ് എന്നെ ആകര്‍ഷിച്ചത്. എനിക്കറിയില്ലായിരുന്നു ഹര്‍ഷദിക്കയുടെ കഥയാണെന്നും മമ്മൂട്ടിയുണ്ടെന്നും. പക്ഷെ അദ്ദേഹം എത്രയോ മികച്ച ഒരു അഭിനേതാവാണ്. ഞാന്‍ അദ്ദേഹത്തെ കുറിച്ച് മുമ്പ് പറഞ്ഞ കാര്യത്തിലും അഭിയത്തിന്റെ കാര്യം പറഞ്ഞിരുന്നു,’ പാർവതി വ്യക്തമാക്കി.

ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ഇതേ കുറിച്ച് സമൂഹമാധ്യമത്തില്‍ ചര്‍ച്ചകള്‍ വന്നിരുന്നു. കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് സംസാരിച്ചതിന് മമ്മൂട്ടി ആരാധകരില്‍ നിന്ന് സൈബര്‍ ആക്രമണം നിരവധി ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് പാര്‍വ്വതി. ആ സംഭവത്തിന് ശേഷം പാര്‍വ്വതി എന്ന നടിയില്‍ ഉണ്ടായ വളര്‍ച്ചയും വലുതായിരുന്നു. തെരഞ്ഞെടുക്കുന്ന സിനിമകളിലൂടെയും, വ്യക്തമായി നിലപാടില്‍ പതറാതെ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെ പാര്‍വ്വതി എന്ന ശക്തയായ സ്ത്രീയെ മലയാളികള്‍ തിരിച്ചറിയുകയായിരുന്നു. അതിനാല്‍ തന്നെ പാര്‍വ്വതി – മമ്മൂട്ടി കോമ്പോ എന്നത് ചില മമ്മൂട്ടി ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തതാണ്.

അതിനിടെ ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന് ചോദിച്ചപ്പോള്‍ എന്തുകൊണ്ട് എന്നായിരുന്നു പാര്‍വതിയുടെ മറുചോദ്യം. രണ്ടിലൊരു പേര് തിരഞ്ഞെടുക്കാന്‍ അവതാരകന്‍ പറഞ്ഞപ്പോള്‍ ഒന്നും തിരഞ്ഞെടുക്കുന്നില്ലെന്ന് പാര്‍വതി പറഞ്ഞതും ചര്‍ച്ചയായിരുന്നു.

സുഹാസ്, ഷര്‍ഫു എന്നിവരാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്. ഹര്‍ഷാദാണ് മമ്മൂട്ടി അഭിനയിച്ച ‘ഉണ്ട’യുടെ തിരക്കഥ എഴുതിയത്.ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസിന്റെയും സൈന്‍ സൈല്‍ സെല്ലുലോയ്ഡിന്റെയും ബാനറില്‍ എസ് ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്

More in Malayalam

Trending

Recent

To Top