Connect with us

മത്സരാർത്ഥികൾ ഒന്നടങ്കം സന്തോഷത്തോടെ സ്വീകരിച്ച ബിഗ് ബോസ് ഹൗസിലെ പുതിയ അതിഥി ഇതാണ്..!

Malayalam

മത്സരാർത്ഥികൾ ഒന്നടങ്കം സന്തോഷത്തോടെ സ്വീകരിച്ച ബിഗ് ബോസ് ഹൗസിലെ പുതിയ അതിഥി ഇതാണ്..!

മത്സരാർത്ഥികൾ ഒന്നടങ്കം സന്തോഷത്തോടെ സ്വീകരിച്ച ബിഗ് ബോസ് ഹൗസിലെ പുതിയ അതിഥി ഇതാണ്..!

കഴിഞ്ഞ ബിഗ് ബോസ് സീസണൊക്കെ മനഃപാഠമാക്കി വച്ച് വന്നതിനാൽ തന്നെ ഓരോ മത്സരാർത്ഥികളും ഒന്നിനൊന്നു വീറോടെ പോരാടുകയാണ് ഈ സീസണിൽ. ആദ്യ ആഴ്ച തക്കങ്ങൾ ഒന്നും പുറത്തുവന്നില്ലായിരുന്നു എങ്കിലും,പിന്നീട് ഓരോ ദിവസവും ഓരോ കാരണങ്ങളാല്‍ പരസ്‍പരം തര്‍ക്കിക്കുന്ന കാഴ്ചയാണ് കണ്ടത് . നിസ്സാരകാരണങ്ങൾ പറഞ്ഞ് തർക്കിക്കുന്നതിനാൽ തന്നെ ഇതൊക്കെ ഗെയിമിന്റെ സ്റ്റേറ്റർജി ആണോ എന്ന സംശയവും പ്രേക്ഷകർക്കിടയിൽ ഉണ്ട്.

എന്നാൽ, മത്സരം മുന്നോട്ട് പോകുന്നതോടെ തർക്കങ്ങളൊക്കെയും കയ്യാങ്കളിയിലേക്കെത്തുന്നു. ആദ്യ ആഴ്ച പിന്നിട്ടപ്പോൾ തന്നെ ബിഗ് ബോസ് ഹൗസിലേക്ക് വൈൽഡ് കാർഡ് വഴി രണ്ടു മത്സരാർത്ഥികൾ വച്ച് വരാൻ തുടങ്ങിയിരുന്നു. എന്നാൽ, വരുന്ന ഓരോ മത്സരാർത്ഥികളെയും ആദ്യം പഴയ മത്സരാർത്ഥികൾ അകറ്റിനിർത്തുന്നതാണ് കണ്ടത്.

അപ്പോഴാണ് കഴിഞ്ഞ എപ്പിസോഡിൽ വളരെ അപ്രതീക്ഷിതമായ ഒരു അതിഥി ബിഗ് ബോസിലെത്തിയത് . പതിവിന് വിപരീതമായി മത്സാര്‍ഥികള്‍ അതിന് പിന്നാലെ പോയി. ഒടുവില്‍ ബിഗ് ബോസില്‍ നിന്ന് അപ്രതീക്ഷിത അതിഥിയെ പറഞ്ഞയക്കുകയും ചെയ്‍തു.

ഇന്ന് വലിയ തര്‍ക്കങ്ങളുടെ ദിവസമായിരുന്നു. പൊന്ന് വിളയിക്കുന്ന മണ്ണ് എന്ന വിഷയത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബിഗ് ബോസ് ഇന്ന് അത് വേണ്ടെന്നും വെച്ചു. എല്ലാവരും പരസ്‍പരം പഴിചാരുകയും ചെയ്‍തു. തുടര്‍ന്ന് ഓരോരുത്തരും അവരവരുടെ ഭാഗങ്ങള്‍ ന്യായീകരിക്കുന്നതാണ് ബിഗ് ബോസില്‍ കണ്ടത്. ഓരോ ആളും മറ്റൊരാളെ കുറ്റപ്പെടുത്തുകയായിരുന്നു.

അതിനിടയിലായിരുന്നു ഒരു അണ്ണാറക്കണ്ണൻ മത്സാര്‍ഥികളുടെ കണ്ണില്‍ പെടുന്നത്. കഴിഞ്ഞ സീസണിലും ഇത്തരത്തിൽ അണ്ണാറക്കണ്ണൻ വന്നിരുന്നു. ഇനി ബിഗ് ബോസിന്റെ ചാരനാണോ ഈ അണ്ണാറക്കൻ എന്ന സംശയവും പല രസികന്മാരും പ്രകടിപ്പിക്കുന്നുണ്ട്. വലിയ ഗുണ്ടാ തലവന്മാരൊക്കെ മുതലയേയും ഓന്തിനെയും വളർത്തുന്നത് പോലെ .ബിഗ് ബോസ് വളർത്തുന്ന അണ്ണാറക്കണ്ണനാണ് ഇതെന്നും പറയുന്നവരുണ്ട്.

ഏതായാലും എല്ലാ മത്സരാർത്ഥികളും ഒരുപോലെ സ്വീകരിച്ച ഒരു അതിഥിയായിരിക്കുകയാണ് ഈ അണ്ണാറക്കണ്ണൻ. മത്സരാര്‍ഥികള്‍ എല്ലാവരും അതിനെ പിടിക്കാൻ ശ്രമിച്ചപ്പോള്‍ അണ്ണാറക്കണ്ണൻ മജ്‍സിയയുടെ കയ്യില്‍ കടിക്കുകയും ചെയ്‍തു. എന്തായാലും മത്സരാര്‍ഥികള്‍ എല്ലാവരും വളരെ കരുണയോടെ അതിനെ പുറത്തേയ്‍ക്ക് വിടുകയും ചെയ്‍തു.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top