Connect with us

‘മലയാളം ഞാന്‍ ചെയ്യില്ല എന്നൊന്നും പറയുന്നില്ല’; മലയാള സിനിമയില്‍ നിന്നും ഇടവേളയെടുക്കാനുള്ള കാരണം പറഞ്ഞ് പ്രിയാമണി

Malayalam

‘മലയാളം ഞാന്‍ ചെയ്യില്ല എന്നൊന്നും പറയുന്നില്ല’; മലയാള സിനിമയില്‍ നിന്നും ഇടവേളയെടുക്കാനുള്ള കാരണം പറഞ്ഞ് പ്രിയാമണി

‘മലയാളം ഞാന്‍ ചെയ്യില്ല എന്നൊന്നും പറയുന്നില്ല’; മലയാള സിനിമയില്‍ നിന്നും ഇടവേളയെടുക്കാനുള്ള കാരണം പറഞ്ഞ് പ്രിയാമണി

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പ്രിയാമണി. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് താരം. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ കൂടാതെ ബോളിവുഡ് സിനിമയിലും അഭിനയിച്ചു. മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന പ്രിയാമണി ഇപ്പോള്‍ മനോജ് വാജ്പേയ്ക്കൊപ്പം ഫാമിലി മാന്‍ എന്ന വെബ് സീരിസില്‍ അഭിനയിക്കുകയാണ്.

ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ സംഭവമായി മാറാന്‍ പോവുന്നതാണ് ഒ.ടി.ടി. ഓരോരുത്തരുടെ സമയവും കംഫോര്‍ട്ടും അനുസരിച്ച് നമുക്ക് സിനിമകളും സീരീസുകളും കാണാന്‍ സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് പ്രിയാമണി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേകുറിച്ച് പറഞ്ഞത്. ലോക്ക്ഡൗണ്‍ സമയത്ത് അത് കൂടുതല്‍ സഹായകമായി എന്ന് തന്നെ പറയാം, ഞാന്‍ തിരക്കഥയ്ക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് . എക്സൈറ്റിങ്ങായി ചില വെബ് സീരീസുകളും സിനിമകളും പുതിയതായി പ്രഖ്യാപ്പിക്കാനുണ്ട്. അതെല്ലാം വഴിയേ ഓഫിഷ്യലായി അറിയിക്കാം.

അസുരന്‍ തെലുങ്ക് റീമേക്ക് നാരപ്പയും റാണയുടെ കൂടെയുള്ള വിരാട്ട പാര്‍വയുമാണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍ പ്രിയാമണി പറയുന്നു. അസുരന്റെ തെലുങ്ക് റീമേക്കില്‍ മഞ്ജു ചേച്ചി ചെയ്ത കഥാപാത്രം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അസുരന്‍ ഞാന്‍ കണ്ടിരുന്നു.നാരപ്പ എന്നാണ് തെലുങ്ക് റീമേക്കിങ്ങിന്റെ ടൈറ്റില്‍.

തമിഴില്‍ നിന്ന് തെലുങ്കിലേക്ക് എത്തുമ്പോള്‍ സിനിമയ്ക്കും അതിലെ ഓരോ കഥാപാത്രങ്ങള്‍ക്കും വ്യത്യസമുണ്ട്. ഞാന്‍ എന്റെ സ്റ്റൈലിലാണ് പച്ചമ്മളായി മാറിയത്. മലയാളം ഞാന്‍ ചെയ്യില്ല എന്നൊന്നും പറയുന്നില്ല. പതിനെട്ടാം പടിയിലെ അതിഥി വേഷമാണ് ഏറ്റവുമൊടുവില്‍ മലയാളത്തില്‍ ചെയ്തത്. നല്ലൊരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ്. എന്നെ എക്സൈറ്റ് ചെയ്യുന്ന കഥാപാത്രം വന്നാല്‍ തീര്‍ച്ചയായും മലയാളത്തില്‍ സിനിമ ചെയ്യും. പ്രിയാമണി പറയുന്നു.

More in Malayalam

Trending

Recent

To Top