Malayalam
പത്താം വിവാഹവാര്‍ഷികത്തില്‍ ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി മനോജ് കെ ജയന്‍; വൈറലായി കുറിപ്പ്
പത്താം വിവാഹവാര്‍ഷികത്തില്‍ ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി മനോജ് കെ ജയന്‍; വൈറലായി കുറിപ്പ്
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയന്‍. ഏത് കഥാപാത്രത്തെയും അഭിനയിച്ച് ഫലിപ്പിക്കാന്‍ തനിക്കാകുമെന്ന് ഇതിനൊടകം തന്നെ താരം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പത്താം വിവാഹ വാര്‍ഷികത്തില്‍ മോനജ് കെ ജയന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
‘ഇന്ന് ഞങ്ങളുടെ പത്താം വിവാഹ വാര്‍ഷികം. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ആശയെ എന്നോട് ചേര്‍ത്തു വച്ച, സര്‍വ്വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം… നന്ദി… ആഘോഷമില്ല…. പകരം പ്രാര്‍ത്ഥന മാത്രം love u asha..’ . ഭാര്യയോടൊപ്പമുള്ള തന്റെ മനോഹരമായ ചിത്രം പങ്കുവച്ച് മനോജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഒന്നിച്ചഭിനയിച്ചിലൂടെ പ്രണയത്തിലായവരാണ് മനോജ് കെ ജയനും ഉര്‍വശിയും. 1999 ല്‍ ആ പ്രണയം വിവാഹത്തിന് വഴിമാറി. എന്നാല്‍ എട്ട് വര്‍ഷം മാത്രമേ ആ ദാമ്പത്യം നീണ്ടു പോയുള്ളൂ. 2008 ല്‍ ഇരുവരും വിവാഹ മോചിതരായി.ഉര്‍വശിയ്ക്കും മനോജ് കെ ജയനും 2001 ലാണ് മകള്‍ ജനിച്ചത്.
വിവാഹ മോചനത്തിന് ശേഷം ആരുടെ കൂടെ പോകണം എന്ന ചോദ്യത്തിന് അച്ഛന്‍ എന്നായിരുന്നു കുഞ്ഞാറ്റ എന്ന മകള്‍ തേജസ്വിനിയുടെ മറുപടി. ഉര്‍വശിയുമായി വേര്‍പിരിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ മനോജ് കെ ജയന്‍ വേറെ വിവാഹം ചെയ്തു. ആശയുമായുള്ള വിവാഹം 2011 ലാണ് നടന്നത്. 2012 ല്‍ ഈ ബന്ധത്തില്‍ ഒരു മകന്‍ പിറന്നു.
