Connect with us

മണിക്കുട്ടൻ എത്ര ഭംഗിയായിട്ടാണ് ആ വഴക്ക് ഹാൻഡിൽ ചെയ്തത്; ബിഗ് ബോസിനുള്ളിലെ ആ പ്രേമത്തെ എതിർത്ത് നടി അശ്വതി !

Malayalam

മണിക്കുട്ടൻ എത്ര ഭംഗിയായിട്ടാണ് ആ വഴക്ക് ഹാൻഡിൽ ചെയ്തത്; ബിഗ് ബോസിനുള്ളിലെ ആ പ്രേമത്തെ എതിർത്ത് നടി അശ്വതി !

മണിക്കുട്ടൻ എത്ര ഭംഗിയായിട്ടാണ് ആ വഴക്ക് ഹാൻഡിൽ ചെയ്തത്; ബിഗ് ബോസിനുള്ളിലെ ആ പ്രേമത്തെ എതിർത്ത് നടി അശ്വതി !

കഴിഞ്ഞ സീസണിൽ നിന്നൊക്കെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ മൂന്ന്. ഓരോ ദിവസവും പിന്നിടുമ്പോൾ നിരവധി സംഭവ മുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിസാര കാര്യത്തിന് പോലും വഴക്കിടുന്നതും സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുന്നതും, ആവശ്യമില്ലാതെ പ്രകോപിപ്പിക്കുന്നതുമെല്ലാം സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ് ഈ സീസണിൽ . കഴിഞ്ഞ ദിവസവും അത്തരത്തിലുള്ള സംഭവങ്ങളായിരുന്നു നടന്നത്.

ഇപ്പോഴിതാ ബിഗ് ബോസിന്റെ പുതിയ എപ്പിസോഡിനെ കുറിച്ചുള്ള നടി അശ്വതിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മുന്‍ എപ്പിസോഡുകളെ കുറിച്ചും അശ്വതി സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. മണിക്കുട്ടന്റെ പ്രകടനത്തെ അഭിനന്ദിക്കുന്ന അശ്വതി സായ് വിഷ്ണുവിനെ പരിഹസിക്കുന്നുണ്ട്. അതേസമയം എയ്ഞ്ചലിനെ കുറിച്ചും അ്ശ്വതി തുറന്നെഴുതുന്നുണ്ട്. അശ്വതിയുടെ വാക്കുകള്‍ വായിക്കാം.

സായി,ജയിലിൽ കിടന്നപ്പോ ചാർജിനു കുത്തിയിട്ട ആ പയ്യന്റെ മൊബൈലിൽ ആരോ വിളിച്ചു ചോയ്ച്ചെന്ന് തോന്നണു “മോനേ നീ ആ വീട്ടിൽ ഒണ്ടോ കാണാനില്ലല്ലോ” എന്ന് അതിന്റെ തീർത്തത് ആണെന്ന് തോന്നുന്നു ഇന്നത്തെ ഷോ ഓഫ്‌. മണിക്കുട്ടൻ എത്ര ഭംഗിയായിട്ടാണ് ആ വഴക്ക് ഹാൻഡിൽ ചെയ്തത്. ഡിംപൽ ഏഞ്ചലിനു ദോശ നൽകിയിട്ടു ആ വർത്തമാനം പറയരുതായിരുന്നു. ഫിറോസ്ഖാൻ നോക്കി നടക്കുവാണ് എവടെ കേറി കൊളുത്തണം എന്ന്. ഏഞ്ചല് മറന്നു പോയി മണിക്കുട്ടനെ വളക്കാനാ വന്നതെന്ന് ആ മണ്ടികൊച്ചിനെ ഒന്ന് ഓർമിപ്പിച്ചു കൊട് ബിഗ്‌ബോസ്സേ കേറി വന്നപ്പോൾ പറഞ്ഞത് ഇങ്ങനല്ലെന്നു.

പിന്നെ നോമിനേഷനിൽ ചിലരുടെ കാരണങ്ങൾ കേട്ടു സിരിച് സിരിച് എന്റെ സിവനേ. പിന്നെ അങ്ങോട്ട്‌ പൂ കൊടുക്കുന്നു ഒരു ദിവസത്തേക്ക് പ്രേമിക്കാൻ പറയുന്നു. പ്രേമത്തിന് ഞാൻ എതിരല്ല പക്ഷെ 24 മണിക്കൂർ പ്രേമിച്ചു നിർത്തലിന് ഞാൻ എതിരാണ്. ഇത്രയൊക്കെ ആയപ്പോ ഞാനെന്റെ റിമോട്ട് കൈയിലെടുത്തു ആ പവർ ബട്ടൺ അങ്ങോട്ട്‌ ഞെക്കി ഓഫ്‌ ആക്കി. ഹല്ലപിന്നെ പക്ഷെ നാളെ ഞാൻ കാണും ട്ടോ യെന്നുമായിരുന്നു അശ്വതി കുറിച്ചത്.

പതിവായി ബിഗ് ബോസ് കാണുകയും ആഭിപ്രായങ്ങൾ പൊതുവായി പങ്കുവെക്കുകയും ചെയ്യുന്ന താരമാണ് അശ്വതി. വളരെ നിക്ഷ്പക്ഷമായി എല്ലാ മത്സരാർത്ഥികളെയും വിലയിരുത്തുകയും അഭിപ്രായം പറയുകയും ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.,

എലിമിനേഷനിലേക്കുള്ള നോമിനേഷന്‍ നടന്ന ദിവസമായിരുന്നു ഇന്നലെ. നിയമലംഘനം നടത്തിയതിനാല്‍ ഫിറോസ് സജ്‌ന മിഷേല്‍ എന്നിവര്‍ ഡയറക്ട് നോമിനേഷനില്‍ എത്തുകയായിരുന്നു. ഏഴ് വോട്ടുകൾ നേടി ഡിംപലും ,ആറ് വോട്ടുകൾ നേടി സൂര്യയും, നാല് വോട്ടുകളുമായി ഭാഗ്യലക്ഷ്മിയും സായി വിഷ്ണുവും രണ്ട് വോട്ടുകളുമായി അനൂപും നോമിനേഷനില്‍ എത്തിയിരിക്കുന്നത്. ക്യാപ്റ്റനായത് കൊണ്ട് മണിക്കുട്ടന്‍ ഇക്കുറി നോമിനേഷന്‍ ഉള്‍പ്പെട്ടിരുന്നില്ല.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top