Connect with us

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ ആഷിഖ് അബുവിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

Malayalam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ ആഷിഖ് അബുവിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ ആഷിഖ് അബുവിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി സംവിധായകന്‍ ആഷിഖ് അബു. ഇതിന്റെ സര്‍ട്ടിഫിക്ക് ആഷിഖ് അബു തന്റെ ഫേ്സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.

നിരവധി പേര്‍ സംവിധാകനെ അഭിനന്ദിച്ചു എങ്കിലും പോസ്റ്റിന് നേരെ വിമര്‍ശനങ്ങള്‍ ആണ് ഉയരുന്നത്. ചെയ്തു കാണിച്ചാല്‍ പോരെ ഈ നോട്ടീസടി ഒഴിവാക്കി… ഇനിയീ ടൈപ്പ് ജാഡകളെ മുട്ടി നടക്കാന്‍ മേലാതാവും.

കരുണ’ പോലെ ഒരു ഷോ നടത്തിക്കൂടെ അബൂക്കാ..കൊറോണയൊക്കെ അല്ലേ സിനിമയൊക്കെ കുറവല്ലേ, ഗാനമേള നടത്തിയതിന്റെ നീക്കിയിരുപ്പാണോ, ഇനി ഇതും പറഞ്ഞു പിരിക്കാന്‍ നോക്കരുത്.. പ്ലീസ്.. അന്ന് പരിപാടി നടത്തി അടിച്ചുമാറ്റിയ ക്ഷീണം മാറിയില്ല എന്നിങ്ങനെയാണ് പോസ്റ്റിന് ലഭിക്കുന്ന ചില കമന്റുകള്‍.

സംവിധായകന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കിനെയും ചിലര്‍ കമന്റുകളിലുടെ അധിക്ഷേപിക്കുന്നുണ്ട്. അതേസമയം, സംഗീത സംവിധായകന്‍ ഗോപി സുന്ദറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

ഇത് ഷോ ഓഫ് അല്ലെന്നും അര്‍ഹതയുള്ളവര്‍ക്ക് സഹായം നല്‍കുന്നത് ഒരു പ്രചോദനമാകട്ടെ എന്നുമാണ് ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

More in Malayalam

Trending