Tamil
ഒരു വലിയ നടന്റെ മകളുമായി ധനുഷ് അടുത്തു, അതോടെയാണ് ഐശ്വര്യയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായത്, വിവാഹമോചനത്തിന് ഇതും കാരണമാണ്; പുറത്ത് വരുന്ന വിവരം ഇങ്ങനെ
ഒരു വലിയ നടന്റെ മകളുമായി ധനുഷ് അടുത്തു, അതോടെയാണ് ഐശ്വര്യയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായത്, വിവാഹമോചനത്തിന് ഇതും കാരണമാണ്; പുറത്ത് വരുന്ന വിവരം ഇങ്ങനെ
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ധനുഷ്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട് ധനുഷിന്. മാത്രമല്ല. ഹോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. റൂസോ സഹോദന്മാരുടെ ദ ഗ്രേ മാന്‍ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡില്‍ എത്തുന്നത്. നടനെന്ന നിലയില്‍ മാത്രമല്ല, ഗായകനായും ഗാനരചയിതാവായും സിനിമയുടെ പിന്നണിയിലെ പ്രവര്‍ത്തനത്തിലുമെല്ലാം ഒരുപോലെ മികവ് തെളിയിച്ച താരമാണ് ധനുഷ്.
ഇടയ്ക്ക് വെച്ച് ധനുഷിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍പ്പെട്ടിരുന്നു. ഐശ്വര്യയുമായുള്ള വിവാഹമോചനവാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 17 വര്‍ഷം നീണ്ട വിവാഹബന്ധമാണ് ഇരുവരും വേണ്ടെന്ന് വെച്ചത്. 2004 ല്‍ വിവാഹിതര്‍ ആയ ഇരുവര്‍ക്കും രണ്ട് കുട്ടികളും ഉണ്ട്. യാത്ര രാജ്, ലിംഗ രാജ് എന്നീ ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. മക്കളുടെ കാര്യങ്ങളില്‍ രണ്ട് പേരും ഇപ്പോഴും ശ്രദ്ധ കൊടുക്കാറുണ്ട്.
രണ്ട് വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തത്. ധനുഷുമായി ഐശ്വര്യ വീണ്ടും ഒരുമിക്കുമെന്നായിരുന്നു മിക്കവരും പ്രതീക്ഷിച്ചത്. വേര്‍പിരിഞ്ഞ ശേഷം ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് രണ്ട് പേരും തയ്യാറായിട്ടില്ല. അടുത്തിടെ നല്‍കിയ അഭിമുഖങ്ങളില്‍ ധനുഷിനെക്കുറിച്ച് നല്ല വാക്കുകള്‍ ഐശ്വര്യ പറയുകയുമുണ്ടായി.
എന്നാല്‍ വീണ്ടും ഒരുമിക്കുമെന്ന പ്രതീക്ഷ ഇവരുടെ കുടുംബത്തിന് ഇനിയില്ല. ഒരുമിച്ച് മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് മനസിലായതോടെയാണ് രണ്ട് പേരും രണ്ട് വഴിക്ക് പിരിയുന്നത്. ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം ഇടം പിടിച്ചിരുന്ന നടനാണ് ധനുഷ്. ഒന്നിലേറെ നടിമാരുമായി ചേര്‍ത്ത് ധനുഷിനെക്കുറിച്ച് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ധനുഷും ഐശ്വര്യ രജിനികാന്തും വേര്‍പിരിഞ്ഞതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് തമിഴകത്തെ സീനിയര്‍ ഫിലിം ജേര്‍ണലിസ്റ്റ് സബിത ജോസഫ്.
ധനുഷിന്റെ വിവാഹേതര ബന്ധം വിവാഹ ജീവിതത്തെ ബാധിച്ചെന്ന് ഇദ്ദേഹം പറയുന്നു. ഒരു വലിയ നടന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്ത സിനിമയില്‍ ധനുഷിനൊപ്പം അഭിനയിച്ചു. ആ നടിയും ധനുഷും അടുത്തു. അതോടെയാണ് ഐശ്വര്യയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായത്. വിവാഹമോചനത്തിന് ഇതും കാരണമാണ്. ഇപ്പോള്‍ വേര്‍പിരിയലിന്റെ കാരണായി ധനുഷിന്റെ സൈഡ് പറയുന്നത് ഐശ്വര്യ ഒരു അസിസ്റ്റന്റ് ഡയറക്ടറോടൊപ്പം കറങ്ങുന്നു എന്നാണ്. രാത്രിയും പകലും അയാള്‍ക്കൊപ്പമാണ് കറക്കം.
ഇതേക്കുറിച്ച് ഐശ്വര്യയുടെ സൈഡില്‍ അന്വേഷണം വന്നപ്പോള്‍ ധനുഷ് വലിയ മാന്യനാണോ, ഒരു താരപുത്രിക്കൊപ്പം കറക്കമല്ലേ എന്ന് ചോദിച്ചു. ഇതെല്ലാം ഉള്ളില്‍ നടന്ന് കൊണ്ടിരുന്നു. പോകപ്പോകെ പ്രശ്‌നം മോശമാവുകയും പിരിയാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഐശ്വര്യ ഈ അസിസ്റ്റന്റ് ഡയറക്ടറെ വിവാഹം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇദ്ദേഹം പറയുന്നു. മകളെ ധനുഷുമായി വീണ്ടും ഒരുമിപ്പിക്കാന്‍ രജിനികാന്ത് ശ്രമിച്ചെങ്കിലും നടന്നില്ല.
ഐശ്വര്യയാണ് പിടിവാശി കാണിക്കുന്നത്. ധനുഷും വിട്ടില്ല. ധനുഷ് ഇന്ന് വലിയ താരമാണ്. വിവാഹം കഴിഞ്ഞ 2004 ല്‍ കണ്ട നടനല്ല. കോടികള്‍ വാങ്ങുന്ന താരമാണ് ധനുഷെന്നും സബത ജോസഫ് പറഞ്ഞു. വളരെ സന്തോഷത്തില്‍ കഴിഞ്ഞ ധനുഷിനും ഐശ്വര്യക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് നടന്‍ ആ താരപുത്രിക്കൊപ്പം അഭിനയിച്ച ശേഷമാണ്. ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ അന്ന് പുറത്തറിയാതെ ശ്രദ്ധിച്ചു. ധനുഷിനെ ഐശ്വര്യക്ക് സംശയമായി.
ഞാന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഇങ്ങനെ നടന്നെങ്കില്‍ മറ്റ് സിനിമകളില്‍ എന്തായിരിക്കുമെന്ന് ഐശ്വര്യ ചിന്തിച്ചെന്നും സബിത ജോസഫ് വാദിച്ചു. വിവാഹമോചനത്തിന് കാരണം എന്തെന്ന് ധനുഷോ ഐശ്വര്യയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2004 ലാണ് ഇവര്‍ വിവാഹിതരായത്. ധനുഷ് അന്ന് സിനിമാ രംഗത്ത് തുടക്കക്കാരനാണ്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന്റെ മരുമകന്‍ എന്ന പേര് ധനുഷിന് കരിയറില്‍ ഉപകരിച്ചിട്ടുണ്ട്.
ഐശ്വര്യ രജനീകാന്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷ് തന്നെയായിരുന്നു നായകനായി അഭിനയിച്ചത്. ശ്രുതി ഹാസന്‍ നായികയായ ത്രീ എന്ന ചിത്രം തെന്നിന്ത്യയില്‍ തരംഗമായിരുന്നു. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെയും തുടക്കം അവിടെ നിന്നായിരുന്നു. ധനുഷ് നിലവില്‍ തന്റെ പുതിയ സംവിധാന സംരംഭത്തിന്റെ പിന്നാലെയാണ്. രായന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ രാജകിരണിനെ മുഖ്യവേഷത്തില്‍ അവതരിപ്പിച്ചുകൊണ്ട് പാ പാണ്ടി എന്ന സിനിമ ധനുഷ് സംവിധാനം ചെയ്തിരുന്നു.