Movies
മലയാളത്തിലെ നായികമാരിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ; പിന്നീട് സംഭവിച്ചത്!
മലയാളത്തിലെ നായികമാരിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ; പിന്നീട് സംഭവിച്ചത്!
By
മലയാള സിനിമയിൽ നിരവധി നായികമാർ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.നായകന്മാർ ഒരുപാട് ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടങ്കിലും നായികമാരെ അങ്ങനെ കാണുന്നത് പ്രേക്ഷകർക്ക് വേദനയാണ്.സിനിമയിൽ ജയിലിൽ കിടന്ന് അഭിനയിക്കേണ്ടി വന്ന ഒട്ടനവധി നായികമാരുണ്ട്.മലയാള സിനിമയില്‍ ഒരു തെറ്റും ചെയ്യാതെ ‘ജയില്‍വാസം’ അനുഭവിച്ച നായികമാര്‍ ആരൊക്കെയാണെന്ന് നോക്കാം..
ഗീത
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒട്ടനവധി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ഗീത.ഒരുകാലത്തെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നായിക.
സിനിമകളിൽ ഏറ്റവും കൂടുതല്‍ ജയില്‍ ജീവിതം അനുഭവിയ്ക്കുന്ന നായികമാരെ അവതരിപ്പിച്ച നടികൂടിയാണ് ഗീത. പഞ്ചാഗ്നി എന്ന ആദ്യ ചിത്രം മുതല്‍ തുടങ്ങുന്നു ഗീതയുടെ ജയില്‍ ജീവിതം.
ഉര്‍വശി
സിനിമാ പ്രേമികൾ നെഞ്ചിലേറ്റിയ നായികയായിരുന്നു ഉര്‍വശി.നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ വളരെ പെട്ടന്ന് മലയാളികൾക്ക് പ്രീയങ്കരിയായ നടി.അഭിനയിച്ച സിനിമകളെല്ലാം തന്നെ മികച്ച വിജയം നേടി.അല്പം കുശുമ്പും കുന്നായിമയും കുസൃതിയുമൊക്കെയുള്ള കഥാപാത്രങ്ങള്‍ മാത്രമല്ല, പക്വത എത്തിയ കഥാപാത്രങ്ങളെയും ഉര്‍വശി അവതരിപ്പിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രം അതിനുദാഹാരണമാണ്. ചിത്രത്തിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഉർവ്വശിയുടെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംയുക്ത വര്‍മ
മലയാളക്കര അന്നും ഇന്നും ഒരുപോലെ ഞെഞ്ചിലേറ്റുന്ന നായികയാണ് സംയുക്ത വര്‍മ.അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നിന് ഇകച്ചതായിരുന്നു.മധുര നൊമ്പരക്കാറ്റ് എന്ന ചിത്രത്തിലാണ് സംയുക്ത വര്‍മ ജയിലില്‍ കിടന്ന് അഭിനയിച്ചത്. ബിജു മേനോന്‍ നായകനായി എത്തിയ ചിത്രം പ്രേക്ഷകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു.
ലൈല
മലയാളികൾക്ക് സുപരിചിതയായ ഒരു നടിയാണ് ലൈല.ഒരുപാട് ചിത്രങ്ങൾ ചെയ്തിട്ടില്ലെങ്കിലും ചെയ്തവയെല്ലാം ഹിറ്റുകളായിരുന്നു.മഹാസമുദ്രം എന്ന ചിത്രത്തിൽ സഹോദരനെ കൊന്ന് ലൈല ജയിലില്‍ പോകുന്നുണ്ട്. ഒരു കൈയ്യബദ്ധമായിരുന്നു ആ കൊലപാതകം. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ ലൈല ഗംഭീര അഭിനയമായിരുന്നു കാഴ്ചവെച്ചത്.
റിമ കല്ലിങ്കൽ
22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം കണ്ടവരാരും റിമ കല്ലിങ്കലിന്റെ കഥാപാത്രത്തെ മറക്കാനിടയില്ല.ചിത്രത്തിലെ കഥാപാത്രം ഏകദേശം റിമയുടെ യഥാർത്ഥ വ്യക്തിത്വവുമായി സാമ്യമുള്ളതെന്നു തന്നെ പറയാം.ചിത്രത്തിലെ റിമ കല്ലിങ്കലിന്റെ ജയില്‍ വാസം സ്ത്രീകള്‍ക്ക് ശക്തി പകരും വിധമായിരുന്നു. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ ചെയ്യാത്ത തെറ്റിന്, കാമുകന്റെ വഞ്ചനയ്ക്കിരിയായി ജയിലില്‍ എത്തുകയാണ് ടെസ എന്ന റിമ.
മീര നന്ദൻ
മുല്ല എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് മീര നന്ദൻ.ചിത്രത്തിലെ മീരയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഈ ചിത്രത്തിൽ മീര നന്ദന്‍ ജയില്‍ വാസം അനുഭവിയ്ക്കുണ്ട്. നായകന്‍ ചെയ്ത കുറ്റം ഏറ്റെടുത്ത് നായിക ജയിലില്‍ പോകുകയാണ്. സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തത് കൊണ്ടും, സ്ത്രീ എന്ന പരിഗണനയും ലഭിയ്ക്കുമെന്നതിനാലാണ് മീര ആ കുറ്റം ഏറ്റെടുത്തത്.
മീര ജാസ്മിന്‍
മലയാളികൾ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒരു ചിത്രമാണ് കസ്തൂരിമാൻ.മീര ജാസ്മിനും കുഞ്ചാക്കോബോബനും ഒന്നിച്ചെത്തിയ ചിത്രം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഈ ചിത്രത്തിലാണ് മീര ജാസ്മിന്‍ ജയില്‍ വാസം അനുഭവിയ്ക്കുന്നത്. ഇവിടെയും സ്വയരക്ഷയ്ക്കായുള്ള കൊലപാതകമായിരുന്നു. ചേച്ചിയുടെ ഭര്‍ത്താവിന്റെ പീഡനം സഹിക്ക വയ്യാതെ കൊന്നു പോകുന്നതാണ്.
malayalam actresses who acted as culprit
