Connect with us

ഇനിയും കഥ തുടരും…വിടപറയും മുമ്പേ…ഞാന്‍ ഞാന്‍ മാത്രം; അവസാനമായി അദ്ദേഹം പറഞ്ഞ ആ വാക്കുകൾ സത്യമാകുമെന്നു തന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്; ജോൺ പോളിനെ അനുസ്മരിച്ച് മഞ്ജു വാര്യർ!

Malayalam

ഇനിയും കഥ തുടരും…വിടപറയും മുമ്പേ…ഞാന്‍ ഞാന്‍ മാത്രം; അവസാനമായി അദ്ദേഹം പറഞ്ഞ ആ വാക്കുകൾ സത്യമാകുമെന്നു തന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്; ജോൺ പോളിനെ അനുസ്മരിച്ച് മഞ്ജു വാര്യർ!

ഇനിയും കഥ തുടരും…വിടപറയും മുമ്പേ…ഞാന്‍ ഞാന്‍ മാത്രം; അവസാനമായി അദ്ദേഹം പറഞ്ഞ ആ വാക്കുകൾ സത്യമാകുമെന്നു തന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്; ജോൺ പോളിനെ അനുസ്മരിച്ച് മഞ്ജു വാര്യർ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാര്യർ. സ്കൂൾ കലോത്സവ വേദികളിൽ നിന്നും ആണ് താരം സിനിമയിലെത്തുന്നത്. വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി താരം മാറി. വെറും രണ്ടു കൊല്ലം കൊണ്ട് 16ഓളം സിനിമകളിൽ ആയിരുന്നു താരം അഭിനയിച്ചത്. നിരവധി അവാർഡുകൾ താരം വാരിക്കൂട്ടുകയും ചെയ്തു. പിന്നീട് വിവാഹശേഷം സിനിമയിൽ നിന്നും ചെറിയ ഒരു ബ്രേക്ക് എടുത്തു എങ്കിലും വിവാഹമോചന ശേഷം ശക്തമായ തിരിച്ചുവരവ് ആയിരുന്നു താരം നടത്തിയത്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിരവധി ആരാധകർ ആണ് പോസ്റ്റിനു താഴെ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

തിരക്കഥാകൃത്തും നിർമ്മാതാവും അഭിനേതാവുമായ ജോൺ പോളിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടി മഞ്ജു വാര്യർ. കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നതായി മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. തന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നായാരുന്നു ആശുപത്രിയിലെത്തിയതെന്നും ആരോഗ്യത്തോടെ തിരിച്ചു വരുമെന്നും ഒരുമിച്ച് സിനിമ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും മഞ്ജു ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

യാത്ര..മിഴിനീര്‍പൂവുകള്‍..ഇനിയും കഥ തുടരും…വിടപറയും മുമ്പേ…ഞാന്‍ ഞാന്‍ മാത്രം…. ഓർമ്മയ്ക്കായി…ഈ തലവാചകമായേക്കാവുന്ന എത്രയോ സിനിമകൾ! കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നു തന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്.
യാത്രാമൊഴി…

ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. മലയാള സിനിമ ലോകത്തിന് നിരവധി സംഭാവനകൾ നൽകിയാണ് അദ്ദേഹം വിടപറഞ്ഞത്. പ്രശസ്തരായ നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം നൂറിലധികം സിനിമകൾക്കാണ് തിരക്കഥയൊരുക്കിയത്. എം.ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന സിനിമയുടെ നിർമാതാവായിരുന്നു അദ്ദേഹം. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിനായിരുന്നു അദ്ദേഹം ഒടുവിൽ തിരക്കഥയൊരുക്കിയത്. നിരവധി ചലചിത്ര ഗ്രന്ഥങ്ങളും ജോൺ പോൾ രചിച്ചിട്ടുണ്ട്.

സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകത്തിനുള്ള കേരള സംസ്ഥാന ചലചിത്ര അവാർഡും അദ്ദേഹത്തെ തേടിയെത്തി. യാത്ര, മിഴിനീര്‍പൂവുകള്‍, ഇനിയും കഥ തുടരും, വിടപറയും മുമ്പേ, ഞാന്‍ ഞാന്‍ മാത്രം, ഓർമ്മയ്ക്കായി, ഒരു കടങ്കഥ പോലെ, അവിടുത്തെപോലെ ഇവിടെയും, സന്ധ്യ മയങ്ങും നേരം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചു.

മലയാളത്തില്‍ ജോണ്‍ പോളിൻ്റെ തിരക്കഥയില്‍ നൂറോളം ചിത്രങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. മാക്ട സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി കൂടിയായ ജോണ്‍പോള്‍ നിരവധി ചലച്ചിത്രഗ്രന്ഥങ്ങൾ രചിച്ചിട്ടുമുണ്ട്. സംവിധായകന്‍ ഭരതന് വേണ്ടിയായിരുന്നു ജോണ്‍ പോള്‍ ഏറ്റവുമധികം തിരക്കഥകള്‍ എഴുതിയത്.

മലയാളത്തിലെ പ്രമുഖ സംവിധായകരായ ഐവി ശശി, മോഹന്‍, ജോഷി, കെ എസ് സേതുമാധവന്‍, പിഎന്‍ മേനോന്‍, കമല്‍, സത്യന്‍ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ മധു, പിജി വിശ്വംഭരന്‍, വിജി തമ്പി തുടങ്ങിയവര്‍ക്ക് ഒപ്പവും ജോണ്‍പോള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top