Connect with us

‘ഞാന്‍ ‘തലൈവന്‍’ ആയി മാറണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എനിക്ക് ആ മാറ്റം തടയാനാവില്ല’; രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വിജയ്

News

‘ഞാന്‍ ‘തലൈവന്‍’ ആയി മാറണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എനിക്ക് ആ മാറ്റം തടയാനാവില്ല’; രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വിജയ്

‘ഞാന്‍ ‘തലൈവന്‍’ ആയി മാറണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എനിക്ക് ആ മാറ്റം തടയാനാവില്ല’; രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വിജയ്

തെന്നിന്ത്യയില്‍ ഇന്ന് നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോഴിതാ 10 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിജയുടെ പുതിയ ചിത്രമായ ‘ബീസ്റ്റ്’ന്റെ സംവിധായകനായ നെല്‍സനാണ് അവതാരകനായി എത്തിയത്. ‘ഞാന്‍ ഒരു അഭിമുഖം നല്‍കിയിട്ട് 10 വര്‍ഷമായി. അഭിമുഖം നല്‍കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടായിരുന്നില്ല, അവസാനത്തെ അഭിമുഖത്തില്‍ ഞാന്‍ സംസാരിച്ചത് അല്‍പം പരുഷമായി പോയെന്ന് തോന്നി.

അതിനാല്‍, അന്നുമുതല്‍ ഞാന്‍ അല്‍പം ശ്രദ്ധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലൊക്കേഷനുകളില്‍ ഷൂട്ടിനിടയിലും എനിക്ക് ദേഷ്യം വരാറുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാന്‍ പലപ്പോഴും ഞാന്‍ ശ്രമിക്കാറുണ്ട്. ഞാന്‍ ദൈവത്തില്‍ ഉറച്ചു വിശ്വസിക്കുന്നൊരാളാണ്.

സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ പള്ളികളിലും ക്ഷേത്രങ്ങളിലും ദര്‍ഗയിലുമെല്ലാം സന്ദര്‍ശനം നടത്താറുണ്ട്. എന്റെ അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്. എന്നോട് ഒരിക്കലും ഒരും ഇവിടെ പോകണമെന്നോ അവിടെ പോകണമെന്നോ ആരും പറഞ്ഞിട്ടില്ല, അതാണ് ഞാന്‍ എന്റെ കുട്ടികളെയും പഠിപ്പിക്കുന്നത്’.

‘ഇളയ ദളപതിയില്‍ നിന്ന് ‘ദളപതി’ ആയി മാറി, ഇനി ‘തലൈവന്‍’ ആയി മാറുമോ എന്നുള്ള നെല്‍സന്റെ ചോദ്യത്തിന് വിജയുടെ മറുപടി ഇങ്ങനെയായിരുന്നു; ‘ഞാന്‍ ‘തലൈവന്‍’ ആയി മാറണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എനിക്ക് ആ മാറ്റം തടയാനാവില്ല’.

‘ഒരു ദിവസം, ഒരു ഫുട്‌ബോള്‍ ഒരു പുല്ലാങ്കുഴലിനോട് ചോദിച്ചു, നമ്മള്‍ രണ്ടുപേരും വായു ഉള്ളില്‍ നിറച്ചിട്ടും ഓടക്കുഴലിനെ ആളുകള്‍ ചുംബിക്കുകയും തന്നെ തട്ടുകയും ചെയ്യുന്നതെന്തെന്ന്, അതിന് ഓടക്കുഴല്‍ മറുപടി പറഞ്ഞു, ഫുട്‌ബോള്‍ വായു ഉള്ളില്‍ പിടിച്ചുവയ്ക്കുകയല്ലേ, ഓടക്കുഴല്‍ വായുവിനെ സംഗീതമായി മാറ്റുകയാണ്. നമുക്ക് ഓടക്കുഴല്‍ ആകാന്‍ ശ്രമിക്കാം” എന്നാണ് വിജയ് പറഞ്ഞത്.

More in News

Trending

Recent

To Top