Connect with us

‘ദിലീപും കാവ്യയും ഒരുമിച്ച് ചെയ്തതായിരിക്കണം ഈ കേസ്, പൊലീസിലേക്ക് എത്തിയ ആ ഒരൊറ്റ ഫോൺ കോൾ, സഹോദരി ചതിച്ചുകളഞ്ഞു, കാവ്യ ഇത് സ്വപ്നത്തിന് പോലും പ്രതീക്ഷിച്ചില്ല!

News

‘ദിലീപും കാവ്യയും ഒരുമിച്ച് ചെയ്തതായിരിക്കണം ഈ കേസ്, പൊലീസിലേക്ക് എത്തിയ ആ ഒരൊറ്റ ഫോൺ കോൾ, സഹോദരി ചതിച്ചുകളഞ്ഞു, കാവ്യ ഇത് സ്വപ്നത്തിന് പോലും പ്രതീക്ഷിച്ചില്ല!

‘ദിലീപും കാവ്യയും ഒരുമിച്ച് ചെയ്തതായിരിക്കണം ഈ കേസ്, പൊലീസിലേക്ക് എത്തിയ ആ ഒരൊറ്റ ഫോൺ കോൾ, സഹോദരി ചതിച്ചുകളഞ്ഞു, കാവ്യ ഇത് സ്വപ്നത്തിന് പോലും പ്രതീക്ഷിച്ചില്ല!

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ബുധനാഴ്ച ചോദ്യം ചെയ്യും. തിങ്കളാഴ്ച രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും അതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തോട് അപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ മാറ്റിയത്.

കാവ്യ കുറ്റം ചെയ്തിട്ടില്ലെങ്കിൽ അവർ തന്നെ അക്കാര്യം തെളിയിക്കട്ടെയെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ദിലീപും കാവ്യയും ഒരുമിച്ച് ചെയ്തതായിരിക്കണം ഈ കേസ്. വധഗൂഢാലോചന നടത്തുമ്പോൾ കാവ്യ മാധവൻ അവിടെ ഉണ്ടായിരുന്നുവെന്ന് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ട് കഴിഞ്ഞതിന് ശേഷം ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപ് കാവ്യയ്ക്കാണ് ദിലീപ് കൈമാറിയതെന്നും ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

‘കാവ്യ മാധവന് ഈ കേസിൽ ബന്ധമുണ്ടെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമുള്ള ആരോപണങ്ങളൊക്കെ തുടക്കത്തിൽ തന്നെ ഉയർന്നതാണ്. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഓഡിയോയിൽ ഇത് കാവ്യ മാധവൻ ചെയ്ത ഗൂഢാലോചനയാണെന്നും ദിലീപ് ശിക്ഷയനുഭവിച്ചെന്നും വേട്ടയാടപ്പെടുകയാണെന്നും പറയുന്ന ഓഡിയോയിൽ പ്രശ്നമുണ്ട്’.

‘ബാലചന്ദ്രകുമാർ നേരത്തേ ക്രൈംബ്രാഞ്ചിന് കൊടുത്ത ഓഡിയോയിൽ ദിലീപിന്റെ അനിയൻ അനൂപ് പറയുന്നുണ്ട് ചേട്ടനത് ചെയ്തിട്ടുണ്ട്.അതിന് 10-85 ദിവസം ജയിലിലും കിടന്നിട്ടുണ്ടെന്ന്. കുടുംബാംഗങ്ങളിൽ ഒരാൾ കാവ്യയാണ് ഇത് ചെയ്തതെന്ന് പറയാൻ ശ്രമിക്കുമ്പോൾ ദിലീപിന്റെ അനിയൻ തന്നെയാണ് ദിലീപ് ചെയ്തതായി ഉറപ്പിച്ച് പറയുന്നത്’.

‘ദിലീപും കാവ്യയും ഒരുമിച്ച് ചെയ്തതായിരിക്കണം ഈ കേസ്. വധഗൂഢാലോചന നടത്തുമ്പോൾ കാവ്യ മാധവൻ അവിടെ ഉണ്ടായിരുന്നുവെന്ന് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ട് കഴിഞ്ഞതിന് ശേഷം ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപ് കാവ്യയ്ക്കാണ് ദിലീപ് കൈമാറിയതെന്നും ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. സമയവും സന്ദർഭവും ഉൾപ്പെടയുള്ള തെളിവുകളും ബാലചന്ദ്രകുമാർ പോലീസിന് നൽകിയിട്ടുണ്ട്’.

‘കാവ്യ കുറ്റം ചെയ്തിട്ടില്ലെങ്കിൽ അവർ തന്നെ അക്കാര്യം തെളിയിക്കട്ടെ. പക്ഷേ കാവ്യ മാധവന്റെ കസിനായ പെൺകുട്ടിയാണ് സാഗർ മൊഴി മാറ്റാൻ പോകുന്നുണ്ടെന്ന് പോലീസിനെ ആദ്യം വിളിച്ച് പറഞ്ഞത്. അതുകൊണ്ടാണ് സാഗർ മൊഴിമാറ്റുമെന്നും വീണ്ടും പണം ചോദിക്കാൻ എത്തിയെന്നും ഒരു വക്കീലനടുത്ത് എത്തിയെന്നുമുള്ള വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഓഡിയോ ക്ലിപ്പുകൾ വെച്ച് പോലീസ് അന്വേഷിച്ചപ്പോൾ ഇക്കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞതാണ്’.

അഞ്ച് വർഷമായി ഈ കേസ് തുടങ്ങിയിട്ട്. ഈ കേസിൽ നിരവധി തെളിവുകൾ ഉണ്ട്. ആദ്യത്ത വിചാരണ വേളയിൽ തെളിവുകൾ എല്ലാം പോലീസ് സമർപിച്ചിട്ടുണ്ടെന്നാണ് മനസിലാക്കാൻ സാധിച്ചത്. പക്ഷേ എന്തുകൊണ്ടാണ് 20 ഓളം സാക്ഷികൾ മൊഴി മാറിയത്. കോടതിയിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങളുടെ ഹാഷ് വാല്യു പോലും മാറിയിരിക്കുകയാണെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. അത് സംബന്ധിച്ച് കേസന്വേഷണം നടക്കുകയാണ്. ഹാഷ് വാല്യു മാറിയെന്നാൽ ആ ദൃശ്യങ്ങൾ പിന്നീട് കണ്ടിരിക്കുന്നുവെന്നും അതിൽ എഡിറ്റ് നടന്നേക്കാമെന്നുമാണ്’.

‘സ്വകാര്യ സൈബർ ഹാക്കർ സായ് ശങ്കർ വെളിപ്പെടുത്തിയത് 2020 ൽ അവർ പറഞ്ഞു ദൃശ്യങ്ങൾക്കുള്ളിലെ ഓഡിയോ വളരെ ഫീബിളാണ്. അത് ബൂസ്റ്റപ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് ചോദിച്ചെന്ന്. അങ്ങനെ ചോദിച്ചിട്ടുണ്ടെങ്കിൽ അതാണ് മറ്റൊരു തെളിവ്. കാരണം അതിന് മുൻപ് തന്നെ കോടതിയിൽ ഇവർ സമർപ്പിച്ച രേഖകളിൽ വളരെ വ്യക്തമായി ഈ ഓഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ വ്യക്തമായി അതേ പോലെ കൊടുത്തിട്ടുണ്ട്’.

‘ഇതേ വീഡിയോ വീട്ടിലിട്ട് ദിലീപ് കണ്ടത് സംബന്ധിച്ചും വീഡിയോയിൽ കേട്ട ശബ്ദങ്ങൾ സംബന്ധിച്ചും ബാലചന്ദ്രകുമാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സാക്ഷികളെ മൊഴി മാറ്റിയതും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതുമടക്കം നിരവധി തിരിമറികൾ ഈ കേസിൽ ഇതുവരെ നടന്നിട്ടുണ്ട്. ഇതെല്ലാം കേസിനെ ബാധിക്കുന്ന വിഷയങ്ങളാണ്’.

‘ദൈവത്തിന്റെ കൈയ്യൊപ്പ് ഈ കേസിൽ ഉണ്ടെന്ന് പറയുന്നത് പോലെയാണ് കേസിൽ ബാലചന്ദ്രകുമാർ വന്ന് പെട്ടത്. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ ഈ കേസിൽ പുതിയ തെളിവുകൾ ലഭിച്ചതെന്നും’ ബൈജു കൊട്ടാരക്കര പറഞ്ഞു.

More in News

Trending

Recent

To Top