Connect with us

കോടതി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി, അന്വേഷണ ഉദ്യോഗസ്ഥന്‍ ആയ ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിചാരണ കോടതി

News

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ഇതിനോടകം തന്നെ നിരവധി പേരെയാണ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തത്. നിര്‍ണായകമായ പല തെളിവുകളും കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയ ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് വിചാരണ കോടതി.

കോടതി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നിര്‍ദ്ദേശം. ഈ മാസം 12ന് ഹാജരാകണെമന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് എതിരെയുള്ള പരാതി. തുടരന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ദിലീപിന്റെ ഫോണില്‍ നിന്ന് കോടതിയിലെ ചില വിവരങ്ങള്‍ ലഭിച്ചു.

ഈ വിവരങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നത് എന്നറിയാന്‍ ജീവനക്കാരെ ചോദ്യംചെയ്യണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ബൈജു പൗലോസിന്റെ ഒപ്പോടുകൂടിയുള്ള കത്ത് മാധ്യമങ്ങളില്‍ വന്നിരുന്നു. അതേ സമയം തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്നും അത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

More in News

Trending

Recent

To Top