Connect with us

നാളെ കേസ് തോല്‍ക്കുമ്പോള്‍ പൊലീസ് പറയും ആ ചാറ്റ് കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ മല മറിച്ചേനെ.. ഈ ചാറ്റുകളൊന്നും റിട്രീവ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അത്യാവശ്യം നല്ല എക്‌സ്‌പേര്‍ട്ടിന് കൊടുത്താല്‍ മതി! പുകമറ സൃഷ്ടിച്ച് ദിലീപ് തെറ്റ് ചെയ്തുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പൊലീസിന് കാണിക്കേണ്ടത്

News

നാളെ കേസ് തോല്‍ക്കുമ്പോള്‍ പൊലീസ് പറയും ആ ചാറ്റ് കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ മല മറിച്ചേനെ.. ഈ ചാറ്റുകളൊന്നും റിട്രീവ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അത്യാവശ്യം നല്ല എക്‌സ്‌പേര്‍ട്ടിന് കൊടുത്താല്‍ മതി! പുകമറ സൃഷ്ടിച്ച് ദിലീപ് തെറ്റ് ചെയ്തുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പൊലീസിന് കാണിക്കേണ്ടത്

നാളെ കേസ് തോല്‍ക്കുമ്പോള്‍ പൊലീസ് പറയും ആ ചാറ്റ് കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ മല മറിച്ചേനെ.. ഈ ചാറ്റുകളൊന്നും റിട്രീവ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അത്യാവശ്യം നല്ല എക്‌സ്‌പേര്‍ട്ടിന് കൊടുത്താല്‍ മതി! പുകമറ സൃഷ്ടിച്ച് ദിലീപ് തെറ്റ് ചെയ്തുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പൊലീസിന് കാണിക്കേണ്ടത്

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ അവൻ ഘട്ടത്തിലാണ്. അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ പൊലീസ് മനപൂര്‍വം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. ദിലീപ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തു എന്ന് പറയുന്ന വാദം ബാലിശമാണെന്നും ചാറ്റുകള്‍ തിരിച്ചെടുക്കാന്‍ സാങ്കേതിക വിദഗ്ധരെ സമീപിക്കാന്‍ പൊലീസ് എന്തുകൊണ്ടാണ് തയ്യാറാകാത്തത് എന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

ദുബായിലെ മലയാളി വ്യവസായി അടക്കമുള്ള ആളുകളുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളാണ് ദിലീപ് ഡിലീറ്റ് ചെയ്തതായി ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഡിലീറ്റ് ചെയ്ത 12 നമ്പറുകളിലെ ചാറ്റുകളില്‍ കൂടുതലും ദുബായ് നമ്പറുകളാണ് എന്നാണ് വിവരം. ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായിലെ സാമൂഹികപ്രവര്‍ത്തകനായ തൃശ്ശൂര്‍ സ്വദേശി, കാവ്യാ മാധവന്‍, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികള്‍ തുടങ്ങിയവരുമായുള്ള ചാറ്റുകളുമാണ് ഡിലീറ്റ് ചെയ്തവയില്‍ ഉള്‍പ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പൂട്ടിന്റെ ദുബായ് പാര്‍ട്ണര്‍ എന്നിവരുമായുള്ള സംഭാഷണവും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നുവെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. എന്നാല്‍ നല്ല ഒരു എക്‌സ്‌പേര്‍ട്ടിനെ വെച്ച് പരിശോധിച്ചാല്‍ ചാറ്റ് റിക്കവര്‍ ചെയ്യാമല്ലോ എന്നും എന്തുകൊണ്ടാണ് പൊലീസ് അത് ചെയ്യാത്തത് എന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. ഈ 12 പേരുടെ ഫോണുകള്‍ ദിലീപിനെ പോലെ അവരുടെ ഫോണിലും ചാറ്റ് ഉണ്ടാകുമല്ലോ. ഒരുപാട് കാര്യങ്ങള്‍ സ്റ്റോര്‍ ചെയ്യുമല്ലോ. പൊലീസ് ഈ ഏഴ് ചാറ്റുകള്‍ തിരിച്ചെടുക്കാനാവത്ത വിധം നശിപ്പിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.

ഏതൊരു എക്‌സ്‌പേര്‍ട്ടിനും അത് റിട്രീവ് ചെയ്യാന്‍ പറ്റുമല്ലോ. ദിലീപിന്റെ ഫോണില്‍ നിന്നല്ലേ പോയിട്ടുള്ളൂ. ദിലീപിന്റെ ഫോണില്‍ നിന്നോ അല്ലെങ്കില്‍ അപ്പുറത്തുള്ള ആളുടെ ഫോണില്‍ നിന്നോ അത് തിരിച്ചെടുക്കാമല്ലോ. അതിന്റെ സര്‍വറില്‍ സ്‌പേസില്‍ കാണും. യഥാര്‍ത്ഥത്തില്‍ അപര്‍ണയെ (റിപ്പോര്‍ട്ടര്‍ ടിവി മാധ്യമ പ്രവര്‍ത്തക) പോലുള്ള മാധ്യമ പ്രവര്‍ത്തകരെ പറ്റിക്കാന്‍ വേണ്ടിയാണ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തു എന്നൊക്കെ പറയുന്നത്. അതിനായാണ് ഏഴ് ചാറ്റുകള്‍ തിരിച്ചുകിട്ടാത്ത വിധം ഡിലീറ്റ് ചെയ്തു എന്ന് പറയുന്നത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

നാളെ കേസ് തോല്‍ക്കുമ്പോള്‍ പൊലീസ് പറയും ആ ചാറ്റ് കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ മല മറിച്ചേനെ. ഈ ചാറ്റുകളൊന്നും റിട്രീവ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അത്യാവശ്യം നല്ല എക്‌സ്‌പേര്‍ട്ടിന് കൊടുത്താല്‍ മതി. പക്ഷെ പൊലീസിന് ആ ചാന്‍സ് ഉപയോഗിക്കാനാല്ല താല്‍പര്യം. പുകമറ സൃഷ്ടിച്ച് ദിലീപ് തെറ്റ് ചെയ്തുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പൊലീസിന് കാണിക്കേണ്ടത്. ചാറ്റുകള്‍ ദിലീപ് ഡിലീറ്റ് ചെയ്തത് അദ്ദേഹത്തിന്റെ സ്വകാര്യതയാണ്. ഈ ചാറ്റിന്റെ കാര്യത്തില്‍ എന്തെങ്കിലും ഗൗരവം പൊലീസിനുണ്ടെങ്കില്‍ ആ 12 പേരെ വിളിച്ച് ഫോണ്‍ പരിശോധിച്ചാല്‍ പോരെ എന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലിനെ കുറിച്ച് ചില മാധ്യമങ്ങള്‍ക്കും ബാലചന്ദ്ര കുമാറിനും പൊലീസിനും മാത്രമെ അറിയു. അത് നിങ്ങള്‍ ചേര്‍ന്നുള്ള കളിയാണ്. അത് ഞങ്ങള്‍ക്ക് അറിയാം. സെലക്ടീവ് ഇന്‍ഫര്‍മേഷന്‍ ലീക്ക് ചെയ്ത് പ്രൊപ്പഗാണ്ട ചെയ്യാന്‍ നിങ്ങളെ പോലുള്ള കുറച്ച് മീഡിയയെ ആണ് പൊലീസ് ഉപയോഗിക്കുന്നത്. പൊലീസ് ഇത്ര സീക്രട്ടീവ് ആയി നടത്തുന്ന അന്വേഷണത്തില്‍ ഇത്ര ഇന്റിമേറ്റ് ആയി വിവരങ്ങള്‍ നിങ്ങള്‍ പറയുന്നുണ്ടല്ലോ. അതാണ് പറഞ്ഞത് നിങ്ങളൊക്കെ ഒരു ടീമാണ് എന്ന്. കോടതി വിചാരണയില്‍ നില്‍ക്കാത്ത ടീമായത് കൊണ്ട് മാധ്യമ വിചാരണയ്ക്ക് പൊലീസ് ഇട്ടുകൊടുക്കുന്നു. അതുവഴി കോടതിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

More in News

Trending

Recent

To Top