Connect with us

കുടുംബത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ, റോബിന്‍ ഇടിച്ച് കയറി ചോദ്യം ചെയ്ത് ശല്യം ചെയ്യുന്നു എന്ന നവീന്‍; എല്ലായിടത്തും തലയിട്ട് ഡോക്ടര്‍ മച്ചാന്‍ ഗെയിം തുടങ്ങി !

Malayalam

കുടുംബത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ, റോബിന്‍ ഇടിച്ച് കയറി ചോദ്യം ചെയ്ത് ശല്യം ചെയ്യുന്നു എന്ന നവീന്‍; എല്ലായിടത്തും തലയിട്ട് ഡോക്ടര്‍ മച്ചാന്‍ ഗെയിം തുടങ്ങി !

കുടുംബത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ, റോബിന്‍ ഇടിച്ച് കയറി ചോദ്യം ചെയ്ത് ശല്യം ചെയ്യുന്നു എന്ന നവീന്‍; എല്ലായിടത്തും തലയിട്ട് ഡോക്ടര്‍ മച്ചാന്‍ ഗെയിം തുടങ്ങി !

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോ തുടങ്ങി ഓരോരുത്തരെ പരിചയപ്പെട്ടു കൊണ്ടിരിയ്ക്കുകയാണ് മത്സരാര്‍ത്ഥികള്‍ പരസ്പരം. കൂടെ പ്രേക്ഷകരും. രണ്ട് ദിവസം പിന്നിടുമ്പോള്‍ മത്സരാര്‍ത്ഥികളില്‍ ഏറ്റവും അധികം വെറുപ്പ് സംമ്പാദിച്ച രണ്ട് പേരില്‍ ഒരാളാണ് ഡോ റോബിന്‍. റോബിന്റെ പെരുമാറ്റത്തെ കുറിച്ച് നവീനും അശ്വിനും നടത്തിയ സംഭാഷണമാണ് വൈറലാവുന്നത്. ‍ഡോക്ടര്‍ മച്ചാന്‍ എന്ന് അറിയപ്പെടുന്ന ഡോ റോബിന്‍ കൃത്യമായ ഗെയിം സ്ട്രാറ്റജിയോടെയാണ് ബിഗ്ഗ് ബോസ് ഹൗസിലേക്ക് വന്നത് എന്ന് ഈ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ കൊണ്ട് തന്നെ വ്യക്തം. ആരുടെയും വികാരങ്ങള്‍ മാനിക്കാതെ തുറന്ന് സംസാരിക്കുന്ന രീതി ഇതിനോടകം വിമര്‍ശനങ്ങള്‍ നേടിക്കഴിഞ്ഞു. ചൊറിയാന്‍ റെഡിയായി തന്നെയാണ് ഞാന്‍ വന്നത് എന്ന് ആദ്യ ദിവസം തന്നെ റോബിന്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. എന്തിനോടും പ്രതികരിക്കുന്ന ആളാണ് എന്ന് അപ്പോള്‍ തന്നെ വ്യക്തമായി

ഹൗസിലേക്ക് കടന്ന് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും തനിയ്ക്ക് ഇഷ്ടപ്പെടാത്ത സംസാര രീതിയെ കുറിച്ച്, ‘ശല്യമായി’ എന്ന തരത്തില്‍ റോബിന്‍ സംസാരിച്ചത് ശ്രദ്ധേയമാണ്. ഇന്ന് എല്ലായിടത്തും തലയിടുന്ന ഡോക്ടര്‍ മച്ചാനെയാണ് കണ്ടത്. ആരെ പറ്റിച്ചിട്ട് ആയാലും തനിയ്ക്ക് ഗെയിം ജയിക്കണം എന്നതാണ് റോബിന്റെ വഴി. നിമിഷയില്‍ നിന്നും തന്ത്രപരമായി പാവ കൈക്കലാക്കിയത് ആ ഗെയിം സ്ട്രാറ്റജിയില്‍ പെടുത്താം.

അതിനിടയില്‍ ഡെയ്‌സിയോട് പോയി ചോദിക്കുന്ന ചോദ്യങ്ങളും മനപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന് ബോധ്യമാവും. ഈ രണ്ട് ദിവസം കൊണ്ട് ഏറ്റവും ചാലഞ്ചിങ് ആയി തോന്നിയ മത്സരാര്‍ത്ഥി ആരാണ് എന്ന് ഡെയ്‌സിയോട് പോയി ചോദിയ്ക്കുന്നു. അങ്ങനെ ഒന്നും തോന്നിയില്ല, എല്ലാവരും നല്ല മത്സരാര്‍ത്ഥികളാണ്.. കൂട്ടത്തില്‍ അല്പം കടുപ്പമായി തോന്നിയത് റോണ്‍സണ്‍ ആണെന്ന് ഡെയ്‌സി പറയുന്നു. അപ്പോള്‍ അവിടേക്ക് കടന്ന് വന്ന നിമിഷയോട് കാര്യങ്ങള്‍ പറയുന്നതിന് ഇടെ റോണ്‍സണിന്റെ പേര് ഡെയ്‌സി പറയുന്നത് തടയാന്‍ ശ്രമിയ്ക്കുന്ന റോബിനെ കാണാം.

എന്നാല്‍ റോബിന്‍ ശരിയ്ക്കും മറ്റുള്ളവരുടെ കാര്യത്തില്‍ അമിതമായി ഇടപെടുന്ന എന്ന തോന്നല്‍ ഉണ്ടാക്കുന്നത് നവീന്റെ സംസാരത്തില്‍ നിന്ന് ആണ്. അനാവശ്യമായി എന്നോട് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നത് എനിക്ക് ഇഷ്ടമല്ല. റോബിന്‍ വന്ന് എ്ന്താണ് പ്രശ്‌നം എന്ന് പല തവണ ചോദിച്ചു, ഒന്നുമില്ല എന്ന് പറയുമ്പോഴും, ഭാര്യയുമായി എന്തെങ്കിലു പ്രശ്‌നമുണ്ടോ, മുഖം എന്താ വല്ലാതിരിയ്ക്കുന്നത് എന്നോട് പറ എന്നൊക്കെ പറഞ്ഞ് ശല്യം ചെയ്യുകയാണ് എന്ന് നവീന്‍ പറയുന്നു

ABOUT BIGGBOSS

More in Malayalam

Trending

Recent

To Top