Connect with us

ദിലീപിന്റെ ശരീരഭാഷ വളരെ മോശമാണ്. പഠിച്ച് വന്ന് വിളമ്പുന്ന ഉത്തരങ്ങളാണ് ചോദ്യങ്ങള്‍ക്ക് നല്‍കുന്നത്. ഒന്നും ഓര്‍മ്മയില്ലെന്ന പറഞ്ഞ് പ്രതിരോധിക്കുകയാണ് ദിലീപ്; പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് ബാലചന്ദ്രകുമാര്‍

Malayalam

ദിലീപിന്റെ ശരീരഭാഷ വളരെ മോശമാണ്. പഠിച്ച് വന്ന് വിളമ്പുന്ന ഉത്തരങ്ങളാണ് ചോദ്യങ്ങള്‍ക്ക് നല്‍കുന്നത്. ഒന്നും ഓര്‍മ്മയില്ലെന്ന പറഞ്ഞ് പ്രതിരോധിക്കുകയാണ് ദിലീപ്; പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് ബാലചന്ദ്രകുമാര്‍

ദിലീപിന്റെ ശരീരഭാഷ വളരെ മോശമാണ്. പഠിച്ച് വന്ന് വിളമ്പുന്ന ഉത്തരങ്ങളാണ് ചോദ്യങ്ങള്‍ക്ക് നല്‍കുന്നത്. ഒന്നും ഓര്‍മ്മയില്ലെന്ന പറഞ്ഞ് പ്രതിരോധിക്കുകയാണ് ദിലീപ്; പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് ബാലചന്ദ്രകുമാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. നീണ്ട ഒമ്പതര മണിക്കൂറാണ് ദിലീപിനെ രണ്ടാം ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇപ്പോഴിതാ ഇതിനെല്ലാം ശേഷം ബാലചന്ദ്രകുമാര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.

ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിന്റെ മിക്ക ചോദ്യങ്ങള്‍ക്കും പ്രതി ദിലീപിന് ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ലെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നത്. മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ല, അറിയില്ല എന്ന മറുപടിയാണ് ദിലീപ് നല്‍കിയതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ ദിലീപിന്റെ ശരീരഭാഷ വളരെ മോശമായിരുന്നെന്നും പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

‘ഞാന്‍ ഇപ്പോള്‍ മണിക്കൂറോളം ദിലീപിനെ കണ്ടിട്ട് വരുകയാണ്. ദിലീപിന്റെ ശരീരഭാഷ വളരെ മോശമാണ്. പഠിച്ച് വന്ന് വിളമ്പുന്ന ഉത്തരങ്ങളാണ് ചോദ്യങ്ങള്‍ക്ക് നല്‍കുന്നത്. ഒന്നും ഓര്‍മ്മയില്ലെന്ന പറഞ്ഞ് പ്രതിരോധിക്കുകയാണ് ദിലീപ്. അന്വേഷണ സംഘത്തിന്റെ മുമ്പാകെ ദിലീപ് വളരെ ആത്മവിശ്വാസത്തോടെയാണ് ഇരിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ എവിടെ വച്ചാണ് കണ്ടത്.”

”അന്വേഷണ സംഘത്തിന്റെ കൊല്ലം തുളസി ജയിലില്‍ വന്ന് കണ്ടോ എന്ന ചോദ്യത്തിന് ഓര്‍മ്മയില്ലെന്നാണ് ദിലീപ് പറഞ്ഞത്. അന്ന് അവര്‍ 15 മിനിറ്റ് സംസാരിച്ചിട്ടുണ്ട്. വിതുര സ്വദേശിയായ ഒരു അബ്കാരിയും അവര്‍ക്കൊപ്പം അന്നുണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളും തമ്മില്‍ സംസാരിച്ചിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഓര്‍മ്മയില്ലെന്നാണ് ദിലീപ് പറയുന്നത്. അതാണ് ദിലീപിന്റെ പ്രതിരോധം.

ചോദ്യം ചെയ്യലില്‍ പുച്ഛത്തോടെ ഇരിക്കുന്നത് അഭിനയമാണ്. ദിലീപിന്റെ പുച്ഛത്തിന്റെ മുന്നില്‍ ഞാന്‍ പതറിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല. ഓര്‍മ്മയില്ലെന്ന അഭിനയമാണ് ദിലീപിന്റേത്. പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഞാന്‍ മനസിലാക്കിയത്.’ കേസുമായി ബന്ധപ്പെട്ട് വേറെയും നിരവധി പേരെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. പലരെയും ചോദ്യം ചെയ്തെന്നും മാധ്യമങ്ങള്‍ അറിയുന്നില്ല. കേസുമായി ബന്ധപ്പെട്ട് 30ഓളം പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേസിലെ വിഐപി ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ട്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ല. തന്റെ കൈയ്യില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ കളവാണ്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിനെ കുറിച്ച് അറിയില്ലെന്നും ശരത്ത് ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് പറഞ്ഞു. ഇന്ന് ആറ് മണിക്കൂറാണ് ശരത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്.

കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. നിലവില്‍ ശരത്ത് ഗൂഢാലോചന കേസില്‍ പ്രതിയല്ല. ആറ് പ്രതികളുള്ള കേസില്‍ തിരിച്ചറിയപ്പെടാത്ത വ്യക്തി എന്ന നിലയില്‍ ആയിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലെ വിഐപിയെ പ്രതിചേര്‍ത്തത്. എന്നാല്‍ പിന്നീട് വിഐപി ശരത് ആണെന്ന് ബാലചന്ദ്രകുമാര്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ ചോദ്യം ചെയ്യല്‍ നിര്‍ണായകമാവുന്നത്.

ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്. പരാതിക്ക് പിന്നില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്നും നടന്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ പരാതി നല്‍കുന്നതിന് മുമ്പ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കണ്ടെന്നും ദിലീപ് പറയുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനൊപ്പം ജോലി ചെയ്യുന്ന പൊലീസുകാരന്‍ ബാലചന്ദ്രകുമാറിനെ കണ്ടെന്നും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് ദിലീപ് വാദങ്ങള്‍ ഉന്നയിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top