Connect with us

അപ്പുവിനേയും ഹരിയേയും സാന്ത്വനത്തിൽ നിന്ന് അടർത്തി മാറ്റാൻ തമ്പിയു രാജലക്ഷ്മി;നടക്കില്ല തമ്പി സാറെ… ഇവർ ഒറ്റക്കെട്ടാണ്! പുതിയ ട്വിസ്റ്റുമായി സാന്ത്വനം !

Malayalam

അപ്പുവിനേയും ഹരിയേയും സാന്ത്വനത്തിൽ നിന്ന് അടർത്തി മാറ്റാൻ തമ്പിയു രാജലക്ഷ്മി;നടക്കില്ല തമ്പി സാറെ… ഇവർ ഒറ്റക്കെട്ടാണ്! പുതിയ ട്വിസ്റ്റുമായി സാന്ത്വനം !

അപ്പുവിനേയും ഹരിയേയും സാന്ത്വനത്തിൽ നിന്ന് അടർത്തി മാറ്റാൻ തമ്പിയു രാജലക്ഷ്മി;നടക്കില്ല തമ്പി സാറെ… ഇവർ ഒറ്റക്കെട്ടാണ്! പുതിയ ട്വിസ്റ്റുമായി സാന്ത്വനം !

സാന്ത്വനത്തിൽ ഇപ്പോൾ എല്ലാവരും കാണാൻ കാത്തിരിക്കുന്നത് തമ്പിടെ തനിസ്വഭാവം പുറത്തുവരുന്ന എപ്പിസോഡിനായിട്ടാണ് . അത് ഉടനെ വല്ലോം വരുമോ റൈറ്റർ മാമ്മ. ഹരിക്കു ബാലനും എന്തിന് ഇപ്പോൾ ശിവനും
തമ്പിയുടെ കാര്യത്തിൽ സംശയം ഉണ്ട്. കഴിഞ്ഞ എപ്പിസോഡിൽ ശിവൻ അത് ശത്രുവിനോട് പറയുന്നുണ്ട്. നാടകം കണ്ടാൽ തനിക്ക് തിരിച്ചറിയാം. തമ്പി പോലീസ് സ്റ്റേഷനലിൽ വന്നു നടത്തിയ പ്രകടനത്തിൽ സംശയം ഉണ്ട് എന്നൊക്കെ . പക്ഷെ അതിന് തെളുവുകൾ ഒന്നുമില്ല തെളുവുകൾ കിട്ടട്ടെ എന്നൊക്കെ പറയുന്നുണ്ട്. അതുമാത്രമല്ല പുതിയ പ്രൊമോയിൽ അഞ്ജുവിനു അങ്ങനെ ഒരു സംശയം ഉണ്ട് .അപ്പുവിന്റെ ഡാഡി ശിവട്ടനെ രക്ഷിച്ചു എന്നൊക്കെയുള്ളത് ശരി തന്നെ പക്ഷെ അതൊക്കെ എന്തോ ദുഷ്ടലാക്കോടെ ചെയ്യുന്നതാണ് എനിക്ക് തോന്നുന്നു എന്ന ദേവിയോട് അഞ്ജലി പറയുന്നുണ്ട് . അങ്ങനെ എല്ലാവര്ക്കും സംശയം ഉണ്ട് പക്ഷെ ഇത് എങ്ങനെ വലിച്ചു നീട്ടി കൊണ്ട് പോകും . അതിനു ഏറ്റവും വലിയ ഉദാഹരണമാണല്ലോ , ജയന്തി കാരണമാണ് അന്ന് സാവിത്രിയേയും ശങ്കരനെയും തമ്പി പുറത്താക്കിയത് എന്നുള്ളത്. അഞ്ജലിക്ക് അതിൽ നല്ല സംശയം ഉണ്ടായിരുന്നു കണ്ടു പിടിക്കും കണ്ടു പിടിക്കും എന്ന് പറഞ്ഞത് അല്ലാതെ പിന്നെ ഒരു അനക്കവും ഇല്ല . ഇതും അതുപോലെ ആകുമോ എന്തോ ?തന്നെ അഞ്ജലി യുടെയും അമ്മയുടെയും മുൻപിൽ വെച്ച് തല്ലിയ സി ഐക്ക് ഒരു പണി കൊടുക്കണമെന്ന് ശത്രുവുമായി കൂടിയാലോചിക്കുന്ന ശിവനെയാണ് കാണിക്കുന്നത്. ശിവന്റെ പ്ലാനിന് പൂർണപിന്തുണ നൽകുകയാണ് ശത്രു. പകൽ വെളിച്ചത്തിൽ അല്ല ഇരുട്ടടിയാണ് കൊടുക്കണ്ടത് . ഞാൻ ഒറ്റത്തടിയാണ് നിന്റെ കാര്യം അങ്ങനെയല്ല എനിക്ക് താഴോട്ട് നോക്കിയാൽ ആകാശം മുകളിലോട്ട് നോക്കിയാലും ആകാശം എന്ന് ശത്രു പറയുന്നുണ്ട് . അത് കൊള്ളാലോ . ഞങ്ങൾക്ക് ഒക്കെ താഴോട്ട് നോക്കിയാൽ ഭൂമി മുകളിലോട്ട് നോക്കിയാൽ ആകാശമാണ് . എന്നൊക്കെ പറഞ്ഞ ശത്രു ശിവനെ ഉപദേശിക്കുന്നുണ്ട്. ഇതെങ്കിലും ഇത്രെയും പെട്ടന്ന് ഒന്ന് കാണിച്ച മതിയായിരുന്നു.
പിന്നെ നമ്മുടെ ശിവന്റെയും അഞ്ജലിയുടെയും പ്രണയം സല്ലാപമായിരുന്നു. ഇന്നലെ ഞാൻ പറഞ്ഞിരുന്നല്ലോ അഞ്ജലി തന്റെ ആഗ്രഹം ശിവനോട് പറയുന്നുണ്ട് എന്ന്. അത് എന്താണ് എന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും ….ആഗ്രഹം എന്ന് പറഞ്ഞപ്പോൾ കരുതിയത് നേരത്തെ പോലെ ഹൽവ വേണമെന്നോ മുല്ലപ്പൂവ് വേണം എന്നൊക്കയിരിക്കും എന്ന ഇതിപ്പോ അതുക്കും മേലെ … നിങ്ങൾ വലിയൊരാളാകണം , എല്ലാവരും നിങ്ങളെ തൊഴണം , തമ്പി സാറൊക്കെ നിങ്ങളുടെ വളർച്ച കണ്ട അസൂയയപ്പെടണം. ആ ബെസ്റ് ഇതിലും നല്ലത് . നിങ്ങൾക്ക് വേണ്ടി അമ്പലം പണിയണം അതിൽ നിങ്ങളെ പ്രതിഷ്ഠിച്ച നിങ്ങളെ എല്ലാരും തൊഴണം എന്ന് പറയുന്നതായിരുന്നു. അതാകുമ്പോൾ അഞ്ജലിക്ക് വേണമെങ്കിൽ അവിടുത്തെ പൂജാരി ആകാം. കുന്നോളം ആഗ്രഹിച്ചാൽ കുഞ്ഞിക്കുരുവെങ്കിലും ലഭിക്കും എന്നാണല്ലോ . ആഗ്രഹിക്കുന്നതിന് ക്യാഷ് ഒന്നും കൊടുക്കണ്ടല്ലോ അഞ്ജു എത്ര വേണമെങ്കിലും ആഗ്രഹിച്ചോ…..

പിന്നെ അപ്പു തന്റെ മമ്മിയെ വിളിച്ചു സങ്കടപെടുന്നുണ്ട് , ഹരി ബുള്ളറ്റ് തിരികെ കൊണ്ട് കൊടുത്തതിനെ കുറിച്ച് .അത് ഡാഡിക്ക് വിഷമമായി കാണും എന്നൊക്കെ പറഞ്ഞു . മമ്മി തിരിച്ച അപ്പുവിനെ ഉപേദേശിക്കുന്നുണ്ട് നീ എന്തിനാണ് ഹർജിയുമായി വഴക്ക് ഇടുന്നത് . ഹരിക്ക് വേണ്ടാത്തത് നിനക്കും വേണ്ട എന്ന് വെച്ചാൽ പോരെ എന്നൊക്കെ ഉപദേശിക്കുന്നു. അടിപൊളി , ഉത്തമ ഭാര്യമാർ എങ്ങനെ ആയിരിക്കണം ഭർത്താവിനെ ഇഷ്ടമല്ലാത്തത് ഒന്ന് ചെയ്യരുത് . ഒന്നും പറയാനില്ല .

ലെച്ചു അപ്പച്ചി സാന്ത്വനത്തിലേക്ക് എത്തുന്നതാണ് ഇന്നത്തെ എപ്പിസോഡിൽ കാണിക്കാൻ പോകുന്നത്. സാന്ത്വനത്തെ തകര്ത്തു അവരുടെ സ്നേഹം ഇല്ലാതാക്കാനുള്ള പ്ലാനുകളുമായി എത്തിയിരിക്കുകയാണ് . സാന്ത്വനത്തിലുള്ളവരെ തമ്മിൽ അടിപിച്ച അപ്പുവിനെയും ഹരിയേയും അമരാവതിയിലേക്ക് കൊണ്ട് പോകാം എന്ന് തമ്പി വാക്ക് കൊടുത്തിരിക്കുകയാണ് ഇവർ. ഏഷണി പറഞ്ഞു എരിപിരി കേറ്റിയും സാന്ത്വനത്തിൽ ഉള്ളവർക്ക് നേരെ അപ്പുവിനെ തിരിച്ചു വിടാനായിരുക്കും ഇവരുടെ ലക്‌ഷ്യം. എന്റെ പൊന്നു റൈറ്റർ സാറെ അല്ലെങ്കിൽ തന്നെ ഏഷണിയും പരദൂഷണം സഹിക്കാൻ വയ്യ അതിന്റെ കൂടെ ഇതുകൂടി വേണമായിരുന്നോ .

about santhwanam

More in Malayalam

Trending