Malayalam
ബൈജു പൗലോസിന് വര്‍ഷങ്ങളായി തന്നോട് പകയും വിദ്വേഷവും; അധിക വാദമുഖങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് ദിലീപ്
ബൈജു പൗലോസിന് വര്‍ഷങ്ങളായി തന്നോട് പകയും വിദ്വേഷവും; അധിക വാദമുഖങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് ദിലീപ്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെട്ടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍ കൂര്‍ ജാമ്യ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ അധിക വാദമുഖങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് ദിലീപിന്റെ അഭിഭാഷകന്‍. ബൈജു പൗലോസിന് വര്‍ഷങ്ങളായി തന്നോട് പകയും വിദ്വേഷവുമുണ്ടെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ദിലീപ് പറയുന്നു.
കുറച്ചു കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്ന് പ്രതിഭാഗം അറിയിച്ചതിന് പിന്നാലെയാണ് ഇന്ന് അത് രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇതോടെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വാദം പൂര്‍ത്തിയായി.
തിങ്കളാഴ്ച്ച രാവിലെ 10 15ന് കോടതി വിധി പറയും. അതേസമയം, കോടതി ഉത്തരവ് വന്നാലുടന്‍ തന്റെ പക്കലുള്ള ഓഡിയോ പുറത്തുവിടുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അറിയിച്ചു.
ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയത്. പ്രതികള്‍ക്കു സംരക്ഷണ ഉത്തരവു നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.
