നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് ശ്രീനാഥ് ഭാസി. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ശ്രീനാഥ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
സിനിമകളെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ റിവ്യൂവിനെതിരെയാണ് ശ്രീനാഥിന്റെ രൂക്ഷ വിമര്‍ശനം. ഇതിനോടകം തന്നെ ശ്രീനാഥിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. നിരവധി പേരാണ് അഭിപ്രായങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തി എത്തിയിരിക്കുന്നത്.
‘എല്ലാവര്ക്കും ചെറിയ ആധികാരികത ഉണ്ട്. സ്ക്രിപ്റ്റിംഗ് കുറച്ച് മോശമാണ് റൈറ്റിംഗ് ശരിയാക്കാമായിരുന്നു. പെന്‍സിലിന്റെ മൂര്‍ച്ച കൂട്ടാമായിരുന്നു എന്നൊക്കെയാണ് പറയുന്നത്. ഇത് പറയുന്നത് ആരാണെന്ന് നമുക്ക് അറിയാമല്ലോ,’ എന്നാണ് ശ്രീനാഥ് പറഞ്ഞത്.
‘ഒരാള്‍ക്ക് സെക്കന്റ് ഹാഫ് കൊള്ളാം ചിലര്‍ക്ക് ഫസ്റ്റ് ഹാഫ് കൊള്ളാം മൊത്തതില്‍ എങ്ങനെയുണ്ടെന്ന് ചോദിക്കുമ്പോള്‍ കുഴപ്പവില്ലെന്ന് പറയും. ചിലര്‍ക്ക് രമേഷിനെ ഇഷ്ടപ്പെടും ചിലര്‍ക്ക് സുമേഷിനെ ഇഷ്ടപ്പെടും. ഓവറോള്‍ ചോദിച്ചാല്‍ കുഴപ്പമില്ല എന്ന് പറയും,’ സനൂപ് പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ പത്തിനായിരുന്നു രമേഷ് സുമേഷ് റിലീസ് ചെയ്തത്. നാട്ടിന്‍പ്പുറത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സാധാരണ കുടുംബത്തിലെ സഹോദരന്മാരെ കഥയാണ് ചിത്രം പറഞ്ഞത്.
പത്താം വിവാഹവാർഷികം ആഘോഷമാക്കി ഗംഭീരമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ജീവിതത്തിലെ ‘രണ്ടാം’ വിവാഹം...