Connect with us

മലയാളത്തിൽ ബിഗ്‌ബോസ് ഒടിടി തുടങ്ങുന്നില്ലേ? പുത്തൻ സീസൺ മത്സരാർത്ഥികൾ ആരൊക്കെ?: നാലാം സീസൺ ഇനിയില്ലേ?; ആശങ്കകൾക്ക് മറുപടിയുമായി ബിഗ് ബോസ് വ്‌ളോഗർ !

Malayalam

മലയാളത്തിൽ ബിഗ്‌ബോസ് ഒടിടി തുടങ്ങുന്നില്ലേ? പുത്തൻ സീസൺ മത്സരാർത്ഥികൾ ആരൊക്കെ?: നാലാം സീസൺ ഇനിയില്ലേ?; ആശങ്കകൾക്ക് മറുപടിയുമായി ബിഗ് ബോസ് വ്‌ളോഗർ !

മലയാളത്തിൽ ബിഗ്‌ബോസ് ഒടിടി തുടങ്ങുന്നില്ലേ? പുത്തൻ സീസൺ മത്സരാർത്ഥികൾ ആരൊക്കെ?: നാലാം സീസൺ ഇനിയില്ലേ?; ആശങ്കകൾക്ക് മറുപടിയുമായി ബിഗ് ബോസ് വ്‌ളോഗർ !

മലയാളം ബിഗ് ബോസ് സീസൺ ത്രീ അവസാനിച്ചതുമുതൽ ഏവരും ഉറ്റുനോക്കുന്നത് അടുത്ത സീസണിനായിട്ടാണ്. ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുളള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ തുടങ്ങിയ മത്സരം വലിയ വിജയമായതോടെ മറ്റ് ഭാഷകളിലും ആരംഭിക്കുകയായിരുന്നു. സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്ന ഷോയിൽ താരങ്ങളാണ് മത്സരാർത്ഥികൾ. ഇതാണ് ഷോയുടെ ഹൈലൈറ്റ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ബിഗ് ബോസ് ഷോയിൽ മത്സരിക്കാൻ എത്തുന്നത്. എല്ലാ ഭാഷകളിലും അങ്ങനെ തന്നെയാണ്.

2018 ൽ ആണ് മലയാളത്തിൽ ബിഗ് ബോസ് ഷോ തുടങ്ങുന്നത്. 100 ദിവസം ‌ പൂർത്തിയാക്കിയ മത്സരത്തിൽ സാബു മോൻ ആയിരുന്നു വിജയി ആയത്. പേളി മാണി, രഞ്ജിനി, ശ്വേത മേനോൻ എന്നിങ്ങനെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു അണിനിരന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച സീസൺ ആയിരുന്നു ഇത്.

2020 ൽ ആയിരുന്നു സീസൺ 2 തുടങ്ങിയത്. ആര്യ, വീണ, രജിത്ത് കുമാർ, അഭിരാമി- അമൃത സുരേഷ്, ഫുക്രു, മഞ്ജു പത്രോസ് എന്നിവരായിരുന്നു മത്സരാർഥികളായിട്ടെത്തിയത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മത്സരം നിർത്തി വയ്ക്കുകയായിരുന്നു. മത്സരം മുറുകി വന്നപ്പോഴാണ് ഷോ അവസാനിപ്പിക്കുന്നത്. പിന്നീട് ലോക്ക് ഡൗണിന് ശേഷം സീസൺ 3 ആരംഭിക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു മൂന്നാം ഭാഗം തുടങ്ങിയത്. 14 ദിവസത്തെ ക്വാറന്‌റൈനും കൊവിഡ് ടെസ്റ്റിന് ശേഷമായിരുന്നു മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ എത്തിയത്. കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച സീസൺ ആയിരുന്നു ഇത്.

മത്സരാർത്ഥികളും ഇവരുടെ മത്സരരീതികളുമൊക്കെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഫിനാലെയിലേയ്ക്ക് അടുത്തപ്പോൾ കൊവിഡ് കേസുകൾ കൂടിയതോടെ ഷോ നിർത്തി വയ്ക്കുകയായിരുന്നു. എന്നാൽ പിന്നീട് പിന്നീട് വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തുകയായിരുന്നു. നടൻ മണിക്കുട്ടനായിരുന്നു സീസൺ 3യുടെ വിന്നർ ആയത്. രണ്ടാം സ്ഥാനം സായിയ്ക്ക് ആയിരുന്നു. ഷോ അവസാനിപ്പിച്ച് മാസങ്ങൾക്ക് ശേഷമായിരുന്നു വിജയിയെ പ്രഖ്യാപിച്ചത്. ഇത് ഏറെ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു.

ബിഗ് ബോസ് സീസൺ 3 അവസാനിച്ചതിന് പിന്നാലെ തന്നെ നാലാം ഭാഗത്ത കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. മത്സരം ഏറെ വൈകാതെ തന്നെ തുടങ്ങുമെന്നായിരുന്നു അന്ന് പ്രചരിച്ച റിപ്പോർട്ടുകൾ. മലയാളത്തിൽ മൂന്നാം ഭാഗം തീർന്നതിന് പിന്നാലെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ബിഗ് ബോസ് തുടങ്ങിയിരുന്നു.

ഇപ്പോഴിത തമിഴിൽ ബിഗ് ബോസ് ഒടിടി ആരംഭിക്കുകയായിരുന്നു. ഹിന്ദിയിൽ ആയിരുന്നു ഒടിടി ആദ്യം തുടങ്ങിയത്. കരൺ ജോഹർ ആയിരുന്നു അവതാരകൻ. ഇത് വൻ വിജയമായിരുന്നു. ഹിന്ദിയ്ക്ക് പിന്നാലെ തമിഴും ബിഗ് ബോസ് ഒടിടി തുടങ്ങുകയാണ്. പഴയ സീസണിലെ മത്സരാർഥികളും ഒടിടിയിൽ എത്തുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർഥികളുടെ പേരുകളും പുറത്ത് വന്നിട്ടുണ്ട്. ഓവിയ, വനിത വിജയ കുമാർ, ഭരണി തുടങ്ങിയവരുടെ പേരുകളാണ് പ്രചരിക്കുന്നുണ്ട്.

തമിഴ് ഒടിടിയെ ചർച്ചയാകുമ്പോൾ മലയാളം ബിഗ് ബോസ് എന്ന് ആരംഭിക്കുമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇപ്പോഴിത വ്ലോഗർ രേവതിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നാലാം സീസൺ ഉണ്ടാകുമോ? എന്ന് ഉണ്ടാകും എന്നൊക്കെയാണ് രേവതി പറയുന്നത്. സീസണുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കമന്റുകൾ വായിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. മാർച്ച് ഏപ്രിലോട് കൂടി മലയാളം ഉണ്ടാകുമെന്നുള്ള പ്രപതീക്ഷയാണ് രേവതി പങ്കുവെയ്ക്കുന്നത്. വളരെ മികച്ചൊരു സീസണായിരിക്കുമെന്നു കമന്റുകൾ പങ്കുവെച്ച് കൊണ്ട് രേവതി പറയുന്നുണ്ട്. കൂടാതെ തമിഴ്, ഹിന്ദി ഭാഷകളെ പോലെ നമുക്കും ഒരു ഒടിടി ഉണ്ടാകുമെന്നും പറയുന്നുണ്ട്. ഫെബ്രുവരി 14 ന് ആയിരുന്നു ബിഗ് ബോസ് സീസൺ 3 തുടങ്ങിയത്.

about bb

More in Malayalam

Trending

Recent

To Top