Connect with us

‘അത് അത്ര സുഖമുള്ള പരിപാടിയല്ല’- വീഡിയോ പങ്ക് വെച്ച് നിത്യ ദാസ്

Malayalam

‘അത് അത്ര സുഖമുള്ള പരിപാടിയല്ല’- വീഡിയോ പങ്ക് വെച്ച് നിത്യ ദാസ്

‘അത് അത്ര സുഖമുള്ള പരിപാടിയല്ല’- വീഡിയോ പങ്ക് വെച്ച് നിത്യ ദാസ്

നിത്യദാസ് എന്ന താരത്തെ മലയാളികള്‍ക്ക് അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ല. ‘ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിലേയ്ക്ക് പറന്നിറങ്ങിയ താരം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും തന്റെ അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്ക് വെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കോവിഡ് ടെസ്റ്റ് അത്ര സുഖമുള്ള കാര്യമല്ലെന്നാണ് താരം പറയുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കോവിഡ് പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് നിത്യ പങ്ക് വെച്ചിരിക്കുന്നത്. കോവിഡ് ടെസ്റ്റിന് ശേഷം മക്കള്‍ക്കൊപ്പമുള്ള വീട്ടിലെ ആഘോഷ നിമിഷങ്ങളും വീഡിയോയില്‍ കാണാം.

വിവാഹശേഷമാണ് നിത്യ അഭിനയത്തില്‍ നിന്നും പിന്‍വാങ്ങിയത്. എന്നാല്‍ മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ താരം പങ്കിടാറുണ്ട്. അരവിന്ദ് സിങാണ് നിത്യയുടെ ഭര്‍ത്താവ്. നൈന, നമന്‍ എന്നിവരാണ് മക്കള്‍. 2007ല്‍ സൂര്യ കിരീടം എന്ന സിനിമയിലാണ് അവസാനമായി നിത്യ അഭിനയിച്ചത്.

More in Malayalam

Trending

Recent

To Top