Connect with us

ഒരടിയ്ക്ക് ശേഷം കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന വിപർണ്ണ ജോഡികൾ; നിലപാടിലുറച്ച അപർണ്ണയും നിലപാടിലുറച്ച വിനീതിനും ശേഷം നിലപാട് ഉറപ്പിച്ച് മഹാദേവൻ; “അമ്മയറിയാതെ”യിൽ അപർണ്ണയും വിനീതും ഒന്നിക്കുന്നു!

Malayalam

ഒരടിയ്ക്ക് ശേഷം കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന വിപർണ്ണ ജോഡികൾ; നിലപാടിലുറച്ച അപർണ്ണയും നിലപാടിലുറച്ച വിനീതിനും ശേഷം നിലപാട് ഉറപ്പിച്ച് മഹാദേവൻ; “അമ്മയറിയാതെ”യിൽ അപർണ്ണയും വിനീതും ഒന്നിക്കുന്നു!

ഒരടിയ്ക്ക് ശേഷം കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന വിപർണ്ണ ജോഡികൾ; നിലപാടിലുറച്ച അപർണ്ണയും നിലപാടിലുറച്ച വിനീതിനും ശേഷം നിലപാട് ഉറപ്പിച്ച് മഹാദേവൻ; “അമ്മയറിയാതെ”യിൽ അപർണ്ണയും വിനീതും ഒന്നിക്കുന്നു!

ഓരോ ജീവനും ഒരു ശരീരത്തിനുള്ളിൽ എന്നതുപോലെ ഓരോ ജീവിതവും അതിന്റെ സവിശേഷ പരിസ്ഥിതിയ്ക്കുള്ളിലും തളച്ചിടപ്പെട്ടിരിക്കുന്നു . മനുഷ്യന് ഒരു ആമുഖം എന്ന സുഭാഷ് ചന്ദ്രന്റെ പ്രശസ്തമായ നോവലിലെ വരികളാണിത്. ശരീരം എന്ന കൂട്ടിൽ കിടന്നുന്ന ജീവൻ, അതുപോലെയാണ് നമ്മുടെ ജീവിതം ഈ സാമൂഹിക പരിസ്ഥിതിയ്ക്കുള്ളിൽ തളച്ചിടുന്നതും. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ടാകട്ടെ….

അപ്പോൾ ആ ഇരുണ്ടുകുടുങ്ങിയ കാർമേഘങ്ങൾ വഴിമാറി പ്രണയ മഴ പൊഴിഞ്ഞിരിക്കുകയാണ്…. കുറച്ചു ദിവസങ്ങളായി നിലപാടിലുറച്ചു അപർണ്ണ നിലപാടിലുറച്ച് വിനീത് എന്നാണ് ഏഷ്യാനെറ്റ് പ്രൊമോ ടൈറ്റിൽ എന്നാൽ ഇനി അപർണ്ണയെ ചേർത്തുപിടിച്ചു വിനീത് … നിലപാടിലുറച്ച് മഹാദേവൻ എന്നായിട്ടുണ്ട് സൂറത്തുക്കളെ…

സന്തോഷമായി രാമൻകുട്ടി സന്തോഷമായി…. എന്റെ ഹൃദയം പൊട്ടിപോകുന്ന വിങ്ങലായിരുന്നു അവർ ഒരടിയ്ക്ക് ശേഷം കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്നത് കണ്ടപ്പോൾ… . അപർണ്ണ വീണ്ടും ആത്മഹത്യ ചെയ്യും എന്ന് പറയുമ്പോൾ വിനീതിന്റെ സ്നേഹം അണപൊട്ടിയൊഴുകി അതൊരു കരണത്തടിയായി മാറിയപ്പോൾ അപർണ്ണ ; ആഹ് എന്തൊരു കരുതലാണ് ഈ വിനീതേട്ടന്…

ഇനി അമ്മയറിയാതെയിലെ വിപർണ്ണ പുരാണം എന്നതാണെന്ന് ചോയിച്ചാൽ, വിനീതിന് അപർണ്ണയെ ഇഷ്ടമായിരുന്നു. അപർണ്ണയ്ക്ക് വിനീതിനെ ഇഷ്ടമല്ലായിരുന്നു. പിന്നെ പ്രത്യേക സാഹചര്യത്തിൽ അപർണ്ണ വിനീതിനെ സ്നേഹിച്ചു തുടങ്ങി. വിനീത് അപ്പോൾ അപർണ്ണയെ വെറുത്തുതുടങ്ങി. അതിനു ശേഷം ഒരു ആത്മഹത്യാ നാടകത്തോടെ അപർണ്ണ വിനീതിനോടുള്ള പ്രണയത്തിന്റെ ആഴം വെളിപ്പെടുത്തി. ഒരടിയോടെ അപർണ്ണയോടുള്ള പ്രണയം വിനീതും പുറത്തെടുത്തു.

പക്ഷെ പരസ്പരം പ്രണയിക്കുന്ന ഇവരെ ഇപ്പോൾ അപർണ്ണയുടെ അച്ഛൻ തന്നെ വേർപെടുത്താൻ ശ്രമിക്കുന്നു. ഇനിയിപ്പോൾ വിനീതും അപർണ്ണയും ഒന്നിച്ചൊരു ആത്മഹത്യയ്ക്ക് ശ്രമിക്കേണ്ടി വരുമോ എന്ന് കണ്ടറിയാം…

ഇനി കഴിഞ്ഞ എപ്പിസോഡിൽ നീരജ അമ്മയുടെ സംഭാഷണം അത്യുത്തമ അമ്മായിയമ്മയാണ് നീരജ.

” നമ്മുടെ മോളുടെ ഒരു വിവാഹം മുഹൂർത്ത സമയത്തുതന്നെ മുടങ്ങി . രണ്ടാമത് ഒന്നുകൂടി മുടങ്ങിപ്പോകും എന്ന ഭയം കൊണ്ടാണ് മറ്റൊന്നും ചിന്തിക്കാതിരുന്നത്… അതൊരു എടുത്തുചാട്ടമായിപ്പോയോ മാഹിയെട്ടാ…. ” ഹേയ് ഇല്ല നീരജ ‘അമ്മ… അവർക്ക് പരസ്പരം സ്നേഹിക്കാൻ സാധിക്കും.. അവർ അവരുടെ സ്നേഹം അറിഞ്ഞുവരുന്നതേയുള്ളു. അല്പം സമയം കൊടുത്താൽ ശരിയാവുന്ന പ്രശ്നമേ ഉള്ളു…

ഇനി അടുത്ത ഡയലോഡ്…. ” വിനീതിന്റെ ഭാഗത്ത് തെറ്റൊന്നും കാണില്ല… ഇനി ഉണ്ടങ്കിൽ തന്നെ വിനീതിനെ കുറ്റപ്പെടുത്തരുത്… എല്ലാ തെറ്റുകളും നമ്മുടെ മോളുടെ ഭാഗത്താണെന്ന രീതിയിലാവണം സംസാരിക്കാൻ.. ” അയ്യോ നീരജ അമ്മെ അതെന്താ അങ്ങനെ പറയുന്നത്. ഇതിനെ ഇപ്പോൾ എങ്ങനെ ന്യായീകരിക്കും…

അപ്പോഴാണ് നീരജ ബാക്കി ഡയലോഗ് പറയുന്നത് ….

“അല്ല അതിനെ സാധ്യതയുള്ളൂ… അവൾ ഏതെങ്കിലും ഒക്കെ രീതിയിൽ വിനീതിനെ ചൊടിപ്പിച്ചിട്ടുണ്ടാകും…” അതെയതെ ശരിയാണ് ശരിയാണ്… അപർണ്ണ വിനീതിനെ ചൊടിപ്പിച്ചു… ഇത്രയധികം സ്നേഹവും കെയറും ഉള്ളിൽ കൊണ്ടുനടന്ന വിനീതിനെ അപർണ്ണ അറിയാതെ പോയി….

ഏതായാലും ഇന്ന് നമുക്ക് ആഘോഷിക്കാം ഒരൊറ്റ അടിയിൽ അപർണ്ണയും വിനീതും ഒന്നായിരിക്കുകയാണ് സൂർത്തുക്കളെ….

വിനീത് മോന് എന്തെങ്കിലും കുടിക്കാനെടുക്കട്ടെ… എന്ന് നീരജ ‘അമ്മ ഇന്നും ചോദിക്കുന്നുണ്ട്… വേണ്ടമ്മെ… ഇപ്പോൾ ചായ കുടിച്ചതേയുള്ളു… എന്ന് നമ്മുടെ വിനീതും…

പിന്നെ സ്വന്തം മകൾ മരിച്ചാലും ഈ ബന്ധത്തെ പ്രോത്സാഹിപ്പിക്കരുത് എന്ന ഉറച്ച നിലപാടിലാണ് മഹാദേവൻ . അടുത്ത ആഴ്ച ഇനി മഹാദേവന്റെ നിലപാട് മാറാൻ കാത്തിരിക്കണം അല്ലെ… ഏതായാലും അമ്പാടി വരുന്നുണ്ടല്ലോ … അമ്പാടി നാട്ടിൽ എത്തിയാൽ രക്ഷപെട്ട് പിന്നെ അമ്പാടിയും അലീനയും തമ്മുലുള്ള സംസാരങ്ങളും കാണാം.

about ammayariyathe

More in Malayalam

Trending

Recent

To Top