Connect with us

മോഹന്‍ലാല്‍-പൃഥിരാജ് ടീമിന്റെ ‘ബ്രോ ഡാഡി’ ട്രെയ്‌ലർ 2 മില്യൺ വ്യൂസും കടന്ന് ട്രെൻഡിങ് no: 1; കാത്തിരിപ്പ് അവസാനിക്കുന്നു ; ജനുവരി 26 മുതല്‍ ഡിസ്നി ഹോട്ട്സ്റ്റാറില്‍ കാണാം!

Malayalam

മോഹന്‍ലാല്‍-പൃഥിരാജ് ടീമിന്റെ ‘ബ്രോ ഡാഡി’ ട്രെയ്‌ലർ 2 മില്യൺ വ്യൂസും കടന്ന് ട്രെൻഡിങ് no: 1; കാത്തിരിപ്പ് അവസാനിക്കുന്നു ; ജനുവരി 26 മുതല്‍ ഡിസ്നി ഹോട്ട്സ്റ്റാറില്‍ കാണാം!

മോഹന്‍ലാല്‍-പൃഥിരാജ് ടീമിന്റെ ‘ബ്രോ ഡാഡി’ ട്രെയ്‌ലർ 2 മില്യൺ വ്യൂസും കടന്ന് ട്രെൻഡിങ് no: 1; കാത്തിരിപ്പ് അവസാനിക്കുന്നു ; ജനുവരി 26 മുതല്‍ ഡിസ്നി ഹോട്ട്സ്റ്റാറില്‍ കാണാം!

ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയ ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബ്രോ ഡാഡിയുടെ ട്രെയ്‌ലർ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 20 ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. മലയാള സിനിമാ പ്രേമികൾ ഇന്നേവരെ കാണാത്ത ഒരു അച്ഛനും മകനും. തീര്‍ത്തും വ്യത്യസ്തരായ ആ രണ്ടുപേരുടെ ജീവിതത്തിലുണ്ടാകുന്ന കോമഡികളുും ട്വിസ്റ്റുകളും കോര്‍ത്തിണക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ‘ബ്രോ ഡാഡി’ ജനുവരി 26 മുതലാണ് ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ റിലീസ് തുടങ്ങുന്നത്.

പൃഥിരാജ് വീണ്ടും സംവിധായക കുപ്പായം അണിയുന്ന ബ്രോ ഡാഡിയിൽ നായകവേഷത്തില്‍ എത്തുന്നത് മലയാളികളുടെ സ്വന്തം നടനവിസ്മയം മോഹന്‍ലാലാണ്. പൃഥ്വിരാജിനൊപ്പം കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, കനിഹ, ഉണ്ണി മുകുന്ദന്‍, ജഗദീഷ് തുടങ്ങി വമ്പന്‍ താരനിര തന്നെയുണ്ട് സിനിമയിൽ .

ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ, ‘കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ക്ലീന്‍ ഫാമിലി എന്റര്‍ടെയിനറാണ് ബ്രോ ഡാഡി. ലൂസിഫറിന് ശേഷം വീണ്ടും പൃഥിക്കൊപ്പം മറ്റൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. പൃഥ്വിയിലെ സംവിധായകനും ഞാനും തമ്മിലുള്ള കെമിസ്ട്രി ബ്രോ ഡാഡിയിലും വര്‍ക്കൗട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകര ഈ സിനിമ ഏറ്റെടുക്കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.’

രണ്ട് തലമുറകള്‍ക്കിടയിലുള്ള നര്‍മ്മവും ബന്ധവും സന്തോഷവുമെല്ലാം പറയുന്ന കംപ്ലീറ്റ് എന്റര്‍ടെയിനറായിരിക്കും ബ്രോ ഡാഡിയെന്ന് നടനും സംവിധായകനുമായ പൃഥിരാജ് അഭിപ്രായപ്പെട്ടു. ഏറെ എക്സൈറ്റഡായി ചെയ്ത പ്രോജക്റ്റാണിതെന്നും ബ്രോ ഡാഡിയെ പ്രേക്ഷകര്‍ എങ്ങനെയാണ് സ്വീകരിക്കുന്നതെന്നറിയാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും പൃഥിരാജ് കൂട്ടിച്ചേര്‍ത്തു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മലയാളം യൂട്യൂബ് ചാനൽ ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം വഴിയാണ് ട്രെയ്‌ലർ പുറത്ത് വന്നിരിക്കുന്നത്.

പൂർണ്ണമായും കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രമാവും ബ്രോഡാഡി എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ശ്രീജിത്ത് എൻ., ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ദീപക് ദേവാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞ കോവിഡ് കാലത്ത് ഹൈദരാബാദിൽ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.

about BroDaddy

More in Malayalam

Trending

Recent

To Top