Connect with us

അമ്മയറിയാതെ സീരിയലിന്റെ പേര് മാറ്റി കഥയറിയാതെ എന്നാക്കണം ; ഇനി അപർണ്ണയുടെ ആത്മഹത്യയും വിനുമോന്റെ രോധനവുമാണ്; നല്ലൊരു സീരിയൽ കുളമാക്കി എന്ന് ആരാധകർ !

Malayalam

അമ്മയറിയാതെ സീരിയലിന്റെ പേര് മാറ്റി കഥയറിയാതെ എന്നാക്കണം ; ഇനി അപർണ്ണയുടെ ആത്മഹത്യയും വിനുമോന്റെ രോധനവുമാണ്; നല്ലൊരു സീരിയൽ കുളമാക്കി എന്ന് ആരാധകർ !

അമ്മയറിയാതെ സീരിയലിന്റെ പേര് മാറ്റി കഥയറിയാതെ എന്നാക്കണം ; ഇനി അപർണ്ണയുടെ ആത്മഹത്യയും വിനുമോന്റെ രോധനവുമാണ്; നല്ലൊരു സീരിയൽ കുളമാക്കി എന്ന് ആരാധകർ !

എന്തും ഏതും വിലപ്പെട്ടതായി തോന്നുക രണ്ട് ഘട്ടങ്ങളിലാണ് . ഒന്നുകിൽ അത് ലഭിക്കുന്നതിന് മുൻപ് അല്ലെങ്കിൽ അത് നഷ്ടമാകുമ്പോൾ…. ഈ വാമൊഴി ഫിലോസഫി ആണ് അമ്മയറിയാതെയിലെ വിനീത് അപർണ്ണ കഥയ്ക്ക് ഇപ്പോൾ റൈറ്റർ കൊടുക്കുന്നത്. അമ്മയറിയാതെ എന്ന പരമ്പരയല്ല പ്രശ്നം പകരം അതിൽ കാണിക്കുന്ന വിനീത് അപർണ്ണ കഥയാണ്.

നല്ല ഒരു കഥയായിരുന്നു. സസ്പെൻസും ത്രില്ലറും എല്ലാം മാത്രമായി കൊണ്ടുപോയിരുന്നു കഥ പെട്ടന്നുകയറി ബോർ ആകിയതുപോലെ ഉണ്ട്. അലീന നീരജ എന്നീ കഥാപാത്രങ്ങൾക്ക് നല്ല ഒരു മൂല്യം കൊടുത്തിരുന്നു. അതവരുടെ സർട്ടിഫിക്കറ്റിന്റെ എണ്ണം നോക്കിയിട്ടല്ല. അതിലൊന്നും ഒരു കാര്യവും ഇല്ല. അലീന അമ്പാടി പ്രണയം പോലും വളരെ പക്വതയുള്ള, കലിപ്പൻ കാന്താരി പേരുദോഷമൊന്നും കേൾപ്പിക്കാതെ കൊണ്ടുപോയതാണ് . എന്നാൽ ഇത് വളരെയധികം വെറുപ്പികളാണ്.

ഇന്നലത്തെ എപ്പിസോഡും ഇന്നത്തേതും കണ്ടപ്പോൾ എനിക്ക് തോന്നിന്നത് ഈ ഒരു വിപർന്ന ട്രാക്ക് പ്രേക്ഷകർ ഒന്നടങ്കം എതിർക്കുന്നു എന്ന് കണ്ടിട്ട് ഈ സ്റ്റോറി ലൈൻ ഒതുക്കിക്കൂട്ടാനുള്ള വഴിയാണ് നോക്കുക്കുന്നത്, പക്ഷെ അങ്ങനെ നോക്കുമ്പോഴും കഥയെ കൊണ്ടുപോയി കൊല്ലുകയാണ്.

ഇപ്പോൾ സംഭവിച്ചു പോയ കാര്യങ്ങളാണ് അപർണ്ണ വിനീത് വിവാഹം , അതിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. ഇവിടെ അലീന നായികയാണ് എന്നാൽ കൂടി അലീന മുൻകൈ എടുത്ത് അപർണ്ണയോട് അനുവാദം ചോദിക്കാതെ നടത്തിയ വിവാഹം . അവിടെ അലീനയുടെ ഭാഗത്ത് തെറ്റുണ്ട്. ആ തെറ്റിനെ നായികാ ആയതുകൊണ്ട് ന്യായീകരിക്കാൻ നിൽക്കാതെ ആ തെറ്റ് തിരുത്തുന്ന നായികാ എന്ന് കാണിക്കാമല്ലോ.

ഇന്നും എന്നും ഒരു നല്ല സുഹൃത്തായി വിനീതിനെ കാണാൻ അനുപമയ്‌ക്ക് സാധിക്കും. അപർണ്ണ പറയുന്ന “നോ” യെ വിനീത് ഉൾക്കൊള്ളണം. ഒരാളുടെ ജീവിതത്തിൽ നമ്മൾക്കൊരു നോ കിട്ടിയെന്നും പറഞ്ഞ് ഒന്നും സംഭവിക്കാൻ പോകുന്നില്ല. നമ്മുടെ സന്തോഷത്തിന്റെ കാരണം മറ്റൊരാളാകുമ്പോഴാണ് ഈ പ്രശ്നം. . നമ്മുടെ സന്തോഷം നമ്മൾ തന്നെയാണ് ഉണ്ടാക്കേണ്ടത്. അപർണ്ണ വിനീത് ഡിവോഴ്സ് കാണിക്കുന്നതായിരുന്നു കൂടുതൽ ഉചിതം. തുടർന്നും നല്ല സുഹൃത്തുക്കളായി അവർ പഠിക്കണമായിരുന്നു. ഇരുപതു വയസുള്ള കുട്ടികളെ ഇപ്പോഴേ കുടുംബം എന്ന വലിയ ഉത്തരവാദിത്വത്തിൽ തളച്ചിടേണ്ടയിരുന്നു….

ഇനി ഈ കഥയിൽ അപർണ്ണയുടെ ഇപ്പോഴുള്ള പ്രണയം , അതിനെ പ്രണയം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ.. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം അപർണ്ണയ്ക്ക് ഉണ്ടായ തിരിച്ചറിവാണ്… ആ തിരിച്ചറിവ് വിനീതിനെ സ്നേഹിക്കണം , വിനീത് നല്ലവനാണ്. വീട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനാണ്. വളരെ നല്ലവൻ എന്ന് കുടുംബക്കാരും സമൂഹവും പറയുന്ന വ്യക്തിയെ എന്തുകൊണ്ടും നമ്മൾ സ്നേഹിക്കണം. എന്നുള്ള ഒരു തിരിച്ചറിവ്… അതായത് ഞെക്കിപ്പിയൊഴിഞ്ഞെടുക്കുന്ന പ്രണയം..

സ്നേഹിക്കുക എന്നത് സ്വിച്ചിട്ടാൽ വരുന്നതല്ല, സ്നേഹിക്കാൻ കാരണങ്ങൾ ഉണ്ടാകാം… എന്നാൽ ആ കാരണങ്ങളിൽ മാത്രം നിൽക്കുന്ന ഇടുങ്ങിയ സ്നേഹം ആ കാരണം നഷ്ടപ്പെട്ടാൽ തീർന്നുപോകില്ലേ… ഇന്നലെയും ഞാൻ അമ്മയറിയാതെയെ കുറിച്ച് പറഞ്ഞിരുന്നു. നിങ്ങൾ പ്രേക്ഷകർക്ക് വിയോജിപ്പാണോ അതിനോട് ഉള്ളതെന്ന് എനിക്കറിയില്ല .കാരണം വലിയ ഒരു പ്രതികരണം ഞാൻ കണ്ടില്ല . പ്രതികരിച്ചവരൊക്കെ അനുകൂലിച്ചാണ് കമന്റ് ഇട്ടത്. നിങ്ങൾക്ക് എതിർപ്പാണെങ്കിൽ അതും പറയുക. നിങ്ങൾക്ക് മറുപടി തരേണ്ടത് ഇതൊക്കെ പറയുന്നത് കൊണ്ട് തന്നെ എന്റ ഉത്തരവാദിത്വമാണ്. ഞാൻ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ഞാനും തിരുത്തുന്നതായിരിക്കും.

ഏതായാലും ഇന്ന് നിലപാടിലുറച്ച് വിനീതും നാളെ നിലപാടിലുറച്ചു അപർണ്ണയും നില്കും. കുറെ നാളുകളായി അപർണ്ണയുടെയും വിനീതിന്റേയും നിലപാടുകളാണ് നമ്മൾ കണ്ടോണ്ടിരിക്കുന്നത്. ഇനി ആത്മഹത്യാ ചെയ്ത് കാണിക്കുന്നതോടെ കഥയ്ക്ക് ഒരു പര്യവസാനം ആകും. ഈ ആത്മഹത്യാ ഒക്കെ പ്രശ്ന പരിഹാരത്തിന് വേണ്ടി വച്ചിരിക്കുകയാണ് എന്നൊരു തോന്നലുണ്ട്. അതൊക്കെ വെറുതെയാണ്… ചുമ്മാ ട്രൈ ചെയ്ത് കാര്യം നേടാൻ നോക്കിയാൽ പെട്ടിയിൽ പോയി കിടക്കാം… ഏതായാലും ഇത് കഥയാണ് ., അപര്ണയ്ക്ക് ഒന്നും സംഭവിക്കില്ല.. അപർണ്ണയുടെ സ്നേഹം ഈ പ്രവർത്തി കൊണ്ട് വിനീത് തിരിച്ചറിയും. അതോടെ എങ്കിലും ഈ കഥയ്ക്ക് ശുഭം പറയാൻ പറ്റിയാൽ മതി…

about ammayariaythe

More in Malayalam

Trending

Recent

To Top