Actress
അച്ഛാ എന്ന് മാത്രമേ വിളച്ചിട്ടുള്ളൂ…. വിങ്ങിപ്പൊട്ടി ആശാ ശരത്, ചേർത്ത് നിർത്തി ഉറ്റവരും സുഹൃത്തുക്കളും
അച്ഛാ എന്ന് മാത്രമേ വിളച്ചിട്ടുള്ളൂ…. വിങ്ങിപ്പൊട്ടി ആശാ ശരത്, ചേർത്ത് നിർത്തി ഉറ്റവരും സുഹൃത്തുക്കളും
സിനിമ സീരിയല്‍ നടന്‍ ജി.കെ.പിള്ള അന്തരിച്ചെന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. മൂന്നൂറിലധികം ചിത്രങ്ങളിലൂടെ സിനിമരംഗത്ത് തിളങ്ങിയ ജി.കെ.പിള്ളയാണ് നമ്മോട് വിടപറഞ്ഞിരിക്കുന്നത്. വില്ലനായും സ്വഭാവ നടനായും അച്ഛനായും മുത്തച്ഛനായുമെല്ലാം അദ്ദേഹം തൻ്റെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി.
എൺപതുകളുടെ അവസാനം വരെ അദ്ദേഹം സിനിമകളിൽ സജീവമായിരുന്നു. അതിനു ശേഷം വളരെ കുറച്ചു സിനിമകളിലെ ജി.കെ പിള്ള അഭിനയിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ മരണവാർത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തവുമായുള്ള ഓർമ്മകൾ പങ്കുവെച്ച് എത്തുന്നത്.
ഇപ്പോഴിതാ നടി ആശ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് മലയാളികളെ കണ്ണീരിലാഴ്ത്തുകയാണ്. ഏഷ്യാറ്റെറ്റിൽ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയിൽ ഇരുവരും അച്ഛനും മകളുമായി അഭിനയിച്ചിരുന്നു. കുങ്കുമപ്പൂവിലെ പ്രഫസർ ജയന്തിയുടെ അച്ഛൻ തനിക്ക് സ്വന്തം അച്ഛൻ തന്നെയാണെന്നും അദ്ദേഹത്തിന്റെ വേർപാട് വ്യക്തിപരമായ നഷ്ടവും വേദനയുമാണെന്ന് ആശാ ശരത്ത് കുറിച്ചു.
അച്ഛൻ എന്ന് മാത്രമേ ഞാൻ വിളച്ചിട്ടുള്ളൂ.. തനിക്ക് പിറക്കാതെ പോയ മകൾ എന്ന നിലയിലാണ് അദ്ദേഹം എന്നെ സ്നേഹിച്ചത്.. കുങ്കുമപ്പൂവിലെ പ്രഫസർ ജയന്തിയുടെ അച്ഛൻ എനിക്ക് സ്വന്തം അച്ഛൻ തന്നെയാണ്. അദ്ദേഹത്തിന്റെ വേർപാട്, അതു കൊണ്ടുതന്നെ എനിക്ക് വ്യക്തിപരമായ നഷ്ടവും വേദനയുമാകുന്നു.. പ്രണാമം എന്നാണ് ആശ ഫേസ്ബുക്കിൽ കുറിച്ചത്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലത്ത് 8 മണിയോടെ ആയിരുന്നു മരണം. വര്‍ക്കലയിലെ ഇടവയില്‍ വെച്ചാണ് സംസ്‌ക്കാര ചടങ്ങുകള്‍ എന്നുമാണ് അറിയുന്നത്.
