ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിൽ നായികയായി മലയാള സിനിമയിൽ എത്തിയ താരമാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ജീവിതത്തിലെ സന്തോഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ അഹാന ഇടയ്ക്ക് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ തോന്നൽ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തും അഹാന ശ്രദ്ധ നേടിയിരുന്നു.
അഹാനയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാനസികമായി തനിക്കേറെ അടുപ്പമുള്ള വീട്ടിലെ ഒരു വസ്തുവിനെ കുറിച്ച് പറയുകയാണ് അഹാന.
“ഞാൻ എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ്. എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ ജനിക്കുന്നതു മുതൽ ഒരു വർഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്. ഞാൻ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കിൽ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക എന്ന്,” അഹാന പറയുന്നതിങ്ങനെ.
ജീവിതപങ്കാളിയ്ക്ക് വേണ്ട ഗുണങ്ങൾ എന്താണെന്ന ചോദ്യത്തിന്, ആദ്യത്തെ കാര്യം പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം എന്നാണെന്നും അഹാന പറയുന്നു. പൊതുവെ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്നും അതിനാൽ ആരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് കാണുമ്പോൾ അതു തനിക്ക് ഇഷ്ടപ്പെടാറില്ലെന്നും അഹാന കൂട്ടിച്ചേർത്തു.
മലയാളികളുടെ ഇഷ്ട താരമാണ് കൃഷ്ണകുമാർ. സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങുന്ന താരത്തെ ആരാധകർ ഏറ്റെടുത്തതും വളരെപെട്ടെന്നായിരുന്നു. കൃഷ്ണകുമാറിന്റെ കുടുംബം ഒന്നടങ്കം സോഷ്യൽ മീഡിയയിൽ...
കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന പ്രസ്താവന പൊളിറ്റിക്കൽ...