Connect with us

ഇത്രയും വര്‍ഷങ്ങള്‍ സിനിമയില്‍ അഭിനയിച്ചിട്ടും ഇവര്‍ക്ക് ചികിൽസിയ്ക്കാൻ കാശില്ലേ…എന്താണ് ഇവര്‍ സമൂഹത്തിനു വേണ്ടി ചെയ്തത്? ജനങ്ങളെ പറ്റിച്ചു ഒരു പരസ്യം ചെയ്തു അതാണോ നിങ്ങള്‍ ഇവരില്‍ കാണുന്ന മേന്മ! കുറിപ്പ് വൈറൽ

Malayalam

ഇത്രയും വര്‍ഷങ്ങള്‍ സിനിമയില്‍ അഭിനയിച്ചിട്ടും ഇവര്‍ക്ക് ചികിൽസിയ്ക്കാൻ കാശില്ലേ…എന്താണ് ഇവര്‍ സമൂഹത്തിനു വേണ്ടി ചെയ്തത്? ജനങ്ങളെ പറ്റിച്ചു ഒരു പരസ്യം ചെയ്തു അതാണോ നിങ്ങള്‍ ഇവരില്‍ കാണുന്ന മേന്മ! കുറിപ്പ് വൈറൽ

ഇത്രയും വര്‍ഷങ്ങള്‍ സിനിമയില്‍ അഭിനയിച്ചിട്ടും ഇവര്‍ക്ക് ചികിൽസിയ്ക്കാൻ കാശില്ലേ…എന്താണ് ഇവര്‍ സമൂഹത്തിനു വേണ്ടി ചെയ്തത്? ജനങ്ങളെ പറ്റിച്ചു ഒരു പരസ്യം ചെയ്തു അതാണോ നിങ്ങള്‍ ഇവരില്‍ കാണുന്ന മേന്മ! കുറിപ്പ് വൈറൽ

കെപിഎസി ലളിതയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. മന്ത്രിസഭ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. ഇതിന് പിന്നാലെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുകളില്ലാത്തവരെ സര്‍ക്കാര്‍ സഹായിക്കുന്നത് എന്തിനാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. പിന്നീട് വിശദീകരണവുമായി മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്തെത്തിയിരുന്നു

കെപിഎസി ലളിതയ്ക്ക് സ്വത്തുക്കള്ളില്ലെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് പ്രകാരമാണ് കലാകാരി എന്ന നിലയില്‍ അവരുടെ ചികിത്സാചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന തീരുമാനം കൈക്കൊണ്ടത്. കലാകാരന്മാരെ കയ്യൊഴിയാനാവില്ലെന്നും ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ തര്‍ക്കമുണ്ടാക്കേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു

ഇപ്പോഴിതാ താരത്തിന്റെ ചികില്‍സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരേ വിമര്‍ശവുമായി എഴുത്തുകാരിയായ ഈവ ശങ്കര്‍ രംഗത്ത്. 450 ഓളം സിനിമകളില്‍ നല്ല വേഷങ്ങള്‍ ചെയ്ത് മോശമല്ലാത്ത പ്രതിഫലവും വാങ്ങിയ നടിയുടെ ചികിത്സ ചിലവ് ഖജനാവിലെ പണം എടുത്ത് സര്‍ക്കാര്‍ നടത്തേണ്ട ആവശ്യം എന്താണെന്ന് ഈവ ചോദിച്ചത്

സിദ്ധാര്‍ഥ് ഭരതന്‍…താങ്കള്‍ എന്റെ സുഹൃത്ത് കൂടിയാണ്‌. താങ്കളുടെ അമ്മയെ നോക്കാന്‍ താങ്കള്‍ പ്രാപ്തന്‍ അല്ല എന്നുണ്ടോ??? താങ്കള്‍ ഒന്ന് ചുറ്റിലും,ഒന്ന് കണ്ണോടിച്ചു നോക്ക്, വളരെയേറെ കഷ്ടപ്പെടുന്ന, നരകിച്ചു ജീവിക്കുന്ന ഒരുപാടു മനുഷ്യ ജീവിതങ്ങളെ കാണാം. താങ്കളുടെ അമ്മയേ നോക്കാന്‍ ഖജനാവിലെ പണം എടുത്ത് സര്‍ക്കാര്‍ നീട്ടുമ്ബോള്‍ അത് വേണ്ടെന്ന് വയ്ക്കുന്നതകും ഉചിതം എന്നും ഈവ സമൂഹ മാധ്യമത്തില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയായിരുന്നു

ഇദ്ദേഹം നല്ലൊരു അഭിനേത്രിയാണ്,അസുഖം ഭേദമായി ജീവിതത്തിലേക്ക് എത്രയും പെട്ടന്ന് തിരിച്ചു വരാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു..പക്ഷെ ഇവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ പൊരുള്‍ മനസിലായിട്ടില്ല. ഇത്രയും വര്‍ഷങ്ങള്‍ സിനിമയില്‍ അഭിനയിച്ചിട്ടും ഇവര്‍ക്ക് ചികില്‍സിക്കാന്‍ കാശില്ലേ??? മകന്‍ നടനും സംവിധായകനുമാണ്,മാത്രമല്ല, മകനും മകളും സാമ്ബത്തിക ഭദ്രതയുള്ളവരാണ്.പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഈ സഹായം govtment നല്‍കുന്നത്.

സിനിമക്കാരുടെ സംഘടനയായ അമ്മയോ അല്ലെങ്കില്‍ സഹായിക്കാന്‍ കഴിവുള്ള കോടിശ്വരന്മാരായ നടന്മാരും നടികളും ഉള്ളപ്പോള്‍ പാവപെട്ടവരുടെ നികുതി പണം എടുത്തു ധാനികയായ ഇവര്‍ക്കു നല്‍കേണ്ട കാര്യമെന്താണ്??കോവിഡ് എന്നാ മഹാ മാരിയിലൂടെയാണ് ഓരോ മനുഷ്യനും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്, ഈ അവസ്ഥയില്‍ ജീവിക്കാന്‍ കഴിയാതെ മരുന്നോ ആഹാരമോ മേടിക്കാന്‍ കഴിവില്ലാത്ത ഒരുപാടു പേര്‍ വലയുന്നുണ്ട്. അവരോടൊന്നും തോന്നാത്ത എന്ത് മേന്മയാണ് നിങ്ങള്‍ ഇവരില്‍ കാണുന്നത്??എന്താണ് ഇവര്‍ സമൂഹത്തിനു വേണ്ടി ചെയ്തത്? ജനങ്ങളെ പറ്റിച്ചു ഒരു പരസ്യം ചെയ്തു അതാണോ നിങ്ങള്‍ ഇവരില്‍ കാണുന്ന മേന്മ??

Sidharth Bharathan, താങ്കള്‍ എന്റെ fb സുഹൃത്ത്‌ ആണെന്നെനിക്കറിയാം,

താങ്കളുടെ അമ്മയെ നോക്കാന്‍ താങ്കള്‍ പ്രാപ്തന്‍ അല്ല എന്നുണ്ടോ??? താങ്കള്‍ ഒന്ന് ചുറ്റിലും,ഒന്ന് കണ്ണോടിച്ചു നോക്ക്, വളരെയേറെ കഷ്ടപ്പെടുന്ന, നരകിച്ചു ജീവിക്കുന്ന ഒരുപാടു മനുഷ്യ ജീവിതങ്ങളെ കാണാം..താങ്കള്‍ ഇത് നിഷേധിക്കുന്നതാവും ഉചിതം..നികുതിയില്‍ നിന്നും നിങ്ങള്‍ക്കു വെച്ച്‌ നീട്ടുന്ന ഈ കാശിനു ഓരോ പാവപെട്ട മനുഷ്യന്റെ വിയര്‍പ്പും കണ്ണീരും ഉണ്ട്…അത് മറക്കരുതെന്നാണ് സോഷ്യൽ മീഡിയായിൽ കുറിച്ചത്

കരൾ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കെ പി എ സി ലളിതയെ ഈയടുത്തായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയെ പിന്നീട് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്ന താരത്തിന് കരള്‍ മാറ്റ ശസ്ത്രക്രിയയാണ് അടിയന്തരമായി ഇപ്പോൾ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ പ്രായവും ആരോഗ്യവും പരിഗണിച്ച് മാത്രമേ ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാന്‍ കഴിയുകയുള്ളു എന്നാണ് ആദ്യം ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇപ്പോള്‍ കരള്‍ മാറ്റ ശസ്ത്രക്രിയയിലേക്ക് കടക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍

More in Malayalam

Trending

Recent

To Top