Connect with us

പഴയകാല ഓർമ്മകളെ തൊട്ടുണർത്തുന്ന വീഡിയോ നോവൽ ,”പ്രണയം തേടി” പതിനൊന്നാം ഭാഗം; കുഞ്ഞു കുശുമ്പ് ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും സനയ്ക്ക് കഴിഞ്ഞില്ല; അവളുടെ നിഷ്കളങ്കമായ വാക്കുകളിലെ സ്നേഹം അറിഞ്ഞ് വിഷ്ണു!

Malayalam

പഴയകാല ഓർമ്മകളെ തൊട്ടുണർത്തുന്ന വീഡിയോ നോവൽ ,”പ്രണയം തേടി” പതിനൊന്നാം ഭാഗം; കുഞ്ഞു കുശുമ്പ് ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും സനയ്ക്ക് കഴിഞ്ഞില്ല; അവളുടെ നിഷ്കളങ്കമായ വാക്കുകളിലെ സ്നേഹം അറിഞ്ഞ് വിഷ്ണു!

പഴയകാല ഓർമ്മകളെ തൊട്ടുണർത്തുന്ന വീഡിയോ നോവൽ ,”പ്രണയം തേടി” പതിനൊന്നാം ഭാഗം; കുഞ്ഞു കുശുമ്പ് ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും സനയ്ക്ക് കഴിഞ്ഞില്ല; അവളുടെ നിഷ്കളങ്കമായ വാക്കുകളിലെ സ്നേഹം അറിഞ്ഞ് വിഷ്ണു!

സനയുടെ പ്രണയം തേടിയുള്ള യാത്ര പതിനൊന്നാം ഭാഗമായിരിക്കുകയാണ്. ഇതൊരു കുഞ്ഞു നോവലാണ്. ഇത് ആദ്യമായി വായിക്കുന്നവരാണ് നിങ്ങളെങ്കിൽ മെട്രോസ്റ്റാർ ചാനൽ പ്ലേ ലിസ്റ്റ് ചെക്ക് ചെയ്യുക. പൂർണ്ണമായ നോവൽ കേട്ടാസ്വദിക്കാം.

“അപ്പോൾ വിഷ്ണു സനയുടെ അരികിലേക്ക് വരുന്നത് കണ്ട് സന്തോഷത്തിൽ ഇരിക്കുകയാണ്. വിഷ്ണു നേരെവന്ന് ഒരു കസേര സനയ്ക്കരികിലേക്ക് പിടിച്ചിട്ട് ഇരിപ്പുറപ്പിച്ചു.

“ഇവനൊരു കൊച്ചു വില്ലൻ തന്നയാണ്”. നെറ്റിയിലേക്ക് വന്നുവീണ മുടി സ്റ്റൈലിൽ ഒതുക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് സന പിറുപിറുത്തു.

” എന്താ എന്റെ കുട്ടി താമസിച്ചത്? ഞാൻ വിചാരിച്ചു രാവിലെ എന്നെക്കാണാൻ നേരത്തേയെത്തുമെന്ന്?” വിഷ്ണു അത് പറഞ്ഞപ്പോൾ സന അവളുടെ ചിരി ഒളിപ്പിക്കാൻ പാടുപെടുന്നുണ്ടായിരുന്നു.

അവൾ തട്ടം ചുണ്ടിലേക്ക് വച്ച് ചിരിയോടെ തലതാഴ്ത്തി ഇരുന്നു.

എന്താ എന്നെ കാണണം എന്ന് തോന്നിയില്ലേ? വിഷ്ണു സേനയുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചുകൊണ്ട് ശബ്ദം താഴ്ത്തി ചോദിച്ചു.

അവൻ അടുത്തേക്ക് വന്നപ്പോൾതന്നെ ആ കുഞ്ഞു ഹൃദയത്തിന്റെ വേഗത കൂടി,. എന്നിട്ട് എന്തൊക്കെയോ ഒളിപ്പിക്കാനെന്നോണം അവൾ വെപ്രാളപ്പെട്ട് അവിടെ നിന്നും കസേര പിന്നിലേക്ക് നീക്കി

” ഒന്ന് പോയെ… ഞാൻ വെറുതെ പോലും ഓർത്തില്ല. എനിക്കതിനല്ലേ സമയം. പരീക്ഷ അല്ലല്ലോ അതുകൊണ്ടാണ് താമസിച്ചിറങ്ങിയത്. ഇവിടെ വന്നുകിടന്നു ബഹളം വെക്കാൻ എനിക്കിഷ്ട്ടമല്ല.” സനയുടെ മറുപടി വളരെ കടുത്താതെയായിപ്പോയി.

വിഷ്ണുവിന്റെ മുഖത്ത് പെട്ടന്ന് വന്ന ദേഷ്യം കാണാമായിരുന്നു. സന ഒളികണ്ണിട്ട് അത് ശ്രദ്ധിച്ചു.

വിഷ്ണു പിന്നെ ഒന്നും മിണ്ടിയില്ല, അവിടെ നിന്നും എഴുന്നേറ്റ് അവന്റെ ഗ്രൂപ്പിലേക്ക് പോയി.

” അയ്യോ കുഴപ്പമായോ ? അത്രയ്ക്ക് പറയേണ്ടതില്ലായിരുന്നു. ഇനി എന്നോട് മിണ്ടിയില്ലെങ്കിലോ? ശേ രാവിലെ നേരത്തെ വരണം എന്ന് ഞാൻ വിചാരിച്ചതാ,,, വന്നു വിഷ്ണുവിനൊപ്പം ഇരിക്കണമെന്നും വിചാരിച്ചതാ… ഇനി അത് പറയാനാവില്ലല്ലോ…?”

“സനാ ദേ ഇത് നോക്കിയേ…. ഇതെങ്ങനാ മാറ്റേണ്ടത്? ആശയ്ക്ക് സേനയുടെ സഹായം വീണ്ടും വേണ്ടിവന്നു. “

സന പിന്നെ ആശയ്ക്കൊപ്പം കമ്പ്യുട്ടറിലേക്ക് ശ്രദ്ധ കൊടുത്തു. എന്നാൽ പതിനഞ്ചു മിനിറ്റുപോലും പിന്നിട്ടില്ല സനയുടെ കണ്ണുകൾ വിഷ്ണുവിനെ തേടി. പക്ഷെ ആ ക്ലാസ് മുറിയിൽ വിഷ്ണു ഇല്ലായിരുന്നു. അവൾ അവിടെയുള്ള ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കി..

ടീച്ചറും ഇല്ലന്ന് കണ്ടപ്പോൾ സന വാതിലിനടുത്തേക്ക് നടന്നു. മറ്റുള്ളവർ അവളെ ശ്രദ്ധിക്കുന്നുണ്ടോ എന്നും അവൾ നോക്കാൻ മറന്നില്ല. ക്‌ളാസിന് പുറത്തേക്ക് സന കാലെടുത്തു വച്ചു. വീണ്ടും ക്‌ളാസ് മുറിയിലേക്ക് തിരിഞ്ഞു നോക്കി…

” ഇല്ലല്ലോ….. ഇതെവിടെ പോയി….. ” അതും പറഞ്ഞ് നേരെ നോക്കുമ്പോൾ വിഷ്ണു കള്ളച്ചിരിയോടെ മുന്നിൽ നിൽക്കുന്നു.”

സനയുടെ തൊട്ടടുത്ത് …അവളുടെ നെഞ്ചിടിപ്പ് പെട്ടന്നാണ് ഉയർന്നത്…. ഹൃദയം വല്ലതും പൊട്ടിപ്പുറത്തേക്കിറങ്ങുമോ എന്ന് ഭയന്ന് സന കൈ നെഞ്ചോടടുപ്പിച്ചു.

ഒരു നിമിഷം ഉമിനീർ പോലും ഇറക്കാനാവാതെ ഭയന്നുപോയി….

“ആരെ തേടിയാണ് ഇങ്ങനെ… ഇവിടെ വന്നത്… എല്ലാവരും ക്‌ളാസിൽ തന്നെയില്ലേ,…..
ബഹളം വെക്കാൻ ഇഷ്ടമില്ലാത്ത കുട്ടി അവിടെ അടങ്ങിയൊതുങ്ങി ഇരിക്കുകയല്ലേ വേണ്ടത്. “

വിഷ്ണുവിന്റെ തിളക്കമുള്ള കണ്ണുകൾ അവന്റെ ചുവന്ന ചുണ്ടിലെ ചിരികൊണ്ട് ഒന്നും കൂടി തിളങ്ങി….

സനയ്ക്ക് അവിടെ ഒരു മറുപടിയും കിട്ടിയില്ല.. ഒന്നും മിണ്ടാനാവാതെ ചുണ്ടുകടിച്ചുകൊണ്ടുനിന്ന സന, ” പെട്ടന്ന് ടീച്ചർ…. ” എന്ന് പറഞ്ഞു….

ടീച്ചർ പിന്നിൽ ഉണ്ടന്ന് കരുതി വിഷ്ണു തിരിഞ്ഞു നോക്കിയപ്പോൾ,
“അല്ല… ടീച്ചറെ നോക്കി വന്നതാണ്…. ” സന പ്രയാസപ്പെട്ട് പറഞ്ഞു.

വിഷ്ണു പൊട്ടിച്ചിരിക്കും പോലെ ചിരിച്ചു….

അവന്റെ ചിരിയിൽ സനയ്ക്ക് ചമ്മൽ തോന്നി… അവൾ ചിരിയോടെ തല താഴ്ത്തിയപ്പോൾ വിഷ്ണു ,
” അയ്യടാ എന്തൊരു പാടാണ് സമ്മതിക്കാൻ…..”

“എന്ത് സമ്മതിക്കാൻ… പോയെ.. ഒന്നുമില്ല … സനയ്ക്ക് അതിനുമുകളിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല…

അവൾ തിരിഞ്ഞു ക്‌ളാസിലേക്ക് നടന്നു. ആശയ്ക്കരികിൽ സന ചെന്നിരിക്കുമ്പോൾ ഈ നിമിഷം ഈ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തി താനാണെന്ന് അവൾ കരുതി…

വിഷ്ണു വാതിലിൽ തന്നെ നിന്ന് സനയെ സ്നേഹത്തോടെ നോക്കുന്നുണ്ടായിരുന്നു.

ഇടയ്ക്കിടെ സനയും വിഷ്ണുവിനെ നോക്കി….

വിഷ്ണു സനയുടെ അടുത്തേക്ക് വീണ്ടും നടന്നു… “വൈകിട്ട് ഇക്കാക്ക ഉണ്ടോ കൂടെ…?”

“ഇല്ല എന്ന് മൂളൽ കൊണ്ട് സന മറുപടി കൊടുത്തു “

“അപ്പോൾ നമുക്ക് ഉച്ച കഴിഞ്ഞിട്ട് കാണാം… പോയിക്കളയല്ലേ…” അതും പറഞ്ഞിട്ട് വിഷ്ണു അവന്റെ ഗ്രൂപ്പിലേക്ക് പോയി….

“വർഷ അവിടെ ഇരുന്നു എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. വിഷ്ണു അതിനെല്ലാം ചിരിച്ചുകൊണ്ട് മറുപടി പറയുന്നതും സന ശ്രദ്ധിച്ചു.

ആശ സനയോടും ഓരോ വിശേഷങ്ങൾ ചോദിച്ചതിനാൽ അവൾ പിന്നെ വിഷ്ണുവിനെ നോക്കിയില്ല.

ഉച്ച കഴിഞ്ഞാണ് കംപ്യുട്ടർ ക്‌ളാസ് കഴിഞ്ഞത്. സന പുറത്തിറങ്ങുമ്പോഴെല്ലാം വിഷ്ണുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“ഇന്ന് കഴിഞ്ഞാൽ ഇനി ക്‌ളാസ് രണ്ടു മാസം കഴിഞ്ഞാണ്. ഞാൻ ഒരുപാട് വളരും അപ്പോൾ… ഒൻപതാം ക്‌ളാസിലേക്ക് …. ഞാനും ഇക്കാക്കയ്ക്കൊപ്പം എത്താറായി… പക്ഷെ ഇപ്പോൾ ഇക്കാക്ക വലിയ പഠിത്തമാണ് പഠിക്കുന്നത്. എസ് എസ് എൽ സി. അതിനു റാങ്ക് ഒക്കെ ഉണ്ട്. ഇപ്പോഴേ ഇക്കാക്കയെ കുറെ ട്യൂഷൻ വിടുന്നുണ്ട്. അടുത്ത വര്ഷം എനിക്കും ഇതുപോലെ ട്യൂഷൻ കാണും.”

“ഠോ”……..

സർവം മറന്നുനിന്ന അവൾ പെട്ടന്ന് ഞെട്ടിപ്പോയി….

“എന്താ ഇത് … ആരോടാ സംസാരിക്കുന്നത്…. ?” അത് വിഷ്ണു ആയിരുന്നു.

“ഹേയ് ഒന്നുമില്ല…. ഇനി ഇപ്പോളൊന്നും ഇങ്ങോട്ടേക്ക് വരേണ്ടല്ലോ? അതോർത്തുനിന്നതാണ്…. “സന പറഞ്ഞു.

“ഓ… അത് ശരിയാണ്… രണ്ട് മാസം എന്തുചെയ്യുമോ എന്തോ? നിനക്കെന്താ പരുപാടി. ” വിഷ്ണു ചോദിച്ചു

“എന്നെ റസിയാമ്മാടെ വീട്ടിൽ കൊണ്ടുവിടും.. അതാണ് എല്ലാവർഷവും നടക്കുക.., എനിക്ക് പോകാൻ ഇഷ്ടമൊന്നും ഉണ്ടായിട്ടല്ല..പക്ഷെ അവിടെ ആരുമില്ലാത്തത് കൊണ്ട് എന്നെ അവിടെ നിർത്തും.” നിരാശയോടെയാണ് സന അത് പറഞ്ഞത് .

“അതെവിടെയാണ്… ഞാൻ വരാം അവിടേക്ക്?” വിഷ്ണു ചോദിച്ചു.

അയ്യോ എവിടേക്കോ? എങ്ങനെ … ? ബസ് കയറി പോകണം… ആദ്യം ബസ് കയറി നമ്മുടെ സ്‌കൂളിന്റെ അടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങും , പിന്നെ ഇവിടെ നിന്ന് വേറെ ബസ് കയറി ഒരു പതിഞ്ഞഞ്ചു മിനിറ്റൊക്കെ ബസിൽ ഇരിക്കണം. അപ്പോൾ ഒരു വലിയ പള്ളി ഉണ്ട്. അവിടെ നിന്നും അകത്തോട്ട് ഒരിടവഴി… അവിടെയാണ് റസിയമ്മയുടെ വീട്. ” സേനയുടെ വാക്കുകൾ കേട്ട് വിഷ്ണു അതിശയത്തോടെ….

” നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്? സ്ഥലത്തിന്റെ പേര് അറിയില്ലേ ? എനിക്ക് സൈക്കിൾ ഉണ്ടല്ലോ? ഞാൻ കുറേദൂരം സൈക്കിൾ ചവിട്ടും . നിന്റെ അമ്മയുടെ വീട് എവിടെയെന്ന് പറഞ്ഞാൽ മതി ഞാൻ വരാം…. സ്ഥലം പറ സനാ…” വിഷ്ണു ചോദിച്ചു ….

“അതെനിക്കറിയില്ല… എന്നെ അവിടെ കൊണ്ടാക്കും. അല്ലാതെ എനിക്കറിയില്ല… സനയുടെ വാക്കുകൾ വിഷ്ണുവിനെ അത്ഭുതപ്പെടുത്തി.”

“നീ അപ്പോൾ തനിച്ച് എങ്ങും പോയിട്ടില്ലേ?” അവൻ വീണ്ടും ചോദിച്ചു…

സനയ്ക്ക് അവന്റെ ചങ്ങലപോലെയുള്ള ചോദ്യങ്ങൾ കേട്ടപ്പോൾ അതിശയം തോന്നി… ഒറ്റയ്ക്ക് എങ്ങും വിടില്ല.. എനിക്ക് പോകാനും അറിയില്ല…”

“നീ വാ… നമുക്ക് ആ ആൽമരത്തിന്റെ അടുത്തിരിക്കാം. ഇപ്പോൾ പോകേണ്ടല്ലോ?” വിഷ്ണു ചോദിച്ചു,

“വേണ്ട … വൈകിട്ട് വരെ കംപ്യുട്ടർ ഉണ്ടെന്ന് പറഞ്ഞാണ് ഞാൻ വന്നത്…. “

ഇത് കേട്ട് ചിരിച്ചുകൊണ്ട് വിഷ്ണു സേനയുടെ കൈയിൽ പിടിച്ചു… മുന്നോട്ട് നടക്കാൻ നേരവും സന അനങ്ങിയില്ല.. വിഷ്ണു തിരിഞ്ഞു നോക്കിയപ്പോൾ…. ആ കൈകൾ നോക്കി സന നിൽക്കുന്നതാണ് കണ്ടത്…

” ഹേയ് സന ഹൈദരാലി…. നടക്കുന്നില്ലേ…? വിഷ്ണു അവളുടെ നോട്ടത്തെ തട്ടിമാറ്റാനെന്നോണം ചോദിച്ചു.

സന കണ്ണുരുട്ടിക്കൊണ്ട് വിഷ്ണുവിനെ നോക്കി… “

വളരെ നിഷ്ക്കളങ്കമായ നമ്മുടെ സനയുടെ ജീവിതം… അവിടേക്ക് വിഷ്ണു വന്നിരിക്കുന്നത് പുത്തൻ പ്രതീക്ഷകളുമായിട്ടാണ് അല്ലെ…. ?അതൊക്കെ നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം. പ്രണയം തേടിയെന്ന ഈ നോവൽ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യുക ,വീട്ടുകാർക്കും കൂട്ടുകാർക്കുമൊക്കെ ഷെയർ ചെയ്യുക.

about pranayam thedi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top