Connect with us

ബഷീർ ബഷിയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി….വീഡിയോയുമായി മഷൂറ

Malayalam

ബഷീർ ബഷിയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി….വീഡിയോയുമായി മഷൂറ

ബഷീർ ബഷിയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി….വീഡിയോയുമായി മഷൂറ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ്‌ബോസ് മലയാളം സീസണ്‍ 2 വിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ കുടംബത്തോടൊപ്പവും പ്രത്യക്ഷപ്പെടാറുണ്ട്. നിരവധി ആരാധകര്‍ ഉള്ളതിനൊപ്പം തന്നെ നിരവധി വിമര്‍ശനങ്ങളും താരത്തിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. രണ്ട് ഭാര്യമാര്‍ ഉള്ളതിന്റെ പേരിലാണ് പലപ്പോഴും ബഷി വിമര്‍ശനങ്ങള്‍ നേരിട്ടത്. സോഷ്യൽ മീഡിയയിൽ സജീവമായ ബഷീര് ബഷിയുടെ കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. കുടുമ്പത്തിലെ വിശേഷങ്ങൽ ആരാധകരുമായി പങ്കിടാറുണ്ട്.

കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയെന്ന സന്തോഷം പങ്കുവെച്ചാണ് മഷുറ ബഷീര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. മഷുറയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഡെയ്‌ലി വീഡിയോയില്‍ ആ പുതിയ ആളെ കൂടി പരിചയപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം കുടുംബസമേതം പുറത്ത് പോയതോടെ അവിടെയൊരു പെറ്റ് ഷോപ്പിലും കയറിയിരുന്നു. വീട്ടില്‍ ഉള്ള ടോബിയെ ഗ്രൂമിങ്ങിന് കൊണ്ട് പോയതായിരുന്നു. എന്നാല്‍ അവിടെ നിന്നും കിടിലന്‍ പൂച്ച കുഞ്ഞുങ്ങളോ കണ്ടതോടെയാണ് കഥ മാറിയത്. പൂച്ചയെ കണ്ട് ഇഷ്ടപ്പെട്ടതോടെ ഭാര്യയെയും മക്കളെയും കാണിക്കാന്‍ കൊണ്ട് വന്നു. അതിനെ കണ്ടതോടെ എല്ലാവരും സന്തോഷം കൊണ്ട് വളരെയധികം ഇമോഷണലായി. അതിനെ കാണിക്കാന്‍ കൊണ്ട് വന്നതോട് കൂടി എന്റെ പൈസ പോയെന്ന് തീരുമാനിച്ചെന്ന് ബഷീര്‍ പറയുന്നു. അതിന്റെ വില ഭയങ്കര കൂടുതലായിരുന്നു. ഒരൊണ്ണത്തിന് അറുപ്പത്തി അയ്യായിരം രൂപയാണ്. ഒടുവില്‍ അറുപതിനായിരം രൂപ കൊടുത്താണ് വാങ്ങിയത്. ഇപ്പോള്‍ പേരിട്ടിട്ടൊന്നുമില്ല. വൈകാതെ പേരിടുന്ന ഒരു ചടങ്ങ് നടത്തുമെന്നാണ് മഷുറ പറയുന്നത്.

മകന്‍ സൈഗുവിനെ ആശുപത്രിയില്‍ കൊണ്ട് പോയതിനെ കുറിച്ച് മറ്റൊരു വീഡിയോയില്‍ പറഞ്ഞിരുന്നു. അവന് പുഴുപ്പല്ലിന്റെ കുഴപ്പമാണ്. അതാണ് മുഖം വീര്‍ത്ത് വന്നത്. ചെറുപ്പത്തില്‍ എനിക്കും ഇതേ പോലെ ആയിരുന്നു. എന്റെ അമ്മച്ചിയ്ക്കും പല്ലിന് കുഴപ്പം ഉണ്ടായിരുന്നു. അങ്ങനെ പാരമ്പര്യമായി വന്നതാണോ എന്നും സുഹാന പറയുന്നുണ്ട്. വാവയുടെ വായില്‍ മിഠായി എന്ന് പറഞ്ഞ് എല്ലാവരും സൈഗുവിനെ കളിയാക്കിയിരുന്നു. ചോക്ലേറ്റും ഐസ്‌ക്രീമും കഴിച്ച് ഈ പരുവത്തിലായതാണ്. തനിക്ക് വേദനയുണ്ടെന്നും അവിടെ തൊടല്ലേ എന്നുമൊക്കെ സൈഗുവും പറയുന്നുണ്ട്. നീര് കുറയാനുള്ള ആന്റി ബയോടിക് നല്‍കിയിട്ടുണ്ട്.. ഇപ്പോള്‍ നല്ല മാറ്റം വന്നു.

അതേ സമയം ബഷിയുടെ വീട്ടിലുള്ള പട്ടിക്കുട്ടിയായ ടോബിയെ തിരികെ വീട്ടിലേക്ക് കൊണ്ട് വന്ന സന്തോഷവും കുടുംബം പങ്കുവെച്ചു. യാത്ര പോയ സമയത്ത് അവനെ സുരക്ഷിതമായ സ്ഥലത്താണ് കൊടുത്തത്. ഇപ്പോള്‍ അവനെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. ലോംഗ് ട്രിപ്പൊക്കെ പോവുന്ന സമയത്ത് നമുക്ക് ഇങ്ങനെ കൊടുക്കും എന്ന് സുഹാനയും പറയുന്നു. ഇഷ്ടപ്പെട്ട ആള്‍ക്കാരെ കണ്ടാല്‍ അപ്പോള്‍ വാലാട്ടി കൊണ്ട് വരും. മനുഷ്യരേക്കാള്‍ നന്ദിയുള്ളത് ഇവര്‍ക്കാണ്. നമ്മുടെ അടുത്ത് പലരും വന്ന് പോയിട്ടുണ്ട്, നന്ദികേട് കാണിക്കില്ല. മനുഷ്യന്മാരുമായി അവരെ കംപയര്‍ ചെയ്യാനേ പറ്റില്ലെന്നായിരുന്നു ബഷിയുടെ കമന്റ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top