Connect with us

ആ ഫോട്ടോകൾക്ക് പിന്നാലെ ഇരട്ടിമധുരം; സൂര്യയ്ക്ക് പ്രണയം നിറഞ്ഞ ആശംസയുമായി ഋഷി; സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന സൂര്യയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ!

Malayalam

ആ ഫോട്ടോകൾക്ക് പിന്നാലെ ഇരട്ടിമധുരം; സൂര്യയ്ക്ക് പ്രണയം നിറഞ്ഞ ആശംസയുമായി ഋഷി; സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന സൂര്യയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ!

ആ ഫോട്ടോകൾക്ക് പിന്നാലെ ഇരട്ടിമധുരം; സൂര്യയ്ക്ക് പ്രണയം നിറഞ്ഞ ആശംസയുമായി ഋഷി; സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന സൂര്യയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ!

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ‘കൂടെവിടെ’യിലെ ബിപിൻ ജോസും അൻഷിതയും . ഋഷിയെന്ന കഥാപാത്രത്തെ ബിപിൻ അവതരിപ്പിക്കുമ്പോൾ സൂര്യയായി എത്തുന്നത് അൻഷിതയാണ്. സമൂഹമാധ്യമങ്ങളിലും സൂര്യ, ഋഷി ജോഡികൾക്ക് ഏറെ ആരാധകരാണുള്ളത്. ആരാധകർ സ്നേഹത്തോടെ ഋഷ്യ എന്നാണ് ഇവരെ വിളിക്കുന്നത്. ഇവർ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു ജോഡികൾക്കും ഇല്ലെന്നാണ് ആരാധകർ പറയുന്നത്.

ഇന്ന് അൻഷിതയുടെ ഇരുപത്തിനാലാം പിറന്നാളാണ്. അതിന്റെ ആഘോഷത്തിലാണ് അൻഷിത. പരമ്പരയിലൂടെ സൂര്യ എന്ന കഥാപാത്രമായി ആരാധകർ സ്വീകരിച്ചതുകൊണ്ടുതന്നെ ആരാധകർക്കിത് സൂര്യയുടെ പിറന്നാളാണ്. അതുകൊണ്ട് തന്നെ ഋഷിയായിട്ടെത്തുന്ന ബിബിന്റെ ആശംസകൾ കാണുമ്പോൾ ആരാധകർക്ക് അത്രയധികം സന്തോഷവുമാണ്.

ഇരുവരും ഒന്നിച്ചുള്ള ധാരാളം ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ അടുത്തിടെയായി ശ്രദ്ധ നേടിയിരുന്നു. പരമ്പരയ്ക്കായിട്ടല്ല ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അൻഷിതയാണ് ചിത്രങ്ങൾ ഇൻസ്റ്റയിലൂടെ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ഇതിനിടയിൽ ബിബിൻ പിറന്നാൾ ആശംസ നേർന്നുകൊണ്ട് പങ്കുവച്ച പോസ്റ്റും വൈറലായിരിക്കുകയാണ്. happy birthday to the lovely and caring surya kaimal എന്നാണ് ബിബിൻ ചിത്രത്തോടൊപ്പം കുറിച്ചത്. സൂര്യ കൈമൾ എന്ന പേരിൽ ആശംസ അറിയിച്ചതാണ് ആരാധകർ ശ്രദ്ധിക്കാൻ പ്രധാന കാരണം. ഇത് അൻഷിതയുടെ പിറന്നാളല്ലേ… അപ്പോൾ അൻഷിതയ്ക്കല്ലേ ആശംസ പറയേണ്ടത്..? ഋഷി കിട്ടിയ അവസരത്തിൽ സൂര്യയോടുള്ള പ്രണയം പ്രകടിപ്പിക്കുകയാണ്..

ആശംസയ്ക്ക് നന്ദി അറിയിച്ച് അൻഷിതയും കമന്റ് ഇട്ടിട്ടുണ്ട്. അൻഷിതയുടെ കമന്റിനും നിറയെ ലൈക്കുകളാണ്. കഴിഞ്ഞ ദിവസം ലൈവിലെത്തിയ ബിപിൻ ജോസിനോടും അൻഷിതയോടും ആരാധകർ ചോദിച്ച ചോദ്യവും അതിന് ഇരുവരും നൽകിയ ഉത്തരവും ശ്രദ്ധ നേടിയിരുന്നു. നിങ്ങൾ തമ്മിൽ ലവ്വാണോ? എന്നായിരുന്നു ആരാധകരുടെ ചോദ്യം. “ഏയ് ഇല്ലില്ല…. അതെല്ലാം സീരിയലിൽ,” എന്നാണ് ഇരുവരും ചിരിയോടെ മറുപടി നൽകിയത്.

കഴിഞ്ഞ ദിവസം ബിബിൻ ജോസിന്റെ അമ്മയുടെ പിറന്നാളായിരുന്നു . ആ സന്തോഷവും ബിബിൻ ആരാധകർക്കായി പങ്കിട്ടിരുന്നു. അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള ഫോട്ടോ പങ്കിട്ടുകൊണ്ടായിരുന്നു ബിബിൻ ആശംസയറിയിച്ചത്. അതും ആരാധാകർക്കിടയിൽ ശ്രദ്ധ നേടിയ പോസ്റ്റായിരുന്നു.

സൂര്യയെന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ഈ പരമ്പരയുടെ പ്രമേയം. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന പരമ്പര എന്ന പ്രത്യേകതയും സീരിയലിനുണ്ട്. എന്നാൽ, നിലവിൽ കൃഷ്ണകുമാർ സീരിയലിൽ നിന്നും പിന്മാറിയിരിക്കുകയാണ്. ‘കൂടെവിടെ’യിൽ അദിതി ടീച്ചർ എന്ന പ്രധാന കഥാപാത്രമായി എത്തുന്നത് നടി ശ്രീധന്യയാണ്. അഥിതി ടീച്ചറുടെയും ആദി സാറിന്റെയും കോംബോയും പരമ്പരയുടെ ഹൈലൈറ്റായിരുന്നു.

സീത എന്ന പരമ്പരയിലൂടെയാണ് ബിപിന്‍ ജോസ് മലയാളികൾക്ക് സുപരിചിതനായത്. അതേസമയം, ഋഷി ആയിട്ടെത്തിയപ്പോൾ നിരവധി ആരാധകരെ നേടാൻ ബിബിന് സാധിച്ചു. കബനി എന്ന സീരിയലിൽ വില്ലത്തി വേഷത്തിൽ എത്തിയ അൻഷിത മിനിസ്ക്രീൻ പ്രേക്ഷകർരെ ഞെട്ടിച്ച പ്രകടനമാണ് കൂടെവിടെയിലൂടെ കാഴ്ചവെക്കുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം പരമ്പര ഇല്ലായിരുന്നു എന്ന നിരാശ ആരാധകർക്കിടയിലുണ്ട്. കൂടെവിടെയുടെ സമയത്ത് സ്റ്റാർട്ട് മ്യൂസിക് കൊണ്ടുവന്നതാണ് സീരിയൽ ഇല്ലാതിരുന്നതിന് കാരണം. അതേസമയം സ്റ്റാർട്ട് മ്യൂസിക്കിൽ ഋഷിയെയും സൂര്യയെയും കാണാൻ സാധിച്ചതിൽ സന്തോഷവും ആരാധകർ അറിയിക്കുന്നുണ്ട്. രണ്ടുപേരും ഒരേനിരത്തിലുള്ള കോസ്റ്റിയും ധരിച്ചായിരുന്നു എത്തിയത്. സൂര്യയുടെ തകർപ്പൻ ഡാൻസും കൂട്ടത്തിൽ അടിപൊളിയായിരുന്നു.

പരമ്പരയിലും ഒരു രക്ഷയുമില്ലാത്ത അടിപൊളി സംഭവനകളാണ് നടക്കുന്നത് . ഹോസ്റ്റൽ പ്രശ്നങ്ങൾ പൂർണ്ണമായും അവസാനിച്ചിട്ടില്ലങ്കിലും സൂര്യയുടെ ഭാഗം ക്ലിയർ ആയിരിക്കുകയാണ്. ഋഷി പ്രതികളെയെല്ലാം സൂര്യയുടെ മുന്നിൽ ഇട്ടുകൊടുത്തതോടെ പൂർണ്ണ ആത്മവിശ്വാസത്തിലാണ് സൂര്യ മുന്നോട്ട് പോകുന്നത്. അതേസമയം, തന്നെ രക്ഷിച്ചത് ദൈവമാണെന്നാണ് സൂര്യ കരുതിയിരിക്കുന്നത്. ദൈവമായി തനിക്കു മുന്നിൽ എത്തിയത് ഋഷിയാണെന്ന് സൂര്യ അറിയുന്ന നിമിഷത്തിനായിട്ട് കാത്തിരിക്കുകയാണ് ആരാധകർ.

about koodevide

More in Malayalam

Trending

Recent

To Top