Malayalam
“അതിജീവനത്തിന്റെ “രാജകുമാരനു”മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച”; പിറന്നാൾ ദിനത്തിൽ സന്തോഷം പകർന്ന ആ ചിത്രം വീണ്ടും വൈറലായപ്പോൾ ; കേരളക്കരയെ കണ്ണീരിലാഴ്ത്തി ആ കാഴ്ച !
“അതിജീവനത്തിന്റെ “രാജകുമാരനു”മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച”; പിറന്നാൾ ദിനത്തിൽ സന്തോഷം പകർന്ന ആ ചിത്രം വീണ്ടും വൈറലായപ്പോൾ ; കേരളക്കരയെ കണ്ണീരിലാഴ്ത്തി ആ കാഴ്ച !
മലയാളി പ്രേക്ഷകർ ഇന്ന് ഏറെ നൊമ്പരപ്പെടുന്നത് നടി ശരണ്യ ശശിയുടെ വിയോഗ വാർത്തയാണ് . ഇതിനിടയിൽ അർബുദത്തിനെതിരായ പോരാട്ടത്തിൻ്റെയും അതിജീവനത്തിൻ്റെയും കരുത്തും പ്രതീകമായിരുന്ന നന്ദു മഹാദേവ എന്ന 27 കാരനെയും ഓർത്തുപോവുകയാണ് . ഓരോ തവണയും അർബുദം ശരീരത്തെ കടന്നാക്രമിക്കുമ്പോൾ ചിരിയോട് നിന്ന പോരാളിയായിരുന്നു നന്ദു മഹാദേവ.
അതുപോലെ തന്നെ ഒരു വ്യക്തിയായിരുന്നു ശരണ്യ ശശിയും. ഓരോ തവണയും ക്യാൻസറിനോട് പൊരുതി ജയിക്കുമ്പോഴും കൂടുതൽ വീറോടെയും വാശിയോടെയും തുടർ ജീവിതം വളരെ സുന്ദരമായി ജീവിച്ചുകാണിക്കാമെന്ന ചങ്കുറപ്പോടെ ജീവിച്ചവർ. എന്നാൽ ഇന്ന് ക്യാൻസർ എന്ന മഹാമാരി ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. ശരണ്യയുടെ വിയോഗവാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇരുവരും ഒരുമിച്ചിരിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയുടെ ഹൃദയം ഭേദിക്കുകയാണ്. അത്രമേൽ നൊമ്പരത്തോടെയാണ് ഈ ചിത്രം ഓരോരുത്തരും ഏറ്റെടുത്തിരിക്കുന്നത്.
കുറച്ച് നാളുകൾക്ക് മുൻപ് ക്യാൻസറിനോട് പൊരുതി ഒടുവിൽ മരണമടഞ്ഞ നന്ദു മഹാദേവയ്ക്കൊപ്പം ശരണ്യ ശശി ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം നുറുക്കുന്നത്. ഇരുവരുടെയും ചിത്രം നൊമ്പരപ്പെടുത്തുന്നുവെന്നും മനസ് തളർന്നു പോവുന്ന ചിത്രമെന്നും ഇപ്പോൾ അവർ ഒരുമിച്ചായെന്നും സോഷ്യൽ മീഡിയ കുറിക്കുന്നു.
മാർച്ച് 15 ന് ശരണ്യയുടെ പിറന്നാൾ ദിനത്തിൽ സീമ ജി നായർ പങ്കുവച്ച ചിത്രങ്ങളാണിവ. “മാർച്ച് 15, എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാൾ ആയിരുന്നു.. അദിതി, രഞ്ജിത്, ഡിമ്പിൾ, ശരണ്യ.. എല്ലാവരും പ്രിയപ്പെട്ടവർ.. പക്ഷെ എന്റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു.. അതിജീവനത്തിന്റെ രാജകുമാരി.. എന്റെ മോൾക്ക് ഞാൻ ഇന്നലെകൊടുത്ത ബിഗ് സർപ്രൈസ്, അതിജീവനത്തിലെ “രാജകുമാരനു”മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു..” എന്നുള്ള വാക്കുകൾക്കൊപ്പം സീമ പങ്കുവച്ച ഫോട്ടോകൾ അന്ന് സന്തോഷത്തോടെയും പ്രാർത്ഥനയോടെയുമായിരുന്നു ആരാധകർ ഏറ്റെടുത്തിരുന്നത്. എന്നാൽ, ഇന്ന് ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വേദയോടെയുള്ള കുറിപ്പുകൾക്കൊപ്പമാണ് പ്രചരിക്കുന്നത്.
ഒരു ജീവിതം അതു എങ്ങനെ ഒക്കെ പൊരുതി നിൽക്കാൻ പറ്റും എന്ന് കാണിച്ചു തന്ന രണ്ടു നക്ഷത്രങ്ങൾ സ്വന്തം മുറിവുകൾ ഉണ്ടായിട്ടും മറ്റുള്ളവരുടെ മനസിന്റെ മുറിവിലേക്കു മരുന്നായി മറ്റുള്ളവർക്ക് പ്രചോദനവും ധൈര്യവും സ്വാന്തനവും പകർന്നു നൽകാൻ ഇവർക്ക് രണ്ടുപേർക്കും പറ്റി ഈ രണ്ടു നക്ഷത്രങ്ങള് ഹൃദയത്തിൽ നിന്ന് മാഞ്ഞു പോവുന്നില്ല,,, പ്രണാമം’. എന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്.
പോരാട്ടം മതിയാക്കി രണ്ടുപേരും യാത്രയായി എന്നും ജീവിതത്തെ ഒരുപാട് സ്നേഹിച്ച രണ്ട് പേരാണ് നന്ദു മഹാദേവയും ശരണ്യ ശശിയും എന്നും സ്വർഗ്ഗത്തിൽ നന്ദുവിന് കൂട്ടായി ശരണ്യ ചേച്ചിയും പോയി, വേദനകളില്ലാത്ത ലോകത്തേക്ക്’ എന്നും ഇരുവരുടെയും പ്രിയപ്പെട്ടവർ കുറിച്ചിട്ടുണ്ട്.
‘രണ്ടു പേരുടേയും പോരാട്ടം സമാനാവസ്ഥയിലെ ഒരുപാടാളുകൾക്ക് വലിയ പ്രചോദനമായിരുന്നു നൽകിയത്. ബ്രെയിന്‍ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശിയിക്ക് 35 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ PRS ആശുപത്രിയിലായിരുന്നു അന്ത്യം.’
അർബുദ ബാധയെത്തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റി. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു. നിരവധി തവണ ട്യൂമറിനെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃകയാണ്.
ഇവരെ രണ്ടുപേരെയും ഓർക്കുമ്പോൾ സീമ ജി നായർ എന്ന മനുഷ്യസ്നേഹിയെ വിസ്മരിക്കാനാകില്ല. നന്ദുവിനും ശരണ്യയ്ക്കും അമ്മയായിരുന്നു സീമ. ഈ വേദനകൾ ഉൾക്കൊള്ളാൻ സർവേശ്വരൻ അവർക്ക് ശക്തികൊടുക്കട്ടെ…
about saranya sasi