Connect with us

എന്റെ പോന്നോ; ഇത് നമ്മുടെ മാത്തന്റെ അപ്പു തന്നെയോ? ഗ്ലാമർ ഫോട്ടോഷൂട്ടുമായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ വൈറൽ

Social Media

എന്റെ പോന്നോ; ഇത് നമ്മുടെ മാത്തന്റെ അപ്പു തന്നെയോ? ഗ്ലാമർ ഫോട്ടോഷൂട്ടുമായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ വൈറൽ

എന്റെ പോന്നോ; ഇത് നമ്മുടെ മാത്തന്റെ അപ്പു തന്നെയോ? ഗ്ലാമർ ഫോട്ടോഷൂട്ടുമായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ വൈറൽ

ആഷിക് അബു സംവിധാനം ചെയ്ത മായാ നദി എന്ന ചിത്രത്തിലെ അപ്പുവായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടെ നടിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മായാനദിയിലേത്.

ഇപ്പോൾ ഇതാ നടി ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മാസികയുടെ കവർചിത്രത്തിനു വേണ്ടിയായിരുന്നു നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്. രണ്ടു മാസികകളുടെ കവർ പേജിലാണ് ഐശ്വര്യയുടെ ഹോട്ട് ലുക്കിലെ മേക്കോവർ. സാരിയിലും മോഡേൺ വേഷത്തിലും മാറ്റുകൂട്ടിയാണ് ഐശ്വര്യയുടെ വരവ്

ഷീ’ മാസികയുടെ കവർ പേജിൽ സാരിയും ഡീപ് കട്ട് നെക്ക് ഉള്ള ജാക്കറ്റും സാരിയുമാണ് ഐശ്വര്യയുടെ വേഷം. നാടൻ വേഷമായ സാരിയിൽ ഹോട്ട്നെസ്സ് തുളുമ്പുന്ന ലുക്കിലാണ് ഐശ്വര്യ

അടുത്തതായി ‘കാണെക്കാണെ’, ‘അർച്ചന 31 നോട്ട് ഔട്ട്’ തുടങ്ങിയ സിനിമകളിൽ ഐശ്വര്യ ലക്ഷ്മി നായികയായി വേഷമിടും. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ജഗമേ തന്തിരം’ ഐശ്വര്യയുടെ തമിഴ് പ്രവേശന ചിത്രമായിരുന്നു

‘കാണെക്കാണെ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ടൊവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പം സുരാജ് വെഞ്ഞാറമൂടും ശ്രുതി രാമചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും

‘അര്‍ച്ചന 31 Not Out’ എന്ന നായികപ്രാധാന്യമുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സാരിയുടുത്ത് കിടിലൻ ലുക്കിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. ദേവിക +2 Biology,അവിട്ടം എന്നീ ഷോർട്ട് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനായ അഖില്‍ അനില്‍ കുമാറാണ് അർച്ചന 31 Not Outന്റെ സംവിധാനം നിർവഹിക്കുന്നത്

More in Social Media

Trending