Connect with us

എന്റെ സാറെ.. ആ ഒരൊറ്റ കാര്യത്തിലാണ് ഞാൻ ആകൃഷ്ടനായത് ;ഇഷയെ കുറിച്ച് ആർക്കാ ഇത്ര സംശയം ?; പ്രണയം തോന്നിയ ആ ഒരു കാര്യം തുറന്നുപറഞ്ഞ് അനൂപ്!

Malayalam

എന്റെ സാറെ.. ആ ഒരൊറ്റ കാര്യത്തിലാണ് ഞാൻ ആകൃഷ്ടനായത് ;ഇഷയെ കുറിച്ച് ആർക്കാ ഇത്ര സംശയം ?; പ്രണയം തോന്നിയ ആ ഒരു കാര്യം തുറന്നുപറഞ്ഞ് അനൂപ്!

എന്റെ സാറെ.. ആ ഒരൊറ്റ കാര്യത്തിലാണ് ഞാൻ ആകൃഷ്ടനായത് ;ഇഷയെ കുറിച്ച് ആർക്കാ ഇത്ര സംശയം ?; പ്രണയം തോന്നിയ ആ ഒരു കാര്യം തുറന്നുപറഞ്ഞ് അനൂപ്!

കഴിഞ്ഞദിവസമാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ അനൂപ് കൃഷ്ണൻ ജീവിതത്തിന്റെ പുതിയ ഒരേടിലേക്ക് കടന്നന്ന്. വളരെ ലളിതമായി നടന്ന ചടങ്ങിൽ വച്ചാണ് അനൂപും, ഇഷ എന്ന് വിളിക്കുന്ന ഐശ്വര്യ നായരും തമ്മിലുള്ള വിവാഹ നിശ്ചയച്ചടങ്ങുകൾ നടന്നത് . ആരാധകർക്ക് വേണ്ടി വിവാഹ നിശ്ചയ ദിവസം തന്നെ ഫോട്ടോയും വീഡിയോയും ഒക്കെ അനൂപ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.

നിരവധി താരങ്ങളും ആരാധകരും ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.. ഒപ്പം കഴിഞ്ഞ സീസണിലെയും ഈ സീസണിലെയും താരങ്ങളും ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തി. എന്നാൽ എന്തിലും ഏതിലും കുറ്റം കണ്ടെത്തുന്ന ചില ആളുകൾ അനൂപിന്റെ ഇഷക്ക് എതിരെ ബോഡി ഷെയ്‌മിങ്ങും നടത്തുകയുണ്ടായി. ഇതേ തുടർന്ന് നിരവധി ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത് .

എന്നാൽ, അതിമനോഹരമായ വാക്കുകളിൽ തന്നെ അനൂപ് ബോഡി ഷെയിമിങ്ങിന് എതിരെ പ്രതികരിക്കുകയും ചെയ്തു. ‘ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. ഒന്നും കൂടുതലുമില്ല, ഒന്നും കുറവുമില്ല. അത്രയേയുള്ളൂ’’ എന്നാണ് അനൂപ് കുറിച്ചത് .

അതോടൊപ്പം, ‘ബോഡി ഷെയിമിങ്ങും കുറ്റപ്പെടുത്തലും നിർത്തൂ പോസിറ്റീവ് ആയി ചിന്തിക്കൂ’ എന്ന് അർഥം വരുന്ന രീതിയിൽ ഹാഷ്ടാഗുകൾ ചേർത്തിട്ടുണ്ട്. വിവാഹനിശ്ചയ ദിവസം പകർത്തിയ ഒരു ചിത്രമാണ് അനൂപ് പങ്കുവച്ചത്. അതിലെ പ്രണയം കാണാതെ ശരീരം നോക്കി പരിഹസിക്കുന്നവർ തന്നെയാണ് ഇവിടെ പരിഹാസ്യരാകുന്നത്.

ബിഗ് ബോസ് സീസണ്‍ 3ല്‍ മത്സരിക്കവെയായിരുന്നു കാമുകിയെക്കുറിച്ചുള്ള സൂചന അനൂപ് ആദ്യമായി പങ്കിട്ടത്. പിന്നീട് ഒരു മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ പ്രണയിനിയെ പരിചയപ്പെട്ടതിനെ കുറിച്ചും അനൂപ് പറഞ്ഞിരുന്നു.” മംഗലാപുരത്ത് എംഡി ചെയ്യുകയാണ് ഐശ്വര്യ. സഹോദരനും മെന്ററുമായ സണ്ണി വിശ്വനാഥിനൊപ്പം തിരുവനന്തപുരത്ത് പോയപ്പോഴാണ് ഐശ്വര്യയെ പരിചയപ്പെടുന്നത്. സുഹൃത്തുക്കളായി മാറിയ ഇരുവരും മനസ്സിലെ ഇഷ്ടം തുറന്നുപറയുകയായിരുന്നു പിന്നീട്. പ്രണയത്തെക്കുറിച്ച് ഐശ്വര്യ വീട്ടില്‍ പറഞ്ഞപ്പോള്‍ അവരൊന്നും വിശ്വസിച്ചിരുന്നില്ല. സീരിയലുകളിലൂടെ അവര്‍ക്ക് എന്നെ അറിയാം. ഇയാളാണോ എന്ന ആകാംക്ഷയായിരുന്നു എല്ലാവര്‍ക്കും.”

എന്റെ അനിയത്തിയുടെ വിവാഹനിശ്ചയം ജനുവരിയിലായിരുന്നു. ഫെബ്രുവരിയില്‍ ഞങ്ങളുടേത് നടത്താനായിരുന്നു അന്ന് തീരുമാനിച്ചത്. അതിനിടയിലായിരുന്നു ബിഗ് ബോസിലേക്കുള്ള ക്ഷണം. അതോടെ തീയതി മാറുകയായിരുന്നു. എന്റെ അഭിനയമൊക്കെ കണ്ടിട്ടുണ്ടെങ്കിലും അഭിനേതാവ് എന്ന നിലയില്‍ ആരാധനയോ കൗതുകമോയൊന്നും ഐശ്വര്യയ്ക്കില്ല. അതാണ് തന്നെ ആകര്‍ഷിച്ച ഘടകമെന്നും അനൂപ് പറയുന്നു.

ബിഗ് ബോസ് മൂന്നാം സീസണിൽ പ്രാങ്ക് നടത്തിയും തമാശകൾ പങ്കിട്ടും തുടക്കം തന്നെ തിളങ്ങിയ അനൂപിന്റെ പ്രണയിനിയെ അറിയാൻ ആരാധകർക്ക് തിടുക്കമായിരുന്നു. എന്നാൽ, അനൂപിന്റെ ഇഷയെ തേടി സോഷ്യൽ മീഡിയ അലഞ്ഞെങ്കിലും താരത്തിന്റെ ചിത്രങ്ങളോ മറ്റോ പ്രേക്ഷകർക്ക് ലഭിച്ചിരുന്നില്ല. ഗൂഗിൾ സെർച്ചിൽ വരെ ഒന്നാമത് ഉണ്ടായിരുന്നു അനൂപിന്റെ ലവർ അനൂപിന്റെ ഗേൾ ഫ്രണ്ട് എന്നിങ്ങനെയുള്ള സെർച്ചിങ്. ഒപ്പം ലവറിന്റെ ജോലി ഏജ് എന്നിങ്ങനെയുള്ള സെർച്ചിങ് വേറെയും. എങ്കിലും ഇഷയുടെ പൊടിപോലും കിട്ടിയില്ല. സിനിമാ നടിയാണോ? സീരിയൽ നടിയാണോ എന്നിങ്ങനെ ആരെന്നറിയാൻ ആരാധകർ വലിയ താല്പര്യം കാണിച്ചിരുന്നു.

ബിഗ് ബോസിൽ വച്ച് അനൂപിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഇടയിലാണ് കൈ വിരലുകൾ കൊണ്ട് മാത്രം കഥപറഞ്ഞ് സ്ക്രീനിന് മുന്നിലെത്തിയ ഇഷയെ പ്രേക്ഷകർ കാണുന്നത്. അന്നും മുഖം മറച്ചെത്തിയ ഇഷയെ കാണാൻ പ്രേക്ഷകർക്ക് കഴിഞ്ഞില്ല. ഒപ്പം അനൂപിന് ആശംസകൾ നേർന്നുകൊണ്ടെത്തിയ ഒരു സുഹൃത്താകും അനൂപിന്റെ പ്രണയിനി എന്ന് സോഷ്യൽ മീഡിയ വിധിയും എഴുതി.

ഇഷയുടെ മുഖം മുൻപേ കാണാഞ്ഞത് കൊണ്ടുതന്നെ അനൂപിന്റെ വിവാഹനിശച്ചയച്ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ മുതൽ പലവിധ സംശയങ്ങളുമായി ഒരു കൂട്ടർ രംഗത്ത് എത്തുകയും ചെയ്തു. അത് മറ്റൊന്നും ആയിരുന്നില്ല ബിഗ് ബോസിൽ വച്ച് കണ്ട പെൺകുട്ടി ഇതാണോ, പെണ്ണ് മാറിപ്പോയി ഒരു അമ്മച്ചി ലുക്ക് എന്ന് തുടങ്ങി വളരെ നിലവാരമില്ലാത്ത കമന്റുകളും നിലവാരമില്ലാത്ത പലരും പറഞ്ഞിരുന്നു.

ഇത് തന്നെയാ പെണ്ണ്; പ്രേമിച്ചു കല്യാണം ഉറപ്പിച്ചു നിശ്ചയം ചെയ്യുന്ന അനൂപിന് പെണ്ണ് മാറിപോവൂല; അനൂപിന്റെ സെലെക്ഷൻ സൂപ്പർ ആണ്. മിടുക്കിയായ ഡോക്ടർ പെൺകുട്ടി ആണ് ഇഷ. നിങ്ങൾ എന്താണ് ആ കുട്ടിയിൽ കാണുന്ന കുറവ്, നിങ്ങളുടെ കണ്ണുകൾക്കെന്തോ കുഴപ്പമുണ്ട് എന്നിങ്ങനെ പിന്തുണ നൽകികൊണ്ട് നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയത്.

ഐശ്വര്യ ഒരു ആയുർവേദിക് ഡോക്ടർ ആണ്. ഇപ്പോൾ എംഡി ചെയ്യ്തുകൊണ്ടിരിക്കുന്നു. പാലക്കാട് കുട്ടനൂർ ആണ് ഇഷയുടെ വീട്. അച്ഛൻ അച്യുത് അദ്ദേഹം ഒരു ആയുർവേദിക് കമ്പനിയുടെ ആൾ ഇന്ത്യ ജനെറൽ മാനേജർ ആണ്, അമ്മ സുനിത എന്നിവർ അടങ്ങുന്നതാണ് ഇഷയുടെ കുടുബം. നിശ്ചയം ആണ് ഇപ്പോൾ നടന്നത്. വിവാഹം അടുത്ത വർഷം നടത്താൻ ആണ് പദ്ധതി ഇടുന്നത്. അനൂപിന്റെ അനുജത്തി അഖിലയുടെയും ഹരിയുടെയും വിവാഹം കഴിഞ്ഞശേഷമേ വിവാഹം ഉണ്ടാവുകയുള്ളൂ. അനുജത്തിയുടെ വിവാഹം സെപ്റ്റംബറിൽ ആണ് നടത്തുക എന്നും പറഞ്ഞിട്ടുണ്ട്.

about anoop krishnan

More in Malayalam

Trending

Recent

To Top