Connect with us

ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച ഡോക്യുഫിക്ഷന്‍ ഇനി ആരാധകരിലേക്ക് ; അന്നയുടെയും ദസ്തയേവ്സ്‌കിയുടെയും പ്രണയം പറയുന്ന ഷോര്‍ട്ട് ഫിക്ഷന്‍ പുറത്തിറക്കി മമ്മൂട്ടി!

Malayalam

ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച ഡോക്യുഫിക്ഷന്‍ “ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്ക്” ഇനി മലയാളി പ്രേക്ഷകർക്കും . നടന്‍ മമ്മൂട്ടിയാണ് ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിക്ഷന്‍ പുറത്തിറക്കിയത്. എഴുത്തുകാരന്‍ സക്കറിയയാണ് തിരക്കഥ.

“അന്നയും ദസ്തയേവ്സ്‌കിയും പ്രണയിക്കുകയാണ്. റഷ്യയിലെ അവരുടെ പ്രണയനിമിഷങ്ങളിലേക്ക് പെരുമ്പടവം ശ്രീധരനിലൂടെ ഒരു ഡോക്യൂ ഫിക്ഷന്‍ യാത്രയാണ് ചിത്രം. ദസ്തയേവ്സ്‌കിയുടെ പ്രണയം പറയുന്ന പെരുമ്പടവത്തിന്റെ ” ഒരു സങ്കീർത്തനം പോലെ”യും ബെസ്റ്റ് സെല്ലെർ നോവലാണ്.

ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്കിനെക്കുറിച്ച് ഷൈനി ജേക്കബ് ബെഞ്ചമിന്‍ പറയുന്നത് ഇങ്ങനെ;

“വര്‍ഷം 1866. ഫിയോദറിനും, കേട്ടെഴുത്തുകാരി അന്നക്കും മുന്‍പില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു.. അന്നക്ക് ‘ദി ഗ്യാംബ്ലര്‍ ‘എന്ന നോവല്‍ പറഞ്ഞു കൊടുക്കുക ആണ് ദസ്തയേവ്‌സ്‌കി. എത്രയും വേഗം ഒരു നോവല്‍ എഴുതികൊടുത്തില്ലെങ്കില്‍ അന്നുവരെ എഴുതിയ എല്ലാ പുസ്തകങ്ങളുടെയും അവകാശം അയാള്‍ക്ക് നഷ്ടമാകും.

എല്ലാം ബോധ്യമുണ്ടെങ്കിലും ചൂതാട്ടമേശയും പണയം വെക്കലും, മദ്യപാനവും മോഹത്തോടെ അയാളെ പുറത്തേക്ക് പിടിച്ചു വലിച്ചുകൊണ്ടേ ഇരുന്നു. അന്നയാകട്ടെ പ്രണയത്താലും കരുണയാലും ദേഷ്യത്താലും വിവശ ആയിരുന്നു..

വര്‍ഷം 2015. ഡയലോഗുകള്‍ തീര്‍ന്നപ്പോ അവര്‍ അഭിനയം നിര്‍ത്തി. കട്ട് പറയാനാകാതെ ഞാന്‍ ഒരു നൂറ്റാണ്ടിനപ്പുറം അന്ന ആയി കോണിപ്പടികള്‍ അമര്‍ത്തി ചവുട്ടി ഇറങ്ങുക ആയിരുന്നു അപ്പോള്‍. എനിക്കുറപ്പുണ്ട്, ഫിയോദര്‍ എനിക്ക് പുറകെ വരും. എന്റെ കണ്ണുനീര്‍ കാണാന്‍ അദ്ദേഹത്തിന് ആവില്ല!.

അലൗകികമായ ഒരു നിമിഷം ആയിരുന്നു അത്. ജനാലക്കപ്പുറം കുതിരകളുടെ കുളമ്പടികള്‍, ചൂതാട്ടത്തിന്റെ ഒച്ചകള്‍, ചുരുട്ടിന്റെ മണം ..സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ അനേകം ഉന്മാദികള്‍ പുറത്തെവിടെയോ അവദൂതരെ പോലെ അലഞ്ഞു നടന്നു.”

ബേബി മാത്യു സോമതീരം നിര്‍മ്മിച്ച ‘ഇന്‍ റിട്ടേണ്‍: ജസ്റ്റ് എ ബുക്ക്’ പതിനഞ്ചു ദിവസം റഷ്യയിലും നാല് ദിവസം പെരുമ്പടവത്തുമാണ് സിനിമാ ഷൂട്ട് ചെയ്തത്.

about mammooty

More in Malayalam

Trending

Recent

To Top