Connect with us

ആരും കാണാതെ മനസില്‍ സൂക്ഷിച്ച പ്രണയം! ഇന്ന് മഴവില്ലായി തെളിഞ്ഞു! മണിക്കുട്ടൻ പോസ്റ്റ് വൈറൽ

Malayalam

ആരും കാണാതെ മനസില്‍ സൂക്ഷിച്ച പ്രണയം! ഇന്ന് മഴവില്ലായി തെളിഞ്ഞു! മണിക്കുട്ടൻ പോസ്റ്റ് വൈറൽ

ആരും കാണാതെ മനസില്‍ സൂക്ഷിച്ച പ്രണയം! ഇന്ന് മഴവില്ലായി തെളിഞ്ഞു! മണിക്കുട്ടൻ പോസ്റ്റ് വൈറൽ

സീതാകല്യാണം എന്ന ജനപ്രിയ പരമ്പരയില്‍ തിളങ്ങിയ ശേഷം ബിഗ് ബോസ്സ് മത്സരാർത്ഥിയായി എത്തി ഒടുവിൽ ഫൈനൽ വരെ എത്തിനിൽക്കുകയാണ് അനൂപ് കൃഷ്ണന്‍. ബിഗ് ബോസിലെ ഏറ്റവും മാന്യനായ മത്സരാര്‍ഥിയായിട്ടാണ് അനൂപ് കൃഷ്ണന്‍ തുടക്കം മുതല്‍ അവസാനം വരെ നിന്നത്.

തൊണ്ണൂറ്റിയഞ്ച് ദിവസങ്ങളും വീടിനുള്ളില്‍ കഴിഞ്ഞ അനൂപ് പുറത്ത് ആരാധകരെ ഉണ്ടാക്കിയത് വിമര്‍ശനങ്ങള്‍ കാര്യമായി ഇല്ലാതെയാണ്. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം അനൂപ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. ബിഗ് ബോസിലൂടെയാണ് അനൂപിനെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്‌.

കഴിഞ്ഞ ദിവസമാണ് അനൂപിന്‌റെയും ഐശ്വര്യയുടെയും എന്‍ഗേജ്‌മെന്‌റ് നടന്നത്. ഇതിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് ബിഗ് ബോസ് താരത്തിന്‌റെ വിവാഹ നിശ്ചയം നടന്നത്.

അതേസമയം അനൂപിനും ഐശ്വര്യയ്ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. കൂട്ടത്തില്‍ ബിഗ് ബോസില്‍ അനൂപിന്‌റെ അടുത്ത സുഹൃത്തായ മണിക്കുട്ടനും ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്‌റെ പ്രിയ സുഹൃത്തിന് മണിക്കുട്ടന്‍ ആശംസകള്‍ നേര്‍ന്നത്. ‘നൂറുദിവസക്കാലം തികച്ചും അപരിചിതമായ മറ്റൊരു ലോകത്തേക്ക്, എനിക്കൊപ്പം വന്ന പ്രിയ കൂട്ടുകാരാ, നീ ആരും കാണാതെ മനസില്‍ സൂക്ഷിച്ച പ്രണയം ഇന്ന് മഴവില്ലായി തെളിഞ്ഞ സന്തോഷത്തില്‍ ഞാനും കൂടുന്നു’.

‘പ്രിയ കൂട്ടുകാരാ അനൂപേ, നിനക്കും ഭാവിയില്‍ ഒരുമിച്ചുളള യാത്രക്ക് നിന്‌റൊപ്പം കൂടിയ ഇഷയ്ക്കും എന്റെ സ്‌നേഹം നിറഞ്ഞ ആശംസകള്‍’ എന്നാണ് മണിക്കുട്ടന്‍ കുറിച്ചത്. അനൂപിന്‌റെയും ഐശ്വര്യയുടെയും എന്‍ഗേജ്‌മെന്‌റ് ചിത്രം പങ്കുവെച്ചാണ് മണിക്കുട്ടന്‌റെ ആശംസാ കുറിപ്പ് വന്നത്. മണിക്കുട്ടന്‌റെ പുതിയ ഇന്‍സ്റ്റ സ്റ്റോറി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

മണിക്കുട്ടനും ഐശ്വര്യയ്ക്കും ഡിംപലും കഴിഞ്ഞ ദിവസം കമന്റിലൂടെ ആശംസകള്‍ നേര്‍ന്ന്. കൂടാതെ നടിയും അവതാരകയുമായ ആര്യയും വീഡിയോ കോളിലൂടെ അനൂപിനും ഐശ്വര്യയ്ക്കും ആശംസകള്‍ നേര്‍ന്നിരുന്നു. ആശംസകള്‍ അറിയിച്ചവര്‍ക്ക് എല്ലാം നന്ദി അറിയിച്ച് അനൂപൂം പിന്നാലെ സോഷ്യല്‍ മീഡിയയില്‍ എത്തി.

ബിഗ് ബോസ്സ് തുടക്കം മുതല്‍ തനിക്കൊരു പ്രണയിനി ഉണ്ടെന്ന് അനൂപ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പിറന്നാള്‍ ദിനത്തിലാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. മോഹൻലാൽ എത്തിയ എപ്പിസോഡിലാണ് അനൂപ് ഇഷയുമായുള്ള പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. കൂടാതെ അനൂപിന് പിറന്നാൾ ആശംസ നേർന്ന് ഇഷയും രംഗത്ത് എത്തിയിരുന്നു. എന്നാൽ വ്യക്തമാക്കിയിരുന്നില്ല . അനൂപും ഇഷയുടെ പിറന്നാൾ ദിവസം ഒരു സർപ്രൈസ് നൽകിയിരുന്നു. ബിഗ് ബോസ് താരങ്ങളെല്ലാം ചേർന്ന് ഒരു ഉഗ്രൻ പിറന്നാൾ ആശംസയായിരുന്നു അറിയിച്ചിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഇഷ എന്നാണ് അനൂപ് ഐശ്വര്യയെ വിളിക്കാറുളളത്.

അനൂപ് ഇഷയെ കുറിച്ച് പറഞ്ഞപ്പോൾ സീരിയൽ താരമാണോ എന്നുളള സംശയം പ്രേക്ഷകർ ഉന്നയിച്ചിരുന്നു. എന്നാൽ ഏറ്റവും ഒടുവിലാണ് ഡോക്ടറാണെന്ന് വെളിപ്പെടുത്തിയത്. അതുപോലെ തന്നെ ഷോയിൽ നിന്ന് പുറത്തെത്തിയ ശേഷം പ്രേക്ഷകർ നിരന്തരം ഇഷയെ കുറിച്ച് താരത്തിനോട് ചോദിച്ചിരുന്നു. നടൻ ഒരു ചിത്രം പോലും നടൻ പങ്കുവെച്ചിരുന്നില്ല.

അതേസമയം തന്നെ വിവാഹ നിശ്ചയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ അനൂപിന്റെ ഇഷ ഇത് തന്നെയാണോ എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്.
മുന്‍പ് ശബ്ദത്തിലൂടെ മാത്രമേ കേട്ടിട്ടുള്ളു എങ്കിലും ഐശ്വര്യയെ ഇങ്ങനെയല്ല പ്രതീക്ഷിച്ചത് എന്നാണ് ചിലരുടെ അഭിപ്രായം. സേവ് ദ ഡേറ്റ് വീഡിയോയിലൂടെ കണ്ടതും മറ്റൊരാളെ ആണല്ലോ. അന്നത്തെ വീഡിയോയില്‍ കണ്ട ആളാണോ ഇതെന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍. അനൂപ് ചേട്ടന്‍ സ്നേഹിച്ച കുട്ടിയാണോ ഇത്, ആ കുട്ടി അല്ലല്ലോ ഇത്, ആള്‍ മാറിയോ തുടങ്ങി നിരവധി ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. തടി കുറയ്ക്കൂ ഡോക്ടറെ എന്നിങ്ങനെ കമന്റുകളും വീഡിയോയ്ക്ക് കീഴില്‍ വരുകയാണ്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top