Connect with us

നന്ദനത്തില്‍ ഒരു നടിക്ക് മാത്രം വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിയുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് നവ്യ നായര്‍

Malayalam

നന്ദനത്തില്‍ ഒരു നടിക്ക് മാത്രം വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിയുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് നവ്യ നായര്‍

നന്ദനത്തില്‍ ഒരു നടിക്ക് മാത്രം വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിയുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. നന്ദനം എന്ന ഒറ്റ ചിത്രം മതി നവ്യയെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരുന്ന താരം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും തിരിച്ചെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ നവ്യ തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. നവ്യയുടെ കരിയറില്‍ വളരെയധികം വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം.

ഇപ്പോഴിതാ നന്ദനം സിനിമയുമായി ബന്ധപ്പെട്ട് ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. ചിത്രത്തില്‍ ഒരു നടിക്ക് മാത്രം വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിയുണ്ടായിരുന്നു എന്നാണ് നവ്യ പറയുന്നത്.

‘നന്ദനത്തില്‍ ‘വേഷാമണി അമ്മാള്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഞാന്‍ സ്നേഹത്തോടെ ‘സുബ്ബു’ എന്ന് വിളിക്കുന്ന ഞങ്ങളുടെ സ്വന്തം സുബ്ബലക്ഷ്മി കുട്ടിക്ക് നന്ദനത്തില്‍ ചെയ്യേണ്ട കഥാപാത്രത്തിന്റെ കോസ്റ്റ്യൂം സ്വീകരിക്കാന്‍ വല്ലാത്ത മടിയായിരുന്നു.

കാരണം നല്ല ഒരുക്കത്തോടെ മുല്ലപ്പൂവൊക്കെ ചൂടി കളര്‍ഫുളായി ഇരിക്കുന്ന ഞങ്ങളുടെ സുബ്ബുവിനാണ് ഒരു മുണ്ടും ബ്ലൗസും കൊടുത്തിട്ട് കഥാപാത്രമാകാന്‍ പറയുന്നത്.

സുബ്ബുവിനു അത് വലിയ ബുദ്ധിമുട്ടായിരുന്നു. കാരണം സ്വര്‍ണ വളയൊക്കെയിട്ടു പട്ടു സാരിയൊക്കെയുടുത്തു കലക്കന്‍ സ്റ്റൈലില്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ വന്ന സുബ്ബുവിനോടാണ് വേലക്കാരി റോളിലേക്ക് മാറാന്‍ പറയുന്നത്’എന്നും നവ്യ പറയുന്നു.

More in Malayalam

Trending

Recent

To Top