Connect with us

ഇത്ര വേഗം വളരല്ലേ പൊന്നേ; നച്ചു മാമിയുടെ പിറന്നാൾ ആശംസയ്ക്കൊപ്പം ആരാധകരുടെയും പിറന്നാൾ ആശംസകൾ !

Malayalam

ഇത്ര വേഗം വളരല്ലേ പൊന്നേ; നച്ചു മാമിയുടെ പിറന്നാൾ ആശംസയ്ക്കൊപ്പം ആരാധകരുടെയും പിറന്നാൾ ആശംസകൾ !

ഇത്ര വേഗം വളരല്ലേ പൊന്നേ; നച്ചു മാമിയുടെ പിറന്നാൾ ആശംസയ്ക്കൊപ്പം ആരാധകരുടെയും പിറന്നാൾ ആശംസകൾ !

മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന് നായികയായി തിളങ്ങിയ താരമാണ് നസ്രിയ നാസിം. എന്നാൽ, മലയാളികൾക്കിന്നും നസ്രിയ ആ പഴയ കൊച്ചുകുട്ടിതന്നയാണ്. നിഷ്കളങ്കതയും കുറുമ്പും ഒന്നിച്ചുചേർന്ന നസ്രിയയുടെ മുഖ ഭാവങ്ങൾ മലയാളികൾ ഒരിക്കലും മറക്കില്ല.

വിവാഹശേഷം മലയാള സിനിമയ്ക്ക് നസ്രിയയെ കുറച്ച് കാലം വരെ നഷ്ടമായെങ്കിലും പിന്നെയും ആരാധകരുടെ ആഗ്രഹത്തിനൊത്ത് നസ്രിയ അഭിനയത്തിലേക്ക് തിരിച്ചുവന്നിരുന്നു. അതേസമയം , ആരാധകർക്കായി കുടുംബ വിശേഷങ്ങൾ പങ്കുവച്ച് നസ്രിയ സമൂഹ മാധ്യമങ്ങളിൽ നിറയാറുണ്ട് .

ഇപ്പോൾ , ദുൽഖർ സൽമാൻ അമാല്‍ ദമ്പതിമാരുടെ മകള്‍ മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നസ്രിയ. പിറന്നാള്‍ കുറിപ്പിനൊപ്പം ഒരു ചിത്രവും നസ്രിയ പങ്കു വച്ചിട്ടുണ്ട്. മറിയം, അമാല്‍, നസ്രിയ എന്നിവര്‍ ചേര്‍ന്ന ഒരു ചിത്രമാണത്.

“ഞങ്ങളുടെ മാലാഖക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍. മുമ്മൂ, നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത്ര വേഗം വളരല്ലേ പൊന്നേ. എന്റെ കൂള്‍, കിടിലം ബേബി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു,” പിറന്നാള്‍ ആശംസിച്ചു കൊണ്ട് നസ്രിയ പറഞ്ഞത് ഇങ്ങനെ.

നസ്രിയയുടെ അടുത്ത സുഹൃത്താണ് ആർക്കിടെക്റ്റും ദുൽഖർ സൽമാന്റെ ഭാര്യയുമായ അമാൽ സൂഫിയ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

വിവാഹ ശേഷം നീണ്ട നാൾ അഭിനയത്തിൽ നിന്നും മാറി നിന്ന നസ്രിയ പൃഥ്വിരാജ് ചിത്രം ‘കൂടെ’യിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് തിരികെയെത്തിയത്.

ബാംഗ്ലൂർ ഡെയ്‌സിന് ശേഷം ഭർത്താവ് ഫഹദ് ഫാസിലിനൊപ്പം നസ്രിയ ‘ട്രാൻസിൽ’ നായികാ വേഷത്തിൽ എത്തിയിരുന്നു. റിലീസിന് മുൻപ് യാതൊരുവിധ പ്രചരണങ്ങളും നടത്താതെ തീർത്തും സർപ്രൈസായി ദുൽഖർ സൽമാൻ നിർമ്മിച്ച ‘മണിയറയിലെ അശോകൻ’ എന്ന സിനിമയിൽ നസ്രിയ അതിഥി വേഷത്തിൽ എത്തുകയും ചെയ്‌തു. ക്ലൈമാക്സിനോട് അടുത്താണ് നസ്രിയയുടെ വരവ് ഉണ്ടായത്. ഗ്രിഗറിയുടെ നായികമാരിൽ ഒരാളായിരുന്നു നസ്രിയ.

വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ ചിത്രങ്ങളുടെ സഹ-നിർമ്മാതാവായും നസ്രിയ സിനിമാ രംഗത്ത് തിളങ്ങി. ഇതിൽ സീ യു സൂൺ ഫഹദിന്റെയും നസ്രിയയുടെയും ഫ്ലാറ്റിൽ വച്ച് ചിത്രീകരിച്ച് പൂർത്തിയാക്കിയതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്നു.

about nasriya nasim

More in Malayalam

Trending

Recent

To Top