Connect with us

മാങ്ങ, പച്ചമുളക്, ചെറിയുള്ളി, ഉപ്പ്… ബാക്കപ്പായി മുളക്പൊടിയും,; വായിൽ വെള്ളമൂറുന്ന കോമ്പിനേഷനുമായി ജീത്തു ജോസഫ്

Malayalam

മാങ്ങ, പച്ചമുളക്, ചെറിയുള്ളി, ഉപ്പ്… ബാക്കപ്പായി മുളക്പൊടിയും,; വായിൽ വെള്ളമൂറുന്ന കോമ്പിനേഷനുമായി ജീത്തു ജോസഫ്

മാങ്ങ, പച്ചമുളക്, ചെറിയുള്ളി, ഉപ്പ്… ബാക്കപ്പായി മുളക്പൊടിയും,; വായിൽ വെള്ളമൂറുന്ന കോമ്പിനേഷനുമായി ജീത്തു ജോസഫ്

മലയാളികൾ കൊറോണ അടച്ചിടലിന് ശേഷം ആഘോഷമാക്കിയ മോഹൻലാൽ നായകനായെത്തിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം 2. ഇപ്പോൾ ചിത്രത്തിൻറെ തെലുങ്ക് റീമേക്ക് ചിത്രീകരണം പുരോഗമിക്കുകയാണ്. ജീത്തു ജോസഫ് തന്നെയാണ് തെലുങ്കിലും ചിത്രം ഒരുക്കുന്നത്. തെലുങ്ക് പതിപ്പിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ജീത്തു ജോസഫ് പങ്കുവെക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച ഒരു ചിത്രം ഇപ്പോൾ പ്രേക്ഷകരെ ഒന്നടംഗം കൊതിപ്പിച്ചിരിക്കുകയാണ്..

ദൃശ്യം 2 ലൊക്കേഷനിൽ മലയാളികളുടെ പ്രിയ കോമ്പിനേഷനായ പച്ച മാങ്ങ ഉപ്പും മുളകും ചേർത്തത് കഴിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജീത്തു ജോസഫ്. ഡി2 സെറ്റിൽ വായിൽ വെള്ളമൂറുന്ന കോമ്പിനേഷൻ. മാങ്ങ, പച്ചമുളക്, ചെറിയുള്ളി, ഉപ്പ്… ബാക്കപ്പായി മുളക്പൊടിയും, എന്ന കുറിപ്പ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്.


നേരത്തെ നടി മീനയും ദൃശ്യം തെലുങ്ക് പതിപ്പിലെ ലൊക്കേഷൻ ചിത്രം പങ്കുവെച്ചിരുന്നു. നാദിയ മൊയ്‌ദുവിനൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചത്. . മലയാളത്തില്‍ ആശാ ശരത് അഭിനയിച്ച ഗീത പ്രഭാകര്‍ ഐപിഎസ് എന്ന കഥാപാത്രമായി തെലുങ്കില്‍ എത്തുന്നത് നദിയയാണ്.

ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് നിര്‍മ്മിക്കുന്ന ആദ്യ തെലുങ്കു ചിത്രമാണിത്. വെങ്കടേഷാണ് ചിത്രത്തിൽ നായകനായെത്തുന്നത്.2013ല്‍ ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയ ശേഷം ആദ്യമെത്തിയ റിമേക്ക് കന്നടയില്‍ ദൃശ്യ എന്ന പേരിലായിരുന്നു. അതേ വര്‍ഷം തന്നെ തെലുങ്കു റിമേക്കുമെത്തി. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി തെലുങ്കില്‍ എത്തിയപ്പോള്‍ കഥാപാത്രത്തിന്റെ പേര് രാംബാബു എന്നായിരുന്നു. റാണിയുടെ വേഷം മീന തന്നെയാണ് അവതരിപ്പിച്ചത്. അനും എസ്തര്‍ അനിലും, ഐജി ഗീത പ്രഭാകര്‍ നദിയ മൊയ്തുവുമായി.

ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

about jeethu josaph

More in Malayalam

Trending