Malayalam
നിങ്ങളുടെ സത്യം ചിലരുടെ വിശ്വാസസംവിധാനത്തെ ഭീഷണിപ്പെടുത്തുമ്പോള്‍, അവര്‍ കൊടുങ്കാറ്റുപോലെ നിങ്ങള്‍ക്കെതിരെ വരും…. അപ്പോള്‍ നിങ്ങള്‍ നില്‍ക്കുകയും നിങ്ങള്‍ക്ക് ചുറ്റും നടന്ന് അലറാന്‍ അവരെ അനുവദിക്കുകയും ചെയ്യണം; പോസ്റ്റ് ശ്രദ്ധ നേടുന്നു
നിങ്ങളുടെ സത്യം ചിലരുടെ വിശ്വാസസംവിധാനത്തെ ഭീഷണിപ്പെടുത്തുമ്പോള്‍, അവര്‍ കൊടുങ്കാറ്റുപോലെ നിങ്ങള്‍ക്കെതിരെ വരും…. അപ്പോള്‍ നിങ്ങള്‍ നില്‍ക്കുകയും നിങ്ങള്‍ക്ക് ചുറ്റും നടന്ന് അലറാന്‍ അവരെ അനുവദിക്കുകയും ചെയ്യണം; പോസ്റ്റ് ശ്രദ്ധ നേടുന്നു
ഗായിക അമൃത സുരേഷിനേയും സഹോദരി അഭിരാമി സുരേഷിനേയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഗായികമാരായ ഈ സഹോദരിമാര്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. ഇപ്പോഴിതാ അഭിരാമി പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സെറ്റ് സാരിയുടുത്തു നില്‍ക്കുന്ന തന്റെ മനോഹരമായ ചിത്രത്തോടൊപ്പം അഭിരാമി കുറിച്ച വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ബ്രൂക്ക് ഹാംപ്ടണിന്റെ വാക്കുകളാണ് താരം തന്റെ ചിത്രത്തോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ആ വാക്കുകള്‍ ഇങ്ങനെയാണ്.
”ആളുകളെ അസ്വസ്ഥരാക്കേണ്ടി വരും, ചിലപ്പോള്‍ നമ്മള്‍ ഏറ്റവും ഇഷ്ടപ്പെടുന്നവരേയും. അത് വേദനിപ്പിക്കും. ജനങ്ങള്‍ നിങ്ങളെ തെറ്റിദ്ധരിക്കും. അതിന്റെ ഫലമായി നിങ്ങളെ വിധിക്കുകയും നിങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തു. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒറ്റയ്ക്ക് നടക്കേണ്ടി വരും” കുറിപ്പില്‍ പറയുന്നു.
നിങ്ങളുടെ സന്തോഷം നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങളുടെ മാജിക് എല്ലാം, തങ്ങള്‍ രഹസ്യമായി വെറുക്കുന്ന ജീവിതത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ ദേഷ്യം പിടിപ്പിക്കും. നിങ്ങളുടെ സത്യം ചിലരുടെ വിശ്വാസസംവിധാനത്തെ ഭീഷണിപ്പെടുത്തുമ്പോള്‍, അവര്‍ കൊടുങ്കാറ്റുപോലെ നിങ്ങള്‍ക്കെതിരെ വരും. അപ്പോള്‍ നിങ്ങള്‍ നില്‍ക്കുകയും നിങ്ങള്‍ക്ക് ചുറ്റും നടന്ന് അലറാന്‍ അവരെ അനുവദിക്കുകയും ചെയ്യണം”. ”നിങ്ങള്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെങ്കില്‍, നിലവിലുള്ള സംവിധാനത്തില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ നിങ്ങളെ തടയാന്‍ ശ്രമിക്കും. ധീരരാവുക. മാറ്റത്തിനുള്ള ഇടം കണ്ടെത്തുക. എഴുത്ത് തുടരുക. നൃത്തം തുടരുക. ഈ ലോകത്തിന് മേല്‍ നിങ്ങളുടെ പ്രകാശം വീഴ്ത്തിക്കൊണ്ടേയിരിക്കുക. നിങ്ങളുടെ സൗന്ദര്യവും സത്യവും ഞങ്ങള്‍ക്ക് വേണം. ഞങ്ങള്‍ക്ക് നിന്നെ വേണം.” എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
നിരവധി പേരാണ് കുറിപ്പ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അഭിരാമി ഇത്തരത്തിലൊരു കുറിപ്പ് പങ്കുവെക്കാനുള്ള സാഹചര്യം എന്തെന്ന് വ്യക്തമായിട്ടില്ല. ഇതാണ് സോഷ്യല്‍ മീഡിയയുടെ ആകാംഷ വര്‍ധിപ്പിക്കുന്നത്. എന്തായാലും പോസ്റ്റ് വൈറലായി മാറുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെ അമൃതയ്‌ക്കെതിരെ പലപ്പോഴും സൈബര്‍ ആക്രമണം നടക്കാറുണ്ട. അമൃതയുടെ സ്വകാര്യതയെ പോലും മാനിക്കാതെയുള്ള വ്യക്തിഹത്യകള്‍ക്കുള്ള ഇടമായി സോഷ്യല്‍ മീഡിയ മാറാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മിക്കപ്പോഴും ചേച്ചിയ്ക്ക് ഓടിയെത്തുകയും അത്തരക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന അഭിരാമിയെ കാണാം. അത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസവുമുണ്ടായി.
നടന്‍ നാഗ ചൈതന്യക്കൊപ്പമുള്ള അമൃതയുടെ ഫോട്ടോയ്ക്ക് വന്ന കമന്റുകളാണ് അഭിരാമിയെ കുപിതയാക്കിയത്. ഗോപി സുന്ദറിനെ ഉപേക്ഷിച്ച് നാഗചൈതന്യയുമായി ബന്ധം തുടങ്ങിയോ എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റ്. പിന്നാലെ ഇതിന് അഭിരാമി മറുപടിയുമായി എത്തുകയായിരുന്നു. ‘നല്ല കൊണാപ്പ്’ എന്നാണ് അഭിരാമി മറുപടിയായിട്ട കമന്റ്. ഇത് ശ്രദ്ധയില്‍പെട്ട അമൃത അഭിരാമിയെ പിന്തിരിപ്പിക്കാനെത്തുകയും ചെയ്തിരുന്നു. അഭിയേ, അത് വിട്ടേക്ക്. പോട്ടെ, ഇവര്‍ ഇങ്ങനെ ചെയ്ത് ആസ്വദിക്കുകയാണ്. അവര്‍ സന്തോഷമായിരിക്കട്ടെ എന്നാണ് അമൃത സുരേഷിന്റെ മറുപടി.