Connect with us

വേദന മറയ്ക്കാനായി പുരുഷന്മാർ ചിരിക്കും, തങ്ങളുടെ തെറ്റ് മറയ്ക്കാനായി സ്ത്രീകൾ കരയും; ഗോപി സുന്ദർ പങ്കിട്ട പോസ്റ്റ്

Malayalam

വേദന മറയ്ക്കാനായി പുരുഷന്മാർ ചിരിക്കും, തങ്ങളുടെ തെറ്റ് മറയ്ക്കാനായി സ്ത്രീകൾ കരയും; ഗോപി സുന്ദർ പങ്കിട്ട പോസ്റ്റ്

വേദന മറയ്ക്കാനായി പുരുഷന്മാർ ചിരിക്കും, തങ്ങളുടെ തെറ്റ് മറയ്ക്കാനായി സ്ത്രീകൾ കരയും; ഗോപി സുന്ദർ പങ്കിട്ട പോസ്റ്റ്

വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പലപ്പോഴും ഗോപി സുന്ദർ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. വിവാഹബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് റിലേഷൻഷിപ്പിലായിരുന്നു ഗോപി സുന്ദർ.
ഏറ്റവും ഒടുവിൽ ഗായിക അമൃത സുരേഷുമായുള്ള പ്രണയത്തിന്റെ പേരിലാണ് ഗോപി സുന്ദർ ചർച്ചയായത്.

മുമ്പൊന്നും താരം സൈബർ ആക്രമണങ്ങളോട് പ്രതികരിക്കാറുണ്ടായിരുന്നില്ല. എന്നാൽ ഓരോ ദിവസം കഴിയുന്തോറും കൂട്ടം കൂടിയുള്ള ആക്രമണം വർധിച്ച സാഹചര്യത്തിൽ ഓരോ പരിഹാസ കമന്റുകൾക്കും ഗോപി സുന്ദർ കൃത്യമായി മറുപടി നൽകുന്നുണ്ട്.

കുറച്ച് മുമ്പ് ബ്ലാക്ക് സ്യൂട്ടിൽ സ്റ്റൈലായി പോസ് ചെയ്ത് നിൽക്കുന്ന ഒരു ചിത്രം ഗോപി സുന്ദർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ‘ഒരു ജീവിതം… അത് മനോഹരമാണ്… നിങ്ങൾക്കായി ജീവിക്കുക’, എന്നായിരുന്നു ചിത്രം പങ്കുവെച്ച് ഗോപി സുന്ദർ കുറിച്ചത്. സംഗീത സംവിധായകന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് പരിഹസിച്ചുള്ള കമന്റുകളുമായി എത്തിയത്. ഇത്തവണ തനിക്ക് എതിരെ വന്ന എല്ലാ ഹേറ്റ് കമന്റുകൾക്കും കൃത്യമായി കുറിക്കുകൊള്ളുന്ന മറുപടി ഗോപി സുന്ദർ നൽകി.

ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ താരത്തിന് ഇടകാലത്തുണ്ടായ ബന്ധങ്ങൾ ചൂണ്ടി കാണിച്ചാണ് വിമർശനങ്ങൾ അധികവും വന്നിരിക്കുന്നത്. ഇപ്പോൾ അമൃത നിന്റെ ഭാര്യ അല്ലേ എന്നായിരുന്നു ഒരാൾ കമന്റിലൂടെ ചോദിച്ചത്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്ന നന്മ മരങ്ങളെ വിട്ടുകള ബ്രോ എന്നാണ് ഗോപി സുന്ദറിനെ അനുകൂലിച്ച് ഒരാൾ കുറിച്ചത്.

‘നീയാണ് യഥാർത്ഥ ആണ്… ഒരു ജീവിതം അത് ഒരു അവളോടൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല എന്ന യാഥാർത്ഥ്യം പഠിപ്പിച്ച് തന്നെ ഗുരുവേ… ലവ് യൂ ഉമ്മ’, എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ഉമ്മ കൊടുത്താണ് ഗോപി സുന്ദർ ആ കമന്റ് സ്വീകരിച്ചത്. വിമർശന സ്വരത്തിൽ കമന്റുകളിടുന്ന എല്ലാവർക്കും ഗോപി സുന്ദർ മറുപടി നൽകി. ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറിയും ഗോപി സുന്ദർ പങ്കിട്ടിട്ടുണ്ട്. ‘വേദന മറയ്ക്കാനായി പുരുഷന്മാർ ചിരിക്കും, തങ്ങളുടെ തെറ്റ് മറയ്ക്കാനായി സ്ത്രീകൾ കരയും’, എന്ന വാചകം പങ്കിട്ട് ‘ഇത് വളരെ ശരിയാണ്’ എന്നാണ് ഗോപി സുന്ദർ കുറിച്ചത്.

അതേസമയം അടുത്തിടെയായി അമൃതയും ഗോപി സുന്ദറും ഒരുമിച്ചുളള സോഷ്യൽമീഡിയ പോസ്റ്റുകളൊന്നും പ്രത്യക്ഷപ്പെടുന്നില്ല. പ്രണയത്തിലാണെന്ന് പരസ്യപ്പെടുത്തിയ ശേഷം കുറച്ച് നാളുകൾക്ക് മുമ്പ് വരെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും അമ‍ൃതയും ഗോപി സുന്ദറും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. ആ സമയത്ത് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും കുറിപ്പുകളുമെല്ലാം പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.

എന്നാൽ അടുത്ത കാലത്തായി അതെല്ലാം കാണാതായതോടെ ഇരുവരും വേർപിരിഞ്ഞുവോയെന്ന സംശയത്തിലാണ് ആരാധകരും പ്രേക്ഷകരും. ഇതേ കുറിച്ച് പലതവണ കമന്റിലൂടെയും മറ്റും ആരാധകർ ചോദിച്ചുവെങ്കിലും ഇരുവരും ഇക്കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ തങ്ങളുടെ വർക്കിലും കുടുംബത്തിന്റെ സന്തോഷത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

ഗോപി സുന്ദറിനൊപ്പം അമൃതയെ കാണാത്തത് ആരാധകർക്കിടയിൽ ഇപ്പോഴും ചർച്ചയാണ്. കഴിഞ്ഞ ദിവസം മകൾ പാപ്പുവിനൊപ്പമുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ അമൃത പങ്കുവച്ചപ്പോൾ ഗോപി സുന്ദർ എവിടെയെന്ന ചോദ്യവുമായി പലരും എത്തിയിരുന്നു. ഇടക്കാലത്ത് അമൃതയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ അപ്രത്യക്ഷമായതാണ് വേർപിരിയൽ ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ, അമൃതയ്‌ക്കൊപ്പമുള്ള ചിത്രം വീണ്ടും പങ്കുവച്ച് ഗോപി ഈ ചർച്ചകൾ അവസാനിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ പുതിയ ഗായികയെ തിരഞ്ഞ് ഗോപി സുന്ദർ പോസ്റ്റിട്ടതും പിന്നാലെ മറ്റൊരു പെൺകുട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പ്രചരിക്കുകയും ചെയ്തതോടെയാണ് ഇവർ വേർപിരിഞ്ഞെന്ന ചർച്ചകൾ വീണ്ടും സജീവമായത്. ഇരുവർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. വേർപിരിയൽ വാർത്തകളോട് ഇരുവരും പ്രതികരിച്ചിട്ടുമില്ല

More in Malayalam

Trending

Recent

To Top