Connect with us

ഈ ലോകത്തിൽ എനിക്കുള്ള വലിയൊരു ആഗ്രഹം അവസാനിച്ചു, കണ്ടു, മുത്തം വച്ചു, ഓണപ്പുടവ തന്നു; മമ്മൂട്ടിയെ കണ്ട സന്തോഷത്തിൽ കത്രീനാമ്മ

Malayalam

ഈ ലോകത്തിൽ എനിക്കുള്ള വലിയൊരു ആഗ്രഹം അവസാനിച്ചു, കണ്ടു, മുത്തം വച്ചു, ഓണപ്പുടവ തന്നു; മമ്മൂട്ടിയെ കണ്ട സന്തോഷത്തിൽ കത്രീനാമ്മ

ഈ ലോകത്തിൽ എനിക്കുള്ള വലിയൊരു ആഗ്രഹം അവസാനിച്ചു, കണ്ടു, മുത്തം വച്ചു, ഓണപ്പുടവ തന്നു; മമ്മൂട്ടിയെ കണ്ട സന്തോഷത്തിൽ കത്രീനാമ്മ

മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം 94-ാം വയസ്സിൽ സാക്ഷാത്കരിച്ച് കത്രീനാമ്മ. യൂട്യൂബറായ ജോബി ചുവന്നമണ്ണാണ് കത്രീനാമ്മയുടെ ഈ ജീവിതാഭിലാഷം സാധിപ്പിച്ചുകൊടുത്തത്.

കത്രീനാമ്മ വലിയൊരു മമ്മൂട്ടി ആരാധികയാണ്. മകനെ പോലെ സ്നേഹിക്കുന്ന മമ്മൂട്ടി കത്രീനാമ്മയുടെ ജീവനും. സെപ്റ്റംബർ ഏഴിന്, മമ്മൂട്ടിയുടെ പിറന്നാൾ ദിവസം മണിക്കൂറുകളോളം മുട്ടിൽ നിന്ന് പ്രാർത്ഥിക്കാനും കത്രീനാമ്മ മറക്കാറില്ല.

എനിക്ക് ആശിക്കാൻ ആരുടെയും അവകാശം വേണ്ടല്ലോ. എന്റെ ആശയാണ് എന്റെ മോനെ കാണണം എന്ന് ആഗ്രഹം. ഇവിടുന്ന് പോകുമ്പോഴേക്കും അങ്ങനെയൊരു ആഗ്രഹമുണ്ട്. പോയി കഴിഞ്ഞിട്ട് അവിടെ വച്ചാണ് കണ്ടുമുട്ടുന്നതെങ്കിൽ ഞാനൊരു വടിയെടുത്തുവയ്ക്കും, നല്ല അടിവച്ചു തരും,” കുസൃതിയോടെ കത്രീനാമ്മ പറഞ്ഞ ആ ആഗ്രഹം ജോബി മമ്മൂട്ടിയെ അറിയിച്ചു.

ഒടുവിൽ തന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കത്രീനാമ്മയേയും കൊണ്ടുവരാൻ മമ്മൂട്ടി ജോബിയോട് ആവശ്യപ്പെട്ടു. “ഈ ലോകത്തിൽ എനിക്കുള്ള വലിയൊരു ആഗ്രഹം അവസാനിച്ചു. കണ്ടു, മുത്തം വച്ചു, ഓണപ്പുടവ തന്നു,” സന്തോഷത്തോടെ കത്രീനാമ്മ പറയുന്നു.

“ഈ അമ്മയിൽ ഞാൻ കണ്ട നന്മ പ്രായത്തെ തോൽപ്പിക്കുന്ന അവരിലെ അഭിമാനകരമായ അദ്ധ്വാന ശീലമാണ്. സിനിമയിലൂടെ മാത്രം കണ്ടിരുന്ന മമ്മൂക്കയെ മാനസ പുത്രനായി കണ്ടു ഉപാധികളില്ലാതെ സ്നേഹിക്കുകയും അദ്ദേഹത്തിനായി പ്രാർത്ഥിക്കയും ചെയ്യുന്ന അമ്മച്ചിക്ക് ഒരേയൊരാഗ്രഹം എന്നെങ്കിലും ഒരിക്കൽ മമ്മൂക്കയെ നേരിൽ കാണണമെന്നതാണ്. അത് സഫലമായി. അമ്മച്ചിക്ക്കാണാൻ കഴിയണെ എന്ന് ഞാനും കൊതിച്ചിരുന്നു. യഥാർത്ഥത്തിൽ ഇവിടെ മമ്മുക്കയാണ് അനുഗ്രഹിക്കപ്പെട്ടിരിക്കൂന്നത്. അമ്മമാർ കാണപ്പെട്ട ദൈവം തന്നെ. ആ അമ്മയ്ക്ക് മമ്മുക്ക മകനാണ്,” കത്രീനാമ്മയുടെ സന്തോഷം കണ്ട ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയതിങ്ങനെ.

അതേസമയം, ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കാതല്‍’ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘ബസൂക്ക’ എന്നീ ചിത്രങ്ങള്‍ അടുത്തിടെ മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു.

More in Malayalam

Trending

Recent

To Top