Connect with us

സ്വര്‍ണ നിറത്തിലെ കൂട്ടില്‍ പൊതിഞ്ഞ സമ്മാനം കാളിദാസിന് നല്‍കി നവനീത്; എന്താണെന്ന് തിരക്കി സോഷ്യല്‍ മീഡിയ

Malayalam

സ്വര്‍ണ നിറത്തിലെ കൂട്ടില്‍ പൊതിഞ്ഞ സമ്മാനം കാളിദാസിന് നല്‍കി നവനീത്; എന്താണെന്ന് തിരക്കി സോഷ്യല്‍ മീഡിയ

സ്വര്‍ണ നിറത്തിലെ കൂട്ടില്‍ പൊതിഞ്ഞ സമ്മാനം കാളിദാസിന് നല്‍കി നവനീത്; എന്താണെന്ന് തിരക്കി സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയ താര ജോഡികളായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകളായ മാളവിക ജയറാമിന്റെ വിവാഹ ആഘോഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഒന്നും എവിടെയും കുറഞ്ഞുപോകാതെ കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങളായി അത്യാഢംബര ചടങ്ങുകളാണ് മകള്‍ക്കും വരനുമായി ജയറാമും പാര്‍വതിയും ചേര്‍ന്ന് ഒരുക്കിയത്. വിവാഹത്തിന് എത്താന്‍ സാധിക്കാതെ പോയവര്‍ക്കായി കഴിഞ്ഞ ദിവസവും ഗംഭീരമായൊരു റിസപ്ഷന്‍ നടത്തിയിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാളവികയുടെ വിവാഹം കഴിഞ്ഞത്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടന്നത്. വിവാഹത്തിന് വളരെ കുറച്ച് പേര്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ വിവാഹ ശേഷം നടന്ന വിരുന്നില്‍ നിരവധി താരങ്ങളാണ് പങ്കെടുത്തത്. സോഷ്യല്‍ മീഡിയയില്‍ നിറയെ മാളവികയുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും വൈറല്‍ ആയിരുന്നു.

നവനീത് ഗിരീഷ് ആണ് മാളവികയുടെ വരന്‍. യു എന്നിലെ മുന്‍ ഉദ്യോഗസ്ഥന്‍ ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും മകന്‍ ആണ് നവനീത്. നവനീത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലക്കാട് നെന്മാറയാണ് നവനീതിന്റെ സ്വദേശം. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. മാളവികയുടെ സഹോദരനും നടനുമായ കാളിദാസ് ഓടിനടന്ന് കാര്യങ്ങള്‍ ചെയ്യുന്ന വീഡിയോകളും വൈറല്‍ ആയിരുന്നു.

വിവാഹത്തിനായി നവനീത് എത്തുമ്പോള്‍ കാളിദാസിന് ഒരു സമ്മാനം നല്‍കുന്നുണ്ട്. എന്താണ് ആ സമ്മാനം എന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. നവനീതിനെ ഹാരം ഇട്ട് കാളിദാസ് സ്വീകരിക്കുന്നത് വീഡിയോയില്‍ കാണാം. പാര്‍വതിയും കാളിദാസിന്റെ ഭാവി വധു തരിണിയും ബന്ധുക്കളും താലപ്പൊലിയുമായി ഒപ്പമുണ്ടായിരുന്നു. നവനീതിനെ ഹാരമിട്ട് കാളിദാസ് ക്ഷണിച്ച ഉടന്‍ നവനീത് കാളിദാസിന് ഒരു സമ്മാനം നല്‍കുകയായിരുന്നു.

അപ്രതീക്ഷിതമായിരുന്നു ഈ സമ്മാനം. കാളിദാസ് ശരിക്കും അമ്പരക്കുന്നുണ്ട്. സ്വര്‍ണ നിറത്തിലെ കൂട്ടില്‍ പൊതിഞ്ഞൊരു സമ്മാനം ആണ് കാളിദാസിന് നവനീത് നല്‍കുന്നത്. അളിയന്റെ സമ്മാനത്തില്‍ കാളിദാസ് ശരിക്കും സന്തോഷിക്കുന്നുമുണ്ട്. പക്ഷേ എന്താണ് ആ സമ്മാനം എന്ന് ഇതുവരെ കാളിദാസ് പറഞ്ഞിട്ടില്ല. തിരക്കുകള്‍ കഴിഞ്ഞാല്‍ നവനീത് സ്‌നേഹ സമ്മാനം എന്താണെന്ന് കാളിദാസ് പറയുമെന്നാണ് സോഷ്യല്‍ മീഡിയ കരുതുന്നത്.

മാളവികയുടെ വരന്റെ ഈ സമ്മാനം കൊടുക്കല്‍ സോഷ്യല്‍ മീഡിയിയ്ക്ക് വളരെ ഇഷ്ടമായിട്ടുണ്ട്. രണ്ട് അളിയന്മാരല്ല രണ്ട് സഹോദരന്മാര്‍ ഉണ്ടാവട്ടേ എന്നാണ് ആശംസിക്കുന്നത്. അതേ സമയം ചിലര്‍ പറയുന്നത് സ്വന്തം കല്യാണത്തിന് അളിയന് സമ്മാനം നല്‍കിയ നവനീത് കാളിദാസിന്റെ കല്യാണത്തിന് എന്ത് സമ്മാനം ആയിരിക്കും നല്‍കുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് എന്ന് ആണ്.. കാളിദാസിന്റെയും തരിണിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. അതേസമയം മകള്‍ക്ക് ജയറാം എന്താണ് കൊടുത്തതെന്നും പലരും കമന്റുകളായി ചോദിക്കുന്നുണ്ട്. ഇതിന് മികച്ച വിദ്യാഭ്യാസവും നല്‍കി നല്ലൊരു വരനെയും കണ്ടെത്തി വിവാഹം നടത്തി കൊടുത്തുവെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തത്.

മിനിമല്‍ ആഭരണങ്ങള്‍ മാത്രമാണ് വിവാഹ സമയത്തും റിസപ്ഷന്‍ സമയത്തുമെല്ലാം മാളവിക ധരിച്ചത്. കോടികളുടെ ആസ്തിയുള്ള താരത്തിന് വേണമെങ്കില്‍ മകളെ പൊന്നില്‍ പൊതിയാമായിരുന്നു. പക്ഷെ അവിടെയും ജയറാം മിതത്വം പാലിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആഡംബരത്തിന് കുറവില്ലായിരുന്നുവെങ്കിലും വലിച്ചുവാരി ആഭരണം അണിഞ്ഞല്ല ജയറാമിന്റെ ചക്കി വിവാഹത്തിന് ഒരുങ്ങി എത്തിയത് എന്നത് ആരാധകരെയും അത്ഭുതപ്പെടുത്തി.

പ്രീവെഡ്ഡിങ് ഫങ്ഷനും റോയല്‍ സ്‌റ്റൈലിലാണ് മകള്‍ക്കായി ജയറാം നടത്തിയത്. തൃശൂരില്‍ വെച്ചുനടന്ന വിവാഹ റിസപ്ഷനില്‍ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ശേഷം ബോള്‍ഗാട്ടി പാലസില്‍ നടന്ന റിസെപ്ഷനില്‍ മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍ താരങ്ങളും ഗവര്‍ണറും വരെ പങ്കെടുത്തു. കഴിഞ്ഞ ദിവസത്തെ പാര്‍ട്ടിയില്‍ പദ്മാവതിലെ ദീപികയുടെ ലുക്കിനോട് സമാനമായ രീതിയിലായിരുന്നു മാളവിക ജയറാം ഒരുങ്ങിയത്. പര്‍പ്പിള്‍ സാരിയും നെറ്റില്‍ തീര്‍ത്ത വെയിലും മിനിമല്‍ ആഭരണങ്ങളും മാളവികയെ കൂടുതല്‍ സുന്ദരിയാക്കി. വൈറ്റും ഗോള്‍ഡും കലര്‍ന്ന ഷേര്‍വാണിയായിരുന്നു വരന്‍ നവനീതിന്റെ വേഷം.

More in Malayalam

Trending