Connect with us

സിമ്പിൾ ഡിസൈനോടു കൂടിയ പിങ്ക് സാരിയണിഞ്ഞ് മഞ്ജു വാര്യർ; പുതിയ ചിത്രങ്ങൾ വൈറൽ

Malayalam

സിമ്പിൾ ഡിസൈനോടു കൂടിയ പിങ്ക് സാരിയണിഞ്ഞ് മഞ്ജു വാര്യർ; പുതിയ ചിത്രങ്ങൾ വൈറൽ

സിമ്പിൾ ഡിസൈനോടു കൂടിയ പിങ്ക് സാരിയണിഞ്ഞ് മഞ്ജു വാര്യർ; പുതിയ ചിത്രങ്ങൾ വൈറൽ

നടി മഞ്ജു വാര്യരുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. പിങ്ക് നിറത്തിലുള്ള സാരിയില്‍ അതി സുന്ദരിയായി മഞ്ജുവിനെ കാണാം. സിംപിള്‍ ആന്റ് ബ്യൂട്ടിഫുള്‍ എന്ന് ഒറ്റ നോട്ടത്തില്‍ പറയും. മുഖത്തെ ആ ചിരി തന്നെയാണ് ഏറ്റവും ആകര്‍ഷണം.

‘ഞാന്‍ എന്നെ ഇഷ്ടപ്പെടുന്നു, ഏറ്റവും ലളിതവും ശക്തവുമായ വിപ്ലവം അതാണ്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഒരുപാട് അര്‍ത്ഥങ്ങള്‍ ഈ വരിയിലുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഹൊ കൊല്ലുന്ന സൗന്ദര്യം, ഇങ്ങനെ ചിരിക്കല്ലെ, എന്തൊരു സുന്ദരിയാണ്, പ്രായം വെറും നമ്പര്‍ മാത്രം എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ‘ഓടിപ്പോയി കല്യാണം പണ്ണിക്കലാമാ’ എന്നു ചോദിച്ച് വന്നവരുമുണ്ട്‌

എന്നത്തെയും പോലെ ബിനീഷ് ചന്ദ്രന്‍ തന്നെയാണ് മഞ്ജുവിന്റെ ഈ മനോഹര ചിത്രങ്ങളും എടുത്തിരിയ്ക്കുന്നത്. ലിച്ചിയാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. പഴയ ഇരുപതുകാരിയെ ഓര്‍മപ്പെടുത്തുന്നതാണ് ചിത്രങ്ങള്‍. വര്‍ഷം കഴിയുന്തോറും താഴോട്ടു പോകുന്ന മഞ്ജുവിന്റെ പ്രായത്തെ കുറിച്ചാണ് ആളുകളുടെ കമന്റുകള്‍ വരുന്നത്.

സിമ്പിൾ ഡിസൈനോടു കൂടിയ പിങ്ക് സാരിയാണ് മഞ്ജു വാരിയർ ധരിച്ചത്. സാരിയുടെ ബോർഡറിൽ സിമ്പിൾ വർക്ക് നല്‍കിയിട്ടുണ്ട്. സാരിയുടെ വർക്കിന് മാച്ച് ചെയ്തുള്ള വർക്കോട് കൂടിയ ബ്ലൗസാണ് പെയർ ചെയ്തത്. സിമ്പിൾ മേക്കപ്പ് ഫോളോ ചെയ്തു. ഹാങ്ങിങ്ങ് കമ്മലും മോതിരവും ആക്സസറൈസ് ചെയ്തു.

2023ൽ സൗബിൻ ഷാഹിറും മഞ്ജു വാര്യരും ഒന്നിച്ചഭിനയിച്ച വെള്ളരി പട്ടണമാണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ആയിഷ, തുനിവ് തുടങ്ങിയ സിനിമകളും ഈ വർഷം പുറത്തിറങ്ങി. ഇതുകൂടാതെ ‘എലോൺ’ എന്ന ചിത്രത്തിൽ വോയിസ് ആർട്ടിസ്റ്റുമായി മഞ്ജു വാര്യരുടെ സാന്നിധ്യമുണ്ടായിരുന്നു. മഞ്ജു വാര്യരുടേതായി പുതിയ പ്രോജക്ടുകൾ ഏതും തന്നെ പ്രഖ്യാപിച്ചിട്ടില്ല. മലയാളത്തിലും, തമിഴിലും, ഹിന്ദിയിലും താരം ഇതിനോടകം വേഷമിട്ടു കഴിഞ്ഞു
‘അമേരിക്കി പണ്ഡിറ്റ്’ എന്ന പേരിലെ ചിത്രം 2021ൽ ഭോപ്പാലിൽ ചിത്രീകരണം ആരംഭിച്ചു എന്ന് റിപ്പോർട്ടുകളുണ്ട്. നടൻ മാധവനാണ് ഇതിൽ മഞ്ജു വാര്യരുടെ നായകൻ. മലയാളത്തിൽ ‘കയറ്റം’ എന്ന മഞ്ജു വാര്യർ ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. ഇതിൽ മഞ്ജു വാര്യർ ഗായിക കൂടിയാണ്

More in Malayalam

Trending

Recent

To Top