Connect with us

നമ്മള്‍ ഒരു പബ്ലിക് ഫിഗര്‍ ആകുമ്പോള്‍ പലരും പല അഭിപ്രായങ്ങള്‍ പറയും, ഇതൊന്നും ഉള്‍കൊള്ളാനുള്ള മാനസിക കരുത്ത് ഇല്ലെങ്കില്‍ പൊതുവേദികളില്‍ ഇറങ്ങാതെ ഒതുങ്ങി ജീവിക്കുക; ഒമർ ലുലു

Malayalam

നടന്‍ ബാലയും യൂട്യൂബര്‍ ചെകുത്താനും തമ്മിലുള്ള പ്രശ്‌നത്തിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു

ബാലയുടെ പേര് എടുത്ത് പറയാതെ ആണ് ഒമര്‍ ലുലു പോസ്റ്റ് പങ്കുവച്ചിരുന്നത്. ”നമ്മള്‍ ഒരു പബ്ലിക് ഫിഗര്‍ ആകുമ്പോള്‍ പലരും പല അഭിപ്രായങ്ങള്‍ പറയും. ഇതൊന്നും ഉള്‍കൊള്ളാനുള്ള മാനസിക കരുത്ത് ഇല്ലെങ്കില്‍ പൊതുവേദികളില്‍ ഇറങ്ങാതെ ഒതുങ്ങി ജീവിക്കുക” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഒമറിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ‘അഭിപ്രായം വ്യക്തിസ്വതന്ത്ര്യം പക്ഷെ അതിരു കടന്നാല്‍ പഞ്ഞിക്കിടല്‍ ആ വ്യക്തിയുടെ സ്വതന്ത്ര്യം’, ‘അങ്ങോട്ട് കൊടുത്താല്‍ ഇങ്ങോട്ടും കിട്ടും. പബ്ലിക് ഫിഗര്‍ ആണെങ്കിലും അല്ലെങ്കിലും മറ്റുള്ളവന്റെ ജീവിതത്തില്‍ കേറി അനാവശ്യ കര്യങ്ങള്‍ സംസാരിച്ചാല്‍ അതിനുള്ളത് തിരിച്ച് കിട്ടും എന്നുള്ളത് കൂടി മനസ്സിലാക്കാന്‍ കഴിയണം’ എന്നിങ്ങനെയാണ് ചില കമന്റുകള്‍.

ബാല തന്റെ ഫ്‌ളാറ്റില്‍ വന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് യൂട്യൂബര്‍ പറയുന്നത്. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ചെകുത്താന്‍ പരാതി നല്‍കിയിട്ടുമുണ്ട്. പിന്നാലെ താന്‍ എന്താണ് ചെയ്തതെന്ന് വെളിപ്പെടുത്തി ബാല എത്തിയിരുന്നു. താന്‍ ചെയ്ത ചാരിറ്റി പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചത് ചോദിക്കാന്‍ വേണ്ടിയാണ് ചെകുത്താന്റെ വീട്ടില്‍ പോയത് എന്നായിരുന്നു ബാല പറഞ്ഞത്.

More in Malayalam

Trending