Connect with us

സ്വന്തമായി യൂ ട്യൂബ് ചാനൽ ഉണ്ടെന്ന പേരിൽ ആർക്കെതിരെയും എന്തും പറയാമെന്ന ധാർഷ്ട്യം ആയിരുന്നു ഇവനെ ഇത്രനാൾ ഭരിച്ചതെങ്കിൽ അത് വീട്ടിൽ ചെന്ന് ചോദ്യം ചെയ്യാൻ ആർക്കും കഴിയും എന്ന് നടൻ ബാല തെളിയിച്ചു; കുറിപ്പ്

Malayalam

സ്വന്തമായി യൂ ട്യൂബ് ചാനൽ ഉണ്ടെന്ന പേരിൽ ആർക്കെതിരെയും എന്തും പറയാമെന്ന ധാർഷ്ട്യം ആയിരുന്നു ഇവനെ ഇത്രനാൾ ഭരിച്ചതെങ്കിൽ അത് വീട്ടിൽ ചെന്ന് ചോദ്യം ചെയ്യാൻ ആർക്കും കഴിയും എന്ന് നടൻ ബാല തെളിയിച്ചു; കുറിപ്പ്

സ്വന്തമായി യൂ ട്യൂബ് ചാനൽ ഉണ്ടെന്ന പേരിൽ ആർക്കെതിരെയും എന്തും പറയാമെന്ന ധാർഷ്ട്യം ആയിരുന്നു ഇവനെ ഇത്രനാൾ ഭരിച്ചതെങ്കിൽ അത് വീട്ടിൽ ചെന്ന് ചോദ്യം ചെയ്യാൻ ആർക്കും കഴിയും എന്ന് നടൻ ബാല തെളിയിച്ചു; കുറിപ്പ്

കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ബാല രോഗത്തെ അതിജീവിച്ച് ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ്. അതിനിടെ പുതിയൊരു വിവാദത്തിൽ ചാടിയിരിക്കുകയാണ് നടൻ. ബാല വീട്ടിൽ അതിക്രമിച്ചു കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി ചെകുത്താൻ എന്ന പേരിൽ യൂട്യൂബ് വീഡിയോകൾ ചെയ്യുന്ന അജു അലക്സ് എത്തിയിരുന്നു താൻ വീട്ടിലില്ലാത്ത സമയത്ത് സമയത്ത് ബാല ആളുകളെ കൂട്ടി വന്ന് സുഹൃത്തിനോട് തന്നെ കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്നാണ് അജു അലക്സിന്റെ ആരോപണം. ബാലയ്‌ക്കെതിരെ വീഡിയോ ചെയ്തതിലെ വിരോധമാണ് എന്നാണ് അജു അലക്സ് പറയുന്നത്.

ഇതിനുപിന്നാലെ സംഭവത്തിൽ വിശദീകരണവുമായി ബാലയും എത്തി. യൂട്യൂബർ പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകർക്കുകയോ ചെയ്തിട്ടില്ലെന്നും ബാല പറഞ്ഞു

ഇപ്പോഴിതാ ബാലയെ അഭിനന്ദിച്ച് അഞ്ജു പാർവതി പ്രബീഷ് കുറിച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

കുറിപ്പ് ഇങ്ങനെ

അപ്പോൾ ഇവന് നേരെ സംസാരിക്കാനും അറിയാം അല്ലേ? സ്വന്തമായി ഒരു യൂ ട്യൂബ് ചാനൽ ഉണ്ടെന്ന പേരിൽ ആർക്കെതിരെയും എന്തും പറയാമെന്ന ധാർഷ്ട്യം ആയിരുന്നു ഇവനെ ഇത്രനാൾ ഭരിച്ചതെങ്കിൽ അത് വീട്ടിൽ ചെന്ന് ചോദ്യം ചെയ്യാൻ ആർക്കും കഴിയും എന്ന് നടൻ ബാല തെളിയിച്ചു. അത്രേ ഉള്ളൂ!!! ഒരുപാട് പേരുടെ വർഷങ്ങളോളം ഉള്ള കഷ്ടപ്പാടിൽ, അവരുടെ അധ്വാനത്തിൽ നിന്നും ഉണ്ടാകുന്ന സിനിമകളെ , ഒരു വെളിവും ഇല്ലാതെ റിവ്യൂ എന്ന പേരിൽ നെഗറ്റീവ് അടിക്കുമ്പോൾ, നടന്മാരെ ഏറ്റവും മോശമായ രീതിയിൽ അവഹേളിക്കുമ്പോൾ ഒക്കെ നീ, അതായത് ചെകുത്താൻ എന്ന് സ്വയം പേരിട്ട് വിളിക്കുന്ന നീ ഓർക്കണമായിരുന്നു നിനക്ക് എന്നെങ്കിലും ഇതുപോലെ തിരിച്ചു കിട്ടുമെന്ന സത്യം. ഇവനൊക്കെ എല്ലാ അർത്ഥത്തിലും സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ളത് നെഗറ്റീവ് മാത്രമാണ്.
എന്തായാലും നടൻ ബാലയുടെ പുതിയ മുഖത്തിന്‌

NB : ഉണ്ണി മുകുന്ദൻ വിഷയത്തിൽ അന്ന് ബാലയ്ക്ക് അനുകൂലമായി പോരാടിയ ഏവരും ഈ വിഷയത്തിൽ എന്ത്‌ സ്റ്റാൻഡ് എടുക്കുമെന്നാണ് കൗതുകത്തോടെ നോക്കുന്നത്!!

ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്

ബലയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. 100% ബാലയോടൊപ്പം. ഒരു ഫോണും നാല് ചുമര് സ്വകാര്യത നൽകുന്ന സ്വാതന്ത്ര്യത്തിൽ ഇരുന്ന് ആരെയും എന്തും പറയാം എന്ന ഇത്തരക്കാരുടെ ദാർഷ്ട്ട്യത്തിനു കിട്ടിയ ആദ്യത്തെ പ്രഹരമാണ് ഇത്. ഇവന്മാരെപ്പോലെ ഉള്ളവർ ഇനി ഒതുങ്ങിയാൽ അവനൊക്കെ കൊള്ളാം, ബാല ചെയ്തത് ശരിയാണ്. പക്ഷേ പൂർണമായും ശരിയായില്ല. ഇവനെ പഞ്ഞിക്കിട്ടു എന്നായിരുന്നു വാർത്തയെങ്കിൽ കൈയ്യടിച്ചേനെ, എരന്ന് വാങ്ങുക എന്ന് കേട്ട് കേൾവിയെ ഉണ്ടായിരുന്നുള്ളു…. ദേ ഇപ്പൊ കണ്ടു…. Bala is Hero തുടങ്ങിയ കമന്റാണ് പലരും കുറിക്കുന്നത്

അജു അലക്‌സിന്റെ ആരോപണം തള്ളിയ ബാല യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണ് എന്ന് വെളിപ്പെടുത്തുന്ന തരത്തില്‍ ഒരു വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുള്‍ ഖാദറുമായി ബാല സംസാരിക്കുന്നതും ചെകുത്താന്‍ വീഡിയോയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതുമായി വീഡിയോ ആണ് ബാല പങ്ക് വെച്ചിരിക്കുന്നത്. ചെകുത്താന്‍ പൊലീസില്‍ പരാതി നല്‍കും എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് വീഡിയോ എടുത്തത് എന്നാണ് ബാല പറയുന്നത്.

ബാലയുടെ വാക്കുകള്‍ ഇങ്ങനെയാണ്…

‘ദൈവമുണ്ട്, സാത്താനുണ്ട്. അവന്റെ പേരില്‍ തന്നെയുണ്ട്-ചെകുത്താന്‍. മിസ്റ്റര്‍ ചെകുത്താന്‍, നിങ്ങളുടെ വീട്ടില്‍ ഞാന്‍ പോയി തോക്കെടുത്തു എല്ലാം ചെയ്തല്ലേ. പക്ഷെ ദൈവം സഹായിച്ച് നിങ്ങളിതൊക്കെ ചെയ്യും പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞിട്ട് തന്നെയാണ് എല്ലാ വീഡിയോയും ഞാന്‍ എടുത്തത്. കാണിച്ച് തരട്ടെ ഞാന്‍ എന്താണ് സംസാരിച്ചത് എന്ന്. കേട്ട് നോക്ക്. മനുഷ്യന്‍മാരിവിടെ ഉണ്ടെങ്കില്‍, മനുഷ്യന്‍മാരിവിടെ ഉണ്ടെങ്കില്‍ നിന്റെ സ്വഭാവം എന്താണ് എന്ന് അവര്‍ മനസിലാക്കും. ഇപ്പോഴും ഞാന്‍ താങ്കള്‍ എന്നാണ് വിളിക്കുന്നത്. ദയവ് ചെയ്ത് ചെറിയ കുട്ടികള്‍ക്ക് വേണ്ടി നിങ്ങളുടെ നാവ് കുറച്ച് അടക്കണം. ഇത് വാണിംഗ് അല്ല. ഡിസിഷനാണ്’, എന്നാണ് ബാല വീഡിയോയില്‍ പറയുന്നത്.

Continue Reading

More in Malayalam

Trending