Connect with us

നിങ്ങളുടെ നിരന്തരമായ സ്‌നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിനു പിന്നിലെ എന്റെ പ്രേരകശക്തി; സന്തോഷം പങ്കുവെച്ച് അഭിരാമി സുരേഷ്

Malayalam

നിങ്ങളുടെ നിരന്തരമായ സ്‌നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിനു പിന്നിലെ എന്റെ പ്രേരകശക്തി; സന്തോഷം പങ്കുവെച്ച് അഭിരാമി സുരേഷ്

നിങ്ങളുടെ നിരന്തരമായ സ്‌നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിനു പിന്നിലെ എന്റെ പ്രേരകശക്തി; സന്തോഷം പങ്കുവെച്ച് അഭിരാമി സുരേഷ്

മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തിയ കാലം മുതല്‍ക്കെ മലയാളികള്‍ക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചത് പ്രേക്ഷകര്‍ കണ്ടതാണ്. ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ പൊരുതി മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു താരം. മകള്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃത. തന്റെ വിശേഷങ്ങളെല്ലാം അമൃത ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സംഗീതം, സ്‌റ്റേജ് ഷോസ്, കുടുംബം, കൂട്ടുകാര്‍, യാത്രകള്‍ തുടങ്ങി എല്ലാ സന്തോഷങ്ങളും അമൃതയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആരാധകര്‍ അറിയാറുണ്ട്.

അമൃതയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് അനുജത്തി അഭിരാമിയും. അഭിരാമിയും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. തന്റെ ജീവിതത്തില്‍ നല്ല നിമിഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ പുതിയ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് താരം. നിരവധി പേരാണ് അഭിരാമിക്ക് പോസ്റ്റിന് താഴെ ആശംസ അറിയിച്ചത്.

തന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഒരു മില്യണ്‍ തൊട്ടുവെന്നാണ് അഭിരാമി അറിയിച്ചത്. ചുറ്റുമുള്ളവരുടെ സ്‌നേഹവും പിന്തുണയും കൊണ്ടാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കാനായതെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും അഭിരാമി കുറിച്ചു. അഭിരാമിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

‘എന്റെ പ്രിയപ്പെട്ട ഇന്‍സ്റ്റഗ്രാം കുടുംബത്തിന്,ഈ പ്ലാറ്റ്‌ഫോമില്‍ എന്റെ ഫോളോവേഴ്‌സ് 1 മില്യണ്‍ കടന്നുവെനന് ഏറ്റവും വിനീതമായും നന്ദിയോടെയും ഞാന്‍ എല്ലാവരേയും അറിയിക്കട്ടെ.ഇത് ദീര്‍ഘവും വൈകാരികവുമായ ഒരു യാത്രയാണ്, എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്‌നേഹവും പിന്തുണയും ഇല്ലാതെ എനിക്ക് ഇത് നേടിയെടുക്കാന്‍ സാധിക്കുമായിരുന്നില്ല. തീര്‍ച്ചയായും എനറെ പ്രിയപ്പെട്ട ഫോളോവേഴ്‌സ്, നിങ്ങളുടെ നിരന്തരമായ സ്‌നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിനു പിന്നിലെ എന്റെ പ്രേരകശക്തി.

ഇന്‍സ്റ്റഗ്രാമിന്റെ തുടക്കം മുതല്‍, നിങ്ങള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്റെ എല്ലാ ഉയര്‍ച്ച താഴ്ചകള്‍ക്കും നിങ്ങള്‍ സാക്ഷ്യം വഹിച്ചു. ഈ 8196 പോസ്റ്റുകള്‍ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മോശവുമായതിന്റെ പ്രതിഫലനമാണ്. നിങ്ങളെല്ലാവരും എന്റെ ഒപ്പം തന്നെ നിന്നതില്‍ ഞാന്‍ ഏറെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എന്റെ യാത്രയുടെ ഭാഗമായതിനും ഈ നാഴികക്കല്ല് സാധ്യമാക്കിയതിനും നന്ദി. എന്റെ വിശേഷങ്ങള്‍ പങ്കിടുന്നതും പോസിറ്റിവിറ്റി പ്രചരിപ്പിക്കുന്നതും ഇനിയും തുടരുമെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങളെ എല്ലാവരെയും ഒരുപാട് സ്‌നേഹിക്കുന്നു’, അഭിരാമി സുരേഷ് കുറിച്ചു. നിരവധി പേര്‍ താരത്തിന് ആശംസ അറിയിച്ച് കൊണ്ട് പോസ്റ്റിന് താഴെ കമനറ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും അഭിരാമി രംഗത്തെത്തിയിരുന്നു. ‘ജനിച്ചതിനും.. ജീവിക്കുന്നതിനും.. പൊരുതുന്നതിനും.. ഒക്കെ കാരണമായ ഞങ്ങളുടെ അമ്മപ്പൊന്നിന് ഇന്ന് 60 ാം പിറന്നാള്‍. എത്രയൊക്കെ വേദനകളുണ്ടെങ്കിലും ഞങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും താങ്ങായും തണലായും ഭഗവന്‍ ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഞങ്ങളുടെ സ്വത്തിന് ആഘോഷിക്കാന്‍ തരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..

അച്ഛ എന്നും അമ്മേടെ കൂടെ തന്നെ കാണുംട്ടാ.. ഭഗവാനും.. ഞങ്ങളുടെ പൊന്നമ്മക്ക് ആയിരമായിരം ഉമ്മ’, എന്നും അഭിരാമി സുരേഷ് കുറിച്ചു. അമൃത അടുത്തില്ലാത്തതിന്റെ വിഷമവും അഭിരാമി പ്രകടമാക്കി. ‘ചേച്ചിക്കുട്ടി.. താനില്ലാതെ എന്തോ പോലെ. വേഗം ഷോ ഒക്കെ തീര്‍ത്ത് ഓടി വാ’ എന്ന വരികളോടെയാണ് ഗായിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

അമ്മയെ ചേര്‍ത്തുപിടിച്ചു ചുംബിക്കുന്ന ചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെ മകള്‍ പാപ്പു എന്ന അവന്തികയെയും ചിത്രത്തില്‍ കാണാം. മുന്‍ ബിഗ് ബോസ് താരം കൂടിയാണ് അഭിരാമി സുരേഷ്. അമൃതയും അഭിരാമിയും ചേര്‍ന്ന് മൃതം ഗമയ എന്ന പേരില്‍ ഒരു ബാന്റും നടത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം അഭിരാമി കൊച്ചിയില്‍ സ്വന്തമായി ഒരു കഫേ ആരംഭിച്ചിരുന്നു. പലപ്പോഴും കഫേയിലെ പ്രത്യേക രുചികളെല്ലാം താരം തന്റെ ഇന്‍സ്റ്റയിലൂടെ പരിചയപ്പെടുത്താറുണ്ട്. അമൃതയുടെ മകള്‍ അവന്ദികയക്കും അമ്മയ്ക്കുമൊപ്പമുളള വീഡിയോകളും താരം പങ്കിടാറുണ്ട്.

More in Malayalam

Trending