general
ഗോപി സുന്ദറിനെ ടാഗ് ചെയ്യുന്നില്ല, മുഖമൊക്കെ വാടി കണ്ണൊക്കെ കരഞ്ഞ പോലെ,കാനഡയിൽ നിന്നും വന്നശേഷമുള്ള മാറ്റങ്ങൾ; സോഷ്യൽ മീഡിയ കണ്ടെത്തിയത് ഇത്
ഗോപി സുന്ദറിനെ ടാഗ് ചെയ്യുന്നില്ല, മുഖമൊക്കെ വാടി കണ്ണൊക്കെ കരഞ്ഞ പോലെ,കാനഡയിൽ നിന്നും വന്നശേഷമുള്ള മാറ്റങ്ങൾ; സോഷ്യൽ മീഡിയ കണ്ടെത്തിയത് ഇത്
പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- ……എന്നാണ് 2022ൽ അമൃതയുമായി പ്രണയമാണെന്ന് പറഞ്ഞ് ഗോപി സുന്ദർ കുറിച്ചത്. പിന്നാലെ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തളും പുറത്തുവന്നു. അമൃതയുടെ കുടുംബവും ഗോപി സുന്ദറുമായുള്ള പ്രണയത്തിന് പിന്തുണ നൽകിയിരുന്നു. ഭർത്താവ് എന്നാണ് പലപ്പോഴും അമൃത ഗോപി സുന്ദറിനെ വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇരുവരും വിവാഹിതരായോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും വേർപിരിഞ്ഞു എന്നുള്ള തരത്തിലാണ് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് വരുന്നത്. ഇരുവരും സമൂഹമാധ്യമങ്ങളിൽ പരസ്പരം അൺഫോളോ ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്തതുമാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്. തങ്ങൾ പ്രണയത്തിലാണെന്നുള്ള ഇരുവരുെടയും പോസ്റ്റും അപ്രത്യക്ഷമായിരിക്കുകയാണ്. ഇതോടെ അമൃതയും ഗോപി സുന്ദറും പ്രണയജീവിതം അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള ചർച്ചകളും സജീവമായി.
എന്തിനും ഏതിനും ഗോപി സുന്ദറിനെ കൂടി സോഷ്യൽമീഡിയയിൽ ടാഗ് ചെയ്യാറുള്ള അമൃത ഇപ്പോൾ അത് ചെയ്യാറില്ല. താരത്തിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനും ഗോപി സുന്ദർ എത്തിയിരുന്നില്ല. ഇതെല്ലാം തന്നെയാണ് ഇരുവരേയും സ്ഥിരമായി ഫോളോ ചെയ്യുന്നവരിൽ സംശയങ്ങൾ ഉണ്ടാകാൻ കാരണമായത്.
കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് ഇരുവരും കാനഡ യാത്ര കഴിഞ്ഞ് തിരികെ നാട്ടിലെത്തിയത്. വിദേശത്ത് നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ഇരുവരും ഒരുമിച്ച് ഇതിനോടകം ചെയ്ത് കഴിഞ്ഞു. ഇരുവരുടെയും ബന്ധത്തെ കുറിച്ച് സജീവമായ ചർച്ചകളും വാർത്തകളും വരുന്നുണ്ടെങ്കിലും താരങ്ങൾ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
മാത്രമല്ല തങ്ങളുടെ പുതിയ അപ്ഡേഷനുകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. പൊതുവെ ഇത്തരം കാര്യങ്ങൾ വരുമ്പോൾ കൃത്യമായി പ്രതികരിക്കാൻ ഇരുവരും മുമ്പൊക്കെ തയ്യാറാകുമായിരുന്നു. എന്നാൽ വേർപിരിഞ്ഞുവെന്നുള്ള വാർത്ത വലിയരീതിയിൽ ചർച്ചയായിട്ടും ഈ വിഷയത്തിൽ മാത്രം ഇരുവരും മൗനം പാലിക്കുകയാണ്. മകൾക്കും കുടുംബത്തിനും ഒപ്പം പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന്റെ സന്തോഷം പങ്കിട്ടപ്പോൾ ഗോപി സുന്ദറിനെ ടാഗ് ചെയ്യുകയോ അദ്ദേഹത്തിനെ മിസ് ചെയ്യുന്നതായോ അമൃത സൂചിപ്പിച്ചിരുന്നില്ല. എന്നാൽ മുഖമൊക്കെ വാടി കണ്ണൊക്കെ കരഞ്ഞ പോലെ ഉണ്ടെന്നും സോഷ്യൽ മീഡിയ കണ്ടെത്തി.
അതുകൊണ്ട് തന്നെ എപ്പോഴും ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ട് എന്റെ സ്വന്തം, മൈൻ, ഹസ്ബൻഡ് തുടങ്ങിയ ഹാഷ് ടാഗുകളിൽ കുറിപ്പുകളും പോസ്റ്റുകളും ചെയ്യുന്ന അമൃതയ്ക്ക് ഇപ്പോൾ ഇതെന്താണ് സംഭവിച്ചതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. ഗോപി സുന്ദറിന് ഒപ്പം കഴിഞ്ഞ നാല് ആഴ്ചയിൽ അധികമായി അമൃത പോസ്റ്റുകൾ ഒന്നും പങ്കുവെച്ചിട്ടില്ല.
മാത്രമല്ല ഗോപി സുന്ദർ അമൃതയ്ക്ക് ഒപ്പമുള്ള പോസ്റ്റുകളും പങ്കിടുന്നില്ല എന്നുളളതാണ്. അതേസമയം അമൃതയെ പരിഹസിച്ചും നിരവധി കമന്റുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വേർപിരിഞ്ഞുവെന്ന പ്രചാരണം ശക്തമാകുമ്പോഴും ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്താത്തതിനാൽ ആരാധകരും ആശയക്കുഴപ്പത്തിലാണ്. ചർച്ചകളുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകം.