Malayalam
അവനല്ല എന്നെ ഒന്നും ആക്കിയത്, ആ വ്യക്തി എന്റെ എതിരാളി പോലുമല്ല, എന്നെ പറ്റി വിവാദമുണ്ടാക്കുന്നത് ഡോക്ടറെ ഹേർട്ട് ചെയ്യാൻ വേണ്ടി; തുറന്ന് പറഞ്ഞ് ആരതി പൊടി
അവനല്ല എന്നെ ഒന്നും ആക്കിയത്, ആ വ്യക്തി എന്റെ എതിരാളി പോലുമല്ല, എന്നെ പറ്റി വിവാദമുണ്ടാക്കുന്നത് ഡോക്ടറെ ഹേർട്ട് ചെയ്യാൻ വേണ്ടി; തുറന്ന് പറഞ്ഞ് ആരതി പൊടി
ബിഗ് ബോസ് മലയാളം സീസൺ ഫോർ മത്സരാർത്ഥിയായിരുന്ന റോബിൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയാണ് നടിയും സംരംഭകയുമായ ആരതി പൊടിൽ. അടുത്തിടെയായിരുന്നു ഇവരും വിവാഹം നടന്നത്. വളരെ ഗ്രാന്റായി നടന്ന എൻഗേജ്മെന്റിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
ഇരുവരുടേയും എൻഗേജ്മെന്റ് സമയത്ത് നിരവധി വിവാദങ്ങളും പൊട്ടി പുറപ്പെട്ടിരുന്നു. ആരതി വിവാഹ നിശ്ചയത്തിന് ധരിച്ചിരുന്നത് സ്വന്തമായി ഡിസൈൻ ചെയ്തെടുത്ത വയലറ്റ് നിറത്തിലുള്ള ലഹങ്കയായിരുന്നു. ആരതി പൊടിയുടെ ബ്രൈഡൽ ലഹങ്ക വൈറലായ സമയത്ത് ഡിസൈൻ ആരതി കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് ബിഗ് ബോസ് മലയാളം ഫെയിം റിയാസ് സലീം രംഗത്തെത്തിയിരുന്നു. ശേഷം അത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. തന്റെ പ്രൊഫഷനെ ഇൻസൾട്ട് ചെയ്ത റിയാസ് സലീമിനെതിരെ നിയമപരമായി ആക്ഷനെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ആരതി.
ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കണമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും തന്റെ പ്രൊഫഷനെ അപമാനിച്ചത് കൊണ്ടാണ് താൻ പ്രതികരിച്ചതെന്നും പറയുകയാണ് ആരതി പൊടി. ഏറ്റവും പുതിയ അഭിമുഖത്തിലാണ് ആരതിയും റോബിനും തുറന്ന് സംസാരിച്ചത്
ഡോക്ടറെ വേദനിപ്പിക്കാനാണ് തന്റെ പേരിൽ ആളുകൾ ഗോസിപ്പ് അടിച്ച് വിടുന്നതെന്നും ആരതി പൊടി പറഞ്ഞു. ‘എൻഗേജ്മെന്റ് മനോഹരമായി നടന്നതിൽ വളരെ അധികം സന്തോഷമുണ്ട്. ഞാൻ ഒരു ഡിസൈനറാണ്. ഒരുപാട് ബ്രൈഡ്സിന് വസ്ത്രം ഡിസൈൻ ചെയ്ത് കൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ എന്റെ എൻഗേജ്മെന്റ് സമയത്ത് എനിക്ക് മറ്റൊരു റഫറൻസ് എടുക്കേണ്ട ആവശ്യമില്ല.’ ‘പിന്നെ അന്ന് വസ്ത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിനെതിരെ ലീഗലി പോകാൻ തീരുമാനിച്ചിട്ടുണ്ട്. ഞാൻ ഡോക്ടറെ പരിചയപ്പെട്ടപ്പോൾ മുതൽ ഗോസിപ്പ് വന്നിരുന്നു. പക്ഷെ ഞാൻ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ പ്രതികരിച്ചതിന് കാരണം എന്റെ പ്രൊഫഷനെ ഇൻസൾട്ട് ചെയ്തതുകൊണ്ടാണ്. എന്നെ പറ്റി വിവാദമുണ്ടാക്കുന്നത് ഡോക്ടറെ ഹേർട്ട് ചെയ്യാൻ വേണ്ടിയാണ്. ഹു ഈസ് ആരതി പൊടിയെന്ന് ചോദിച്ചും റിയാസ് വീഡിയോ ചെയ്തിരുന്നു.’ ‘അന്നും ഞാൻ പ്രതികരിച്ചിട്ടില്ല. കാരണം അവനല്ല എന്നെ ഒന്നും ആക്കിയത്. ആ വ്യക്തി എന്റെ എതിരാളി പോലുമല്ല. എന്റെ മൂവിയിലെ ലിറിക്കൽ വീഡിയോ ഇപ്പോഴും ട്രെന്റിങാണ്. രണ്ട് വർഷത്തെ എന്റെ കാത്തിരിപ്പാണ്.
‘ഹിറ്റാണെന്ന് ഷൂട്ട് ചെയ്യുമ്പോൾ തന്നെ അറിയാമായിരുന്നു. മൂവി എന്റെ പാഷനല്ല. പൊടീസ് എന്ന ബ്രാൻഡ് എല്ലാവരിലും എത്തിക്കണമെന്നതിന് വേണ്ടി കൂടിയാണ് ഞാൻ സിനിമകൾ ചെയ്തത്. അഭിനയിച്ചപ്പോൾ ഡയലോഗ് തെറ്റിച്ചിട്ടുണ്ട്. തെലുങ്ക് ഡയലോഗ് പഠിക്കുക എന്നത് എളുപ്പമായിരുന്നില്ല.’ ‘ആക്ഷൻ കേൾക്കുമ്പോൾ എല്ലാം മറക്കും. വീട്ടിൽ ആർക്കും ഞാൻ സിനിമയിൽ അഭിനയിക്കുന്നതിനോട് താൽപര്യമില്ലായിരുന്നു. മൂന്ന് ഫിലിമിലും ഓരേ സമയമാണ് അഭിനയിച്ചത്.’
‘ബിസിനസും എല്ലാം കൂടിയായപ്പോൾ ഡിപ്രഷനിലേക്ക് വരെ പോയിരുന്നു. ഡോക്ടറെ വെച്ച് സിനിമ ചെയ്യണമെന്ന് എന്റെ സംവിധായകർക്ക് താൽപര്യമുണ്ട്. ഡോക്ടർ നന്നായി ചിത്രം വരയ്ക്കും. ഞാൻ നേരിട്ട് പോയി കണ്ടിട്ടുണ്ട്. ചേട്ടന്റെ അമ്മയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. ബിഗ് ബോസിലേക്ക് പോകാൻ താൽപര്യമില്ല.’ ‘കോൾ വന്നിരുന്നു. ഡോക്ടറെ എനിക്ക് ചെറിയ കുട്ടിയെപ്പോലയൊണ് തോന്നറുള്ളത്. ചിലപ്പോൾ എന്റെ അത്രപോലും മെച്വേർഡ് അല്ല ഡോക്ടർ. ആളുകളുടെ സ്നേഹം കാണുമ്പോൾ ഡോക്ടർ കരയും’ ആരതി പൊടി പറഞ്ഞു.