Connect with us

ക്രിമിനൽ കേസിൽ നിന്നും രക്ഷപെടാൻ മുഖ്യമന്ത്രിക്ക് ആലപ്പി അഷ‌റഫിന്റെ ഉപദേശം

Malayalam

ക്രിമിനൽ കേസിൽ നിന്നും രക്ഷപെടാൻ മുഖ്യമന്ത്രിക്ക് ആലപ്പി അഷ‌റഫിന്റെ ഉപദേശം

ക്രിമിനൽ കേസിൽ നിന്നും രക്ഷപെടാൻ മുഖ്യമന്ത്രിക്ക് ആലപ്പി അഷ‌റഫിന്റെ ഉപദേശം

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ദൃശ്യം 2’ വിന് വലിയ പ്രേക്ഷക പ്രശംസയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. തുടർന്ന് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ജോർജുകുട്ടിയായ മോഹൻലാൽ തന്നെ രംഗത്തുവന്നിരുന്നു. സോഷ്യൽ മീഡിയ നിറയെ സിനിമയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ജോർജുകുട്ടിയേയും കുടുംബത്തേയും കേസിൽ നിന്ന് രക്ഷപ്പെടുത്തിയ ജീത്തു ജോസഫ് ബ്രില്യൻസിനെ പ്രശംസിച്ചാണ് ചർച്ചകളിലേറെയും. ഇപ്പോഴിതാ സിനിമയെയും സംവിധായകനയെും പ്രശംസിച്ചും സർക്കാരിനെ വിമർശിച്ചും ആലപ്പി അഷ്റഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.

ക്രിമിനൽ കേസിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് വളരെ സൂഷ്മതയോടെ ജോർജുകുട്ടിയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത സംവിധായകനാണ് ജീത്തു. അദ്ദേഹത്തിന്റെ ഉപദേശം തേടിയാൽ തീർച്ചയായും എല്ലാ കേസുകളിൽ നിന്നും പുഷ്പം പോലെ അദ്ദേഹം സർക്കാരിനെ രക്ഷപ്പെടുത്തി തരുമെന്നും ആലപ്പി അഷറഫ് ഫേസ്ബുക്കിലൂടെ പരിഹസിക്കുന്നു .

ദൃശ്യം സിനിമയുടെ സംവിധായകൻ ജീത്തു ജോസഫിനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചാൽ സംസ്ഥാന സർക്കാർ ഇപ്പോൾ നേരിടുന്ന കേസുകളിൽ നിന്ന് രക്ഷപെടാനാകുമെന്നാണ് ആലപ്പി അഷറഫ് തന്റെ പോസ്റ്റിൽ പറയുന്നത്. ചെയ്ത കുറ്റകൃത്യത്തിൽ നിന്നും രക്ഷപെടാനായുള്ള വഴികൾ കാര്യക്ഷമവും , സൂക്ഷ്മതയിലും അദ്ദേഹം കൈകാര്യം ചെയ്യും. കോടികൾ വക്കീലന്മാർക്ക് കൊടുക്കുന്നത് ഒഴിവാക്കി സംസ്ഥാന സർക്കാരിന് ധനലാഭമുണ്ടാക്കി ജനങ്ങളുടെ നികുതി പണം ലാഭിക്കാം എന്നാണ് ആലപ്പി അഷറഫ് പറയുന്നത്.

ദൃശ്യം സിനിമയിലൂടെ ക്രിമിനൽ കേസിൽ നിന്നും എങ്ങിനെ രക്ഷപെടാം എന്നു വളരെ സൂഷ്മതയോടെ കാണിച്ചു കൊടുത്ത സംവിധായകനാണ് ജിത്തു ജോസഫെന്നും അദ്ദേഹത്തെ ഉപദേഷ്ടാവായി നിയമിച്ചാൽ ലാവ്‌ലിൻ, സ്പ്രിംഗ്ളർ തുടങ്ങിയ കേസുകളിൽ രക്ഷപെടാനാകുമെന്നുമാണ് ആലപ്പി അഷറഫ് പറയുന്നത്.

ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

“ദൃശ്യം ” എന്ന സിനിമയുടെ സംവിധായകനെ മുഖ്യമന്ത്രിയുടെ ക്രിമിനൽകേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണ്.
ക്രിമിനൽ കേസിൽ നിന്നും എങ്ങിനെ രക്ഷപെടാം എന്നു വളരെ സൂഷ്മതയോടെ സിനിമയിലെ കഥാപാത്രമായ ജോർജുകുട്ടിയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത സംവിധായകനാണ്
ജിത്തു ജോസഫ്.

കമ്മ്യുണിസ്റ്റ് രാജ്യമായ ചൈന പോലും അവരുടെ ഭാഷയിൽ റീമേക്ക് ചെയ്ത ചിത്രമാണ് ദൃശ്യം എന്ന സിനിമ.
അതിൻ്റെ രണ്ടാം ഭാഗത്തിൽനിന്നു കൂടി സംവിധായകൻ്റെ ബുദ്ധി ഉപയോഗിച്ചു ജോർജുകുട്ടിയെ രക്ഷപെടുത്തിയത് വളരെ ബുദ്ധിപൂർവ്വമായ നീക്കങ്ങളിലൂടെയാണ്.
ജനങ്ങൾ അത് നെഞ്ചിലേറ്റി.

ഇവിടുത്തെ കമ്മ്യുണിസ്റ്റ് ഗവൺമെൻ്റ് നേരിടുന്ന കേസ്സുകളായ , ലൗലിൻ, സ്പിംഗ്ലർ, ലൈഫ് ,സ്വർണ്ണകടത്ത്, ഈ-മെബലിറ്റി , തുടങ്ങി പുതിയ കടൽ കച്ചവടം വരെയുള്ള കേസ്സുകളിൽ നിന്നും എങ്ങിനെ രക്ഷപെടാമെന്നു് ആലോചിക്കുന്ന അവസരത്തിൽ ,ജിത്തു ജോസഫിൻ്റെ ഉപദേശം തേടിയാൽ തീർച്ചയായും
എല്ലാ കേസുകളിൽ നിന്നും പുഷ്പം പോലെ അദ്ദേഹം രക്ഷപ്പെടുത്തി തരും.

ചെയ്ത കുറ്റകൃത്യത്തിൽ നിന്നും രക്ഷപെടാനായുള്ള വഴികൾ കാര്യക്ഷമവും , സൂക്ഷ്മതയിലും അദ്ദേഹം കൈകാര്യം ചെയ്യും.കോടികൾ വക്കീലന്മാർക്ക് കൊടുക്കുന്നത് ഒഴിവാക്കി സംസ്ഥാന സർക്കാരിന് ധനലാഭമുണ്ടാക്കി ജനങ്ങളുടെ നികുതി പണം ലാഭിക്കാം.

ജിത്തുവിനെകൂടി ഉപദേശകനായ് നിയമിച്ചാൽ, നിരവധി ഉപദേശകരിൽ ഗവൺമെൻ്റിന് ഏറ്റവും പ്രയോജനമുണ്ടാവുക ഈ ക്രിമിനൽകേസ് ഉപദേശകനിൽ നിന്നുമാകും എന്നതിൽ സംശയമില്ല.

More in Malayalam

Trending

Recent

To Top