Connect with us

സുപ്രീം കോടതിയിൽ തീ പാറി, ദിലീപിന് മുകുള്‍ റോഹ്തഗി! ആ കൊലകൊമ്പനെ ഇറക്കി നടിയും, എല്ലാം വ്യക്തമായി കോടതിയിലെത്തി, ഇനി രക്ഷയില്ല

News

സുപ്രീം കോടതിയിൽ തീ പാറി, ദിലീപിന് മുകുള്‍ റോഹ്തഗി! ആ കൊലകൊമ്പനെ ഇറക്കി നടിയും, എല്ലാം വ്യക്തമായി കോടതിയിലെത്തി, ഇനി രക്ഷയില്ല

സുപ്രീം കോടതിയിൽ തീ പാറി, ദിലീപിന് മുകുള്‍ റോഹ്തഗി! ആ കൊലകൊമ്പനെ ഇറക്കി നടിയും, എല്ലാം വ്യക്തമായി കോടതിയിലെത്തി, ഇനി രക്ഷയില്ല

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ജനുവരി 31വരെ കൂടുതൽ സമയം അനുവദിച്ചിരിക്കുകയാണ് നിലവിൽ സുപ്രീം കോടതി. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി ജഡ്‍ജി ഹണി എം.വ‍ർഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 6 മാസം കൂടിയാണ് സമയം തേടിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉൾപ്പെട്ട ബെഞ്ചാണ് ഈ ആവശ്യം അംഗീകരിച്ചത്.

കേസില്‍ സുപ്രീംകോടതിയില്‍ എല്ലാവരുടേയും വാദങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകും എന്ന് അഡ്വ. പ്രിയദര്‍ശന്‍ തമ്പി. ദിലീപിനും അതിജീവിതക്കും പ്രോസിക്യൂഷനും വേണ്ടി ഹാജരായത് ഏറ്റവും പ്രഗല്‍ഭരായ അഭിഭാഷകരാണ് എന്ന് പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

സുപ്രീംകോടതിക്ക് കേസില്‍ ഏതെങ്കിലും തരത്തില്‍ വ്യക്തത കുറവുണ്ടായിരുന്നു എങ്കില്‍ അതും ദുരീകരിക്കപ്പെട്ടിട്ടുണ്ടാകും എന്നും പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു. സുപ്രീംകോടതിയുടെ മുന്‍പില്‍ എല്ലാ ഭാഗങ്ങളും അവരുടെ വാദങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അത് തന്നെയായിരിക്കും സമയം നീട്ടി നല്‍കാന്‍ കാരണം എന്നും അദ്ദേഹം പറഞ്ഞു.

പ്രിയദര്‍ശന്‍ തമ്പിയുടെ വാക്കുകള്‍ ഇങ്ങനെയാണ്…

മുമ്പ് ചില വ്യക്തത കുറവ് ഉണ്ട് എന്ന അഭിപ്രായക്കാരനായിരുന്നു ഞാന്‍. കാരണം നമുക്കറിയാം സുപ്രീംകോടതിയില്‍ നേരത്തെ ഈ കേസ് കേട്ടിരുന്ന ജഡ്ജി ഇപ്പോള്‍ മാറി. ഈ ബെഞ്ചിനെ നയിക്കുന്ന ജഡ്ജി. അന്ന് ഉണ്ടായിരുന്ന ഉമാ മഹേശ്വരിയാണ് ഇപ്പോള്‍ ഉള്ളത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ സൂചിപ്പിച്ചത് പോലെ തന്നെ മൂന്ന് ആളുകള്‍ക്ക് വേണ്ടിയും പ്രമുഖരായിട്ടുള്ള സീനിയര്‍ അഭിഭാഷകര്‍ തന്നെയാണ് സുപ്രീംകോടതി മുന്‍പാകെ ഹാജരായിട്ടുള്ളത്.

മുകുള്‍ റോഹ്തഗി ആണ് എട്ടാം പ്രതിക്ക് വേണ്ടി ഹാജരായത് എങ്കില്‍ തീര്‍ച്ചയായിട്ടും അതിജീവിതയ്ക്ക് വേണ്ടി ഹാജരായത് ഇന്ത്യയില്‍ തന്നെ അഭിഭാഷകരുടെ അതികായന്‍ എന്ന് വിശേഷിപ്പിക്കാവുന്ന കേരള ഹൈക്കോടതി മുന്‍ ജഡ്ജി കൂടിയായിട്ടുള്ള ജസ്റ്റിസ് ആര്‍ ബസന്താണ്. അത്തരത്തില്‍ വളരെ ക്ലാരിറ്റിയോട് കൂടി തന്നെയായിരിക്കണം സുപ്രീംകോടതിയുടെ മുന്‍പില്‍ എല്ലാ ഭാഗങ്ങളും അവരുടെ വാദങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്.

അപ്പോള്‍ ഞാന്‍ മനസിലാക്കുന്നത് ഇത് സംബന്ധിച്ച് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഒരു തീര്‍പ്പ് ഉണ്ടായിട്ടില്ല, ഒരു ഇടക്കാല ഉത്തരവുണ്ടായിട്ടില്ല. അത് മാറ്റിവെക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ പറയുന്ന പോലെ ടൈം നീട്ടിക്കൊടുക്കുന്നത് പോലെയുള്ള ഒരു ഉത്തരവാണ് ഒരു നിര്‍ദേശമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

എന്നാല്‍ ടൈം എക്സ്റ്റന്‍ഷനുമായിട്ടുള്ള നിര്‍ദേശം ഒരു സ്‌പെസിഫിക്കായിട്ട് ഇന്ന കോടതി തന്നെ അത് കേള്‍ക്കണമെന്നോ ഇന്ന ജഡജി തന്നെ അത് കേള്‍ക്കണമെന്നോ എന്നല്ല. ഏത് കോടതിക്കാണോ നേരത്തെ ടൈം എക്‌സ്റ്റന്‍ഷന്‍ കൊടുത്തത് ആ കോടതിക്ക് തന്നെയാണ് ടൈം കൊടുക്കുന്നത് എന്ന് വേണം നമുക്ക് മനസിലാക്കേണ്ടത്.

എന്നാല്‍ ഇത് സംബന്ധിച്ച് ക്ലാരിറ്റി വരേണ്ടത് ഈ പറയുന്ന കോടതി മാറ്റാന്‍ വേണ്ടി അതിജീവിത നല്‍കിയിരിക്കുന്ന ഹര്‍ജി. അതായത് ഈ പറയുന്ന നേരത്തെ ഉണ്ടായിരുന്ന കോടതിയില്‍ നിന്നും ആ കേസ് അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് പ്രകാരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് ആ ജഡ്ജി മാറി പോകുമ്പോള്‍ മാറ്റപ്പെട്ട ഉത്തരവ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെട്ട് നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ തീര്‍ച്ചയായിട്ടും ഒരു ക്ലാരിറ്റി ഉണ്ടാകണം.

കാരണം ഇന്ന് വന്നിരിക്കുന്ന സുപ്രീംകോടതി ഉത്തരവ് യാതൊരു സംശയവും വേണ്ട അത് തീര്‍ച്ചയായിട്ടും പ്രോസിക്യൂഷന്റെ അല്ലെങ്കില്‍ അതിജീവിതയുടെ കോടതി മാറ്റവുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ ഒന്ന് പ്രോസിക്യൂഷന്‍ നല്‍കിയിട്ടുള്ള ക്ലാരിറ്റി വേണം. അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയായാലും ശരി, ജഡ്ജിയില്‍ വിശ്വാസമില്ല ആ കോടതി തന്നെ മാറ്റണം എന്ന് അതിജീവിത രണ്ടിന്റേയും പ്രയോര്‍ ഒന്നു തന്നെയാണ്.

കാരണം കോടതി ഇപ്പോള്‍ നടക്കുന്ന വിചാരണ കോടതിയില്‍ നിന്ന് മാറണമെന്നുള്ള രണ്ട് പെറ്റീഷന്റേയും നട്ട് ഷെല്‍. രണ്ട് കാരണങ്ങള്‍ ആണ് എന്ന് മാത്രം. തീര്‍ച്ചയായും ഈ രണ്ട് കാരണങ്ങള്‍ ഉയര്‍ത്തി കൊണ്ട് വന്നിരിക്കുന്ന പെറ്റീഷനകത്ത് പ്രോഫിറ്റബിള്‍ ആയിട്ടുള്ള ഡിസിഷനാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് വന്നിട്ടുള്ളത് എന്ന് യാതൊരു അര്‍ത്ഥശങ്കക്കുമിടയില്ലാത്ത വിധം മനസിലാക്കാന്‍ കഴിയും.

സിബി ഐ കോടതിയിലേക്ക് വരേണ്ട കേസാണ് ഇത് എന്നൊക്കേ പറയുമ്പോള്‍ പോലും കോടതി പ്രധാനമായും നോക്കുന്നത് പ്രതിഭാഗം തന്നെ അതേ ജഡ്ജി തന്നെ നടത്തിയാല്‍ മതി എന്നാണ്. അതിന് അവര്‍ക്ക് പല ഘടകങ്ങളും ഉണ്ട്. ഒന്ന് ഈ ജഡ്ജി തന്നെയായിരുന്നു അവര്‍ക്ക് കേസ് കേട്ടോണ്ട് ഇരുന്നത് എന്നൊക്കെ പറയാം.

അപ്പോളും പ്രോസിക്യൂഷനും അതിജീവിതയും പറയുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ട് എന്ന് തോന്നിയാല്‍ തീര്‍ച്ചയായും ആ കേസ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടേണ്ടത് തന്നെയാണ്. പ്രത്യേകിച്ച് പ്രോസിക്യൂഷന്‍ മാത്രമല്ല, പ്രോസിക്യൂഷനേക്കാള്‍ ഇതുപോലത്തെ സെക്ഷ്വല്‍ അസോള്‍ട്ട് കേസുകളില്‍ വിക്ടിമിന് കൂടുതല്‍ അവകാശ അധികാരങ്ങളാണുള്ളത്.

പ്രോസിക്യൂഷന്‍ എന്ന തലത്തില്‍ മാത്രമെ സെക്ഷ്വല്‍ അസോള്‍ട്ട് കേസിലെ വിക്ടിമിനെ കാണാന്‍ കഴിയൂ. അത് മാത്രമല്ല സാധാരണ സെക്ഷ്വല്‍ അസോള്‍ട്ട് കേസ് 376 റേപ്പ് കേസ് അല്ല ഇത്. കാരണം ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ബലാത്സംഗത്തിന് വേണ്ടി ക്വട്ടേഷന്‍ കൊടുക്കപ്പെട്ടു എന്നുള്ളത് പ്രോസിക്യൂഷന്‍ തന്നെ ആരോപിക്കുന്ന അനിതരസാധാരണമായ ഒരു കേസാണിത്.

ആ കേസിലെ വിക്ടിം തന്നെ പുറത്തേക്ക് വരികയും എനിക്ക് നീതി ലഭിക്കുകയും ചെയ്യുകയില്ലെന്ന് പറയുമ്പോള്‍ അതില്‍ സബസ്റ്റന്‍സ് ഉണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തവും കടമയും കോടതികള്‍ക്ക് ഉണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അങ്ങനെ ഉത്തരവാദിത്തം ഏത് അര്‍ത്ഥത്തിലും നിറവേറ്റിക്കൊണ്ട് പരിശോധിക്കുകയാണെങ്കില്‍ അതില്‍ കഴമ്പുണ്ട് എന്ന് തോന്നിയാല്‍ തീര്‍ച്ചയായും അത് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടേണ്ടതാണ്.

അതാണ് അതിന്റെ ഏറ്റവും കാതലായ എനിക്ക് തോന്നുന്നത് ഈ കേസിന്റെ ടെക്‌നിക്കാലിറ്റിയേക്കാള്‍ കൂടുതലായി കാതലായ വസ്തുത. അത് സുപ്രീംകോടതി അപ്രീഷിയേറ്റ് ചെയ്യുകയാണെങ്കില്‍ ആ ഒബ്‌സര്‍വേഷനില്‍ തന്നെ ഈ കേസ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടാനുള്ള പ്രധാനമായ ഒരു കാര്യമായി മാറാനുള്ള എല്ലാ വിധ സാധ്യതയും കാണുന്നുണ്ട്.

More in News

Trending

Recent

To Top